
Baithuzzakath Kerala
അല്ലാഹുവാണ് സമ്പത്തിന്റെ ഉടമ. സമ്പത്ത് അവന്റെ അനുഗ്രഹമാണ്. അത് നല്‍കാനും പിന്‍വലിക്കാനുമുള്ള അവകാശം അല്ലാഹുവില്‍ നിക്ഷിപ്തമാണ്. സമ്പത്ത് വന്നു ചേരുന്നതിലൂടെ മനുഷ്യന്‍ മഹത്തായ ഒരു ദൌത്യത്തിന് നിയോഗിതനായിരിക്കുന്നു. ഉടമ ആഗ്രഹിക്കുന്ന രീതിയില്‍ സമ്പത്ത് വിനിയോഗിക്കുക എന്നതാണത്. സകാത്ത് സമ്പന്നന്റെ നിര്‍ബന്ധ ബാധ്യതയാണ്.
ഇസ്ലാമിന്റെ അടിസ്ഥാനകാര്യങ്ങളിലൊന്നായി എണ്ണപ്പെട്ട സകാത്തിലൂടെ ദാരിദ്യ്ര നിര്‍മാര്‍ജനമാണ് ലക്ഷ്യം വെക്കുന്നത്. സകാത്ത് വിതരണം യഥാര്‍ഥ രൂപത്തില്‍ നിര്‍വഹിക്കപ്പെട്ടപ്പോള്‍ സ്വീകരിക്കാന്‍ ആളില്ലാത്തവിധം സമ്പന്നമായ അവസ്ഥ ഇസ്ലാമിക ചരിത്രത്തില്‍ കടന്നു പോയിട്ടുണ്ട്.സമ്പന്നരില്‍ നിന്നും ശേഖരിക്കുന്ന സകാത്ത് അവശതയനുഭവിക്കുന്ന ദരിദ്രരുടെ ക്ഷേമത്തിനായി വിനിയോഗിക്കുകയായിരുന്നു മുഹമ്മദ് നബി(സ).
സകാത്തിന്റെ സംഘടിത സംഭരണത്തിനും വിതരണത്തിനും പ്രവാചകന്‍ തന്നെയായിരുന്നു നേതൃത്വം നല്‍കിയിരുന്നത്.
സകാത്തിന്റെ സംഘടിത സംഭരണവും വിതരണവും വഴി സാമൂഹ്യ ക്ഷേമം ഉറപ്പു വരുത്തുന്നതിനായി ജമാഅത്തെ ഇസ്ലാമി ഹിന്ദ്, കേരള ഘടകത്തിന്റെ മേല്‍നോട്ടത്തില്‍ വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് ബൈത്തുസകാത്ത് കേരള. 2000 ഒക്ടോബറിലാണ് ഈ സംരംഭം പ്രവര്‍ത്തനം തുടങ്ങിയത്.
സകാത്ത്
സ്വര്‍ണം, വെള്ളി, കറന്‍സി, നാണയങ്ങള്‍, കാര്‍ഷിക വിളകള്‍, കന്നുകാലികള്‍, കച്ചവടം, വ്യവസായങ്ങള്‍ കെട്ടിടങ്ങള്‍, വാഹനങ്ങള്‍ തുടങ്ങിയവയില്‍നിന്നുള്ള ആദായം, ഷെയറുകള്‍, നിക്ഷേപങ്ങള്‍ തുടങ്ങിയ എല്ലാവിധ സമ്പത്തുകളിലും വരുമാനങ്ങളിലും നിര്‍ണിത പരിധി (നിസാബ്) എത്തിയാല്‍ സകാത്ത് നിര്‍ബന്ധമാകും.
സംഭരണവും വിതരണവും
ദേശത്തും വിദേശത്തുമുള്ള മലയാളികളായ സകാത്തുദായകരില്‍ നിന്നും ഡിമാന്റ് ഡ്രാഫ്റ്റ്, ചെക്ക്, ക്യാഷ് എന്നിവ മുഖേനലഭിക്കുന്ന സകാത്ത് വിഹിതം ബാങ്കില്‍ നിക്ഷേപിച്ച് അര്‍ഹരായവര്‍ക്ക് സഹായം നല്‍കുന്ന രീതിയാണ് ബൈത്തു സകാത്ത് സ്വീകരിച്ചിട്ടുള്ളത്.
ചികിത്സ, കടബാധ്യത, വിദ്യാഭ്യാസം, ഭവനനിര്‍മാണം, നിത്യ ചെലവുകള്‍, സ്വയം തൊഴില്‍ പദ്ധതികള്‍, ഭവന പുനര്‍നിര്‍മാണം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ലഭിക്കുന്ന അപേക്ഷകള്‍ അന്വേഷിച്ച് ഉറപ്പ് വരുത്തിയതിനുശേഷമാണ് സകാത്ത് ഫണ്ട് അനുവദിക്കുന്നത്. നിര്‍ദിഷ്ട ആവശ്യത്തിന് തന്നെയാണ് പണം ചെലവഴിക്കുന്നത് എന്ന് ഉറപ്പ് വരുത്താനാവശ്യമായ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ചികിത്സ, ദുരിതാശ്വാസം
പ്രകൃതിക്ഷോഭംമൂലം ദുരിതമനുഭവിക്കുന്നവര്‍ക്കും കാന്‍സര്‍, വൃക്കരോഗം, ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയവ പിടിപെട്ട മാറാരോഗികള്‍ക്കും കടബാധ്യതമൂലം കഷ്ടപ്പെടുന്നവര്‍ക്കും അടിയന്തിര സഹായത്തിന് സകാത്ത് ഫണ്ടില്‍നിന്ന് നിശ്ചിത ശതമാനം സംഖ്യ ഉപയോഗിക്കുന്നുണ്ട്.
ഈ ഇനത്തില്‍ 228 രോഗികള്‍ക്കായി 18,31,500 രൂപയും കടബാധ്യത തീര്‍ക്കാന്‍ 17,25,730 രൂപ 158 പേര്‍ക്കും
നല്‍കുകയുണ്ടായി.
റേഷന്‍
ജീവിത പ്രാരാബ്ധങ്ങളില്‍ പ്രയാസപ്പെടുന്നവര്‍ക്ക് നല്‍ക്കുന്ന സഹായമാണ് റേഷന്‍ പദ്ധതി. വാര്‍ദ്ധക്യം, രോഗം എന്നീ കാരണങ്ങളാല്‍ അവഗണിക്കപ്പെടുന്നവര്‍ക്കാണ് റേഷന്‍ നല്‍കുന്നത്. അനാഥകള്‍, വിധവകള്‍ എന്നിവര്‍ക്ക് ഈ പദ്ധതി ഏറെ ആശ്വാസകരമാണ്.
30,800രൂപ റേഷന്‍ ഇനത്തില്‍ ചെലവഴിച്ചിട്ടുണ്ട്.
ഭവനനിര്‍മ്മാണം
സ്വന്തമായി വീട് വെക്കാന്‍ ശേഷിയില്ലാത്ത കൂരകളില്‍ താമസിക്കുന്ന നിര്‍ധനരായ കുടുംബങ്ങളാണ് ബൈത്തുസകാത്ത് ഭവനപദ്ധതിയുടെ ഗുണഭോക്താക്കള്‍.
461 പേര്‍ക്ക് 58,31,600രൂപ ഈ പദ്ധതിയിലൂടെ സഹായം നല്‍കി.
15 ലക്ഷം രൂപ ഭവനപദ്ധതിക്കായി നീക്കിവെച്ചിട്ടുണ്ട്.
സ്വയം തൊഴില്‍ പദ്ധതി
ഉന്തുവണ്ടി, മത്സ്യക്കച്ചവടത്തിനുപകരിക്കുന്ന ബൈക്കുകള്‍, ഓട്ടോറിക്ഷകള്‍, ഭക്ഷ്യ വസ്തു-വസ്ത്ര നിര്‍മാണം, കന്നുകാലിവളര്‍ത്തല്‍, കൃഷി, മത്സ്യ ബന്ധനം തുടങ്ങിയവക്കുള്ള സഹായങ്ങളാണ് സ്വയം തൊഴില്‍
പദ്ധതിയിലൂടെ നല്‍കുന്നത്.
61 പേര്‍ക്ക് 8,30,200രൂപ ഈ പദ്ധതിയിലൂടെ സഹായം നല്‍കി. 5 ലക്ഷം രൂപ സ്വയം തൊഴില്‍ പദ്ധതിക്കായി നീക്കിവെച്ചിട്ടുണ്ട്.
വിദ്യാഭ്യാസം
ഭാരിച്ച വിദ്യാഭ്യാസ ചെലവ് കാരണം ഉപരിപഠനത്തിന് പ്രയാസമനുഭവിക്കുന്ന വിദ്യാര്‍ത്ഥികളെയാണ്
ബൈത്തുസ്സകാത്തിലൂടെ സഹായിക്കുന്നത്.
ഈ വര്‍ഷം വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് പദ്ധതിയിലൂടെ 10 ലക്ഷം രൂപ 135 വിദ്യാര്‍ഥികള്‍ക്ക് നല്‍കി.
കുടിവെള്ള പദ്ധതി, കിണര്‍
ജലക്ഷാമമനുഭവിക്കുന്ന പ്രദേശങ്ങള്‍ കണ്ടെത്തി കുടിവെള്ള പദ്ധതികള്‍ ആരംഭിക്കുകയെന്നത് ബൈത്തുസ്സകാത്തിന്റെ പ്രവര്‍ത്തനമാണ്.
ഈ വര്‍ഷം കുടിവെള്ള പദ്ധതികള്‍ക്കായി 1,82,500 രൂപ ചെലവഴിച്ചിട്ടുണ്ട്.
ഓഡിറ്റിംഗ്
വരവ് ചെലവ് കണക്കുകള്‍ പ്രതിവര്‍ഷം കൃത്യമായ പരിശോധനയ്ക്ക് വിധേയമാക്കിവരുന്നു.
ഒറ്റനോട്ടത്തില്‍
വര്‍ഷം
സകാത്ത് ദായകര്‍
മൊത്തം സംഖ്യ
2005-06
411
5,077,565
2006-07
678
9,374,751
2007-08
754
8,578,135
2008-09
806
1,17,71,437
2009 2010
1161
1,34,73,461
വരവ്
2009 ആരംഭത്തില്‍ കയ്യിലിരിപ്പ് 1,29,929
2010 ആഗസ്റ് 10 വരെ 1161 പേരില്‍ നിന്ന് ലഭിച്ച സകാത് വിഹിതം. 1,34,73,461
ആകെ വരവ് 1,36,03,390
ചെലവ്
ഇനം
ഗുണഭോക്താക്കള്‍
സംഖ്യ
ഭവന നിര്‍മ്മാണസഹായം
461
58,31,600
ചികിത്സ
228
18,31,500
ബിസിനസ്സ്, സ്വയം തൊഴില്‍
61
8,30,200
കടബാധ്യത തീര്‍ക്കല്‍
158
17,25,730
കുടിവെള്ള പദ്ധതി, കിണര്‍
13
1,82,500
വിവാഹം
1
3,000
റേഷന്‍
8
30,800
കക്കൂസ് നിര്‍മ്മാണം
3
27,000
സ്കോളര്‍ഷിപ്പ്
135
10,00,000
ഓഫീസ് ചെലവ്
.........
1,40,168
ഭവന നിര്‍മ്മാണ പദ്ധതി
.........
15,00,000
സ്വയം തൊഴില്‍ പദ്ധതി
.........
5,00,000
ആകെ ചിലവ്
.........
1,36,02,498
ബാക്കി കയ്യിരിപ്പ്
.........
892
സകാത്ത് ദായകരോട്
സംരംഭത്തില്‍ പങ്കാളികളാവുക. ക്രിയാത്മകവും കാര്യക്ഷമതയും സുതാര്യവുമാണ് ബൈത്തു സകാത്തിന്റെ സവിശേഷതകള്‍. വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്ന ഈ സംരംഭത്തില്‍ സഹകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഈ വിലാസത്തില്‍ ബന്ധപ്പെടുക.
Secretary, Baithuzzakath Kerala
P.B.No. 833, Hiracentre, Kozhikode-673 004
Tel: 0495-2720752, 2722709
Email: hiragc@asianetindia.com
hiracentre@jihkerala.org
A/c No.13890200004264
Federal Bank Ltd., S.M. Street, Kozhikode.
No comments:
Post a Comment