
ഖബ്ര്സന്ദര്‍ശനത്തിന്റെ ലക്ഷ്യം
ഖബ്ര് സന്ദര്‍ശിക്കുന്ന ചിലര്‍ അവക്കടുത്തു വെച്ച് നമസ്കരിക്കുന്നതായും ഖബ്‌റാളികളോട് ആവശ്യങ്ങള്‍ ചോദിക്കുന്നതായും കാണുന്നു. ഖബ്ര് സന്ദര്‍ശനത്തിന്റെ ഇസ്ലാമിക രീതിയെന്താണ്? ഖബ്ര് സന്ദര്‍ശനവേളയില്‍ അവിടെ അടക്കം ചെയ്യപ്പെട്ടിരിക്കുന്നവരുടെ പേരുകള്‍ സ്മരിക്കുന്നതു കൊണട് കുഴപ്പമുണേടാ?
പരലോക സ്മരണ ഉണടാക്കുക എന്നതാണ് ഖബ്ര് സന്ദര്‍ശനത്തിന്റെ ലക്ഷ്യം. മരണപ്പെട്ടവര്‍ക്ക് എന്തെങ്കിലും നേട്ടം ലഭിക്കുക എന്നതല്ല. ഒരാളുടെ സന്ദര്‍ശനം കൊണട് മയ്യിത്തിന് പ്രത്യേകിച്ച് ഉപകാരമൊന്നുമുണടാവുന്നില്ല. എന്നാല്‍ പ്രാര്‍ഥനയുടെ ഗുണം അയാള്‍ക്ക് ലഭിക്കുന്നതാണ്. അതുപക്ഷേ വിദൂരതയിലിരുന്ന് പ്രാര്‍ഥിച്ചാലും കിട്ടും.
സന്ദര്‍ശിക്കുമ്പോള്‍ ഖബ്‌റിലുള്ള വ്യക്തിയുടെ നാമം സ്മരിക്കേണടതില്ലെങ്കിലും, അങ്ങനെ ചെയ്യുന്നതുകൊണട് കുഴപ്പമില്ല. നമുക്ക് അറിവും പരിചയവുമുള്ള വ്യക്തിയുടെ ഖബ്‌റിടം സന്ദര്‍ശിക്കുന്നത് പരലോക സ്മരണ വര്‍ധിപ്പിക്കാന്‍ കൂടുതല്‍ ഉപകാരപ്പെട്ടെന്ന് വരും. റസൂലിന്റെ സന്ദര്‍ശന രീതി ഇപ്രകാരമായിരുന്നു. മയ്യിത്തിന്റെ തലയുടെ ഭാഗത്തോ മുന്‍ഭാഗത്തോ നിന്ന് ഇപ്രകാരം പ്രാര്‍ഥിക്കും:
(വിശ്വാസികളുടെ സമൂഹമേ, നിങ്ങള്‍ക്ക് സലാം. അല്ലാഹുവിന്റെ വിധിയുണെടങ്കില്‍ ഞങ്ങളും നിങ്ങളോടൊപ്പം വന്നുചേരുന്നതാണ്. അല്ലാഹു നിങ്ങളുടെ ഭയം മാറ്റി ശാന്തിയേകട്ടെ, ഏകാന്തത മാറ്റി ചങ്ങാതിയെയും നല്‍കട്ടെ. ഞങ്ങള്‍ക്കും നിങ്ങള്‍ക്കും അവന്റെ വാഗ്ദാനമായ സ്വര്‍ഗം ലഭിക്കട്ടെ. നമ്മുടെ മുന്‍ഗാമികള്‍ക്കും പിന്‍ഗാമികള്‍ക്കും അവന്റെ കാരുണ്യമുണടാവട്ടെ. അല്ലാഹുവേ, നാഥാ, ഇഹലോകത്തുനിന്ന് യാത്രയായി നശിച്ചുപോയ ഈ ശരീരങ്ങളും ദ്രവിച്ചുപോയ എല്ലുകളും നിന്നില്‍ വിശ്വസിക്കുന്നവയായിരുന്നു. നാഥാ! അവര്‍ക്ക് നിന്റെ ആശ്വാസം വര്‍ഷിക്കേണേ, ഞങ്ങളുടെ സലാമും എത്തിക്കേണമേ).
മറ്റൊരു പ്രാര്‍ഥന ഇങ്ങനെയായിരുന്നു:
(ഈ ഖബ്‌റിടങ്ങളിലുള്ള വിശ്വാസികളേ, വിശ്വാസിനികളേ നിങ്ങള്‍ക്ക് സലാം. ഞങ്ങള്‍ക്കും നിങ്ങള്‍ക്കും വിട്ടുവീഴ്ച ചെയ്തുതരാന്‍ ഞങ്ങളിതാ അല്ലാഹുവിനോടിരക്കുന്നു). പിന്നീട് പിരിഞ്ഞു പോകും. ഇതായിരുന്നു പ്രവാചക തിരുമേനിയുടെ ഖബ്ര് സന്ദര്‍ശനത്തിന്റെ രീതി.
ഖബ്‌റാളികളുടെ അവസ്ഥ എന്തായിരിക്കും, സ്വര്‍ഗ സൗഭാഗ്യങ്ങളാണോ നരക പീഡനമണോ അയാള്‍ അനുഭവിച്ചുകൊണടിരിക്കുന്നത്, താനും ഒരുനാള്‍ ഈ ഏകാന്തതയില്‍ ഇടുങ്ങിയ കുഴിയില്‍ കിടക്കേണടിവരില്ലേ എന്നൊക്കെയുള്ള ചിന്ത സന്ദര്‍ശകന്റെ മനസ്സിനെ പിടികൂടും. അങ്ങനെ പരലോക സ്മരണയും ദൈവവിശ്വാസവും ശക്തി പ്രാപിക്കും.
No comments:
Post a Comment