
ജ്ഞാനസമ്പാദനം: പ്രവാചകന്റെ മൊഴിമുത്തുകള്‍
വായിക്കുക എന്ന ദൈവത്തിന്റെ കല്പ്പനയോടെയാണ് ഖുര്‍ആന്റെ അവതരണം തുടങ്ങുന്നത്. തൂലിക കൊണ്ട് പഠിപ്പിച്ച നാഥന്‍ എന്ന് അല്ലാഹു സ്വയം വിശേഷിപ്പിക്കുന്നു. ദൈവനാമത്തിലുള്ള വായനയും എഴുത്തും പഠനവുമാണ് ഇസ്ലാം മനുഷ്യനോടു ആവശ്യപ്പെടുന്നത്. ഇതിനര്‍ത്ഥം പഠിക്കാന്‍ തുടങ്ങുന്നതിനു മുമ്പ് 'ദൈവനാമത്തില്‍ ' എന്ന് ഉരുവിട്ടാല്‍ മാത്രം മതി എന്നല്ല.
മനുഷ്യന്‍ കണ്ടെത്തുന്ന ഓരോ പുതിയ കാര്യങ്ങളും ദൈവഹിതത്തിനനുസരിച്ചേ പ്രയോഗിക്കാവൂ എന്ന സുപ്രധാനമായ വശമാണ് അതിനുള്ളത്. അതില്ലാതെ പോയതാണ് ഇന്നത്തെ ശാസ്ത്രത്തിന്റെ ക്രൂരമായ മുഖം വെളിപ്പെടാന്‍ കാരണമായത്.
ജ്ഞാനസമ്പാദനത്തെ പ്രോത്സാഹിപ്പിക്കുന്ന ചില പ്രവാചക വചനങ്ങള്‍ വായിക്കുക:
"വിജ്ഞാനമുള്ള വാക്കു വിശ്വാസിയുടെ കളഞ്ഞുപോയ സ്വത്താണ്. അതിനാല്‍ അതെവിടെ കണ്ടാലും അതില്‍ അവന് കൂടുതല്‍ അവകാശമുണ്ട്". (തിര്‍മിദി)
"വിജ്ഞാനം തേടി പുറപ്പട്ടുപോകുന്നവന്‍ തിരികെ വരുന്നതുവരെ അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തിലാകുന്നു". (തിര്‍മിദി)
"ജ്ഞാനസമ്പാദനം എല്ലാ മുസ്ളീംകളുടേയും കര്‍ത്തവ്യമാണ്". (ബൈഹഖി)
"വിദ്യ അഭ്യസിപ്പിക്കാന്‍ വേണ്ടി പുറപ്പെട്ടവന്‍ അതില്‍ നിന്ന് വിരമിക്കുന്നതുവരെ അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തിലാണ്". (തിര്‍മിദി)
"വിജ്ഞാനം ഉയര്‍ത്തപ്പെടുക, അജ്ഞത വ്യാപിച്ചു പ്രകടമാവുക, വ്യഭിചാരം സാര്‍വത്രികമാകുക, ലഹരിപാനീയങ്ങള്‍ ഉപയോഗിക്കുക, പുരുഷന്മാരുടെ എണ്ണം കുറയുക, സ്ത്രീകള്‍ അധികരിക്കുക, അവസാനം അമ്പത് സ്ത്രീകള്‍ക്ക് ഒരു കൈകാര്യകര്‍ത്താവ്, ഇതെല്ലാം അന്ത്യനാളിന്റെ അടയാളങ്ങളില്‍ പെട്ടതാണ്" (മുസ്ലിം)
"കാലം കുറഞ്ഞു കുറഞ്ഞു വരും, വിജ്ഞാനം പിടിച്ചു വെക്കപ്പെടും, ഫിത്ന വ്യാപകമായി പ്രത്യക്ഷപ്പെടും, ലുബ്ധ് മനസ്സുകളില്‍ ഇടപെടും, കൊല വര്‍ധിക്കും" (മുസ്ലിം)
"പ്രതാപിയും മഹാനുമായ അള്ളാഹു വിജ്ഞാനത്തെ ജനങ്ങളില്‍ നിന്ന് ഒറ്റയടിക്ക് പിടിച്ചെടുക്കുകയില്ല. മരിച്ചു പണ്ഡിതന്മാരുടെ വിയോഗം കൊണ്ടാണ് വിജ്ഞാനത്തെ തിരിച്ചു പിടിക്കുക. അങ്ങനെ ഒരു പണ്ടിതനെയും അവന്‍ അവശേഷിപ്പിക്കാതാവുമ്പോള്‍ ജനങ്ങള്‍ വിഡ്ഢികളെ നേതാക്കളാക്കും. പ്രശ്നങ്ങളില്‍ അവരോടു മതവിധി തേടും. വിവരമില്ലാതെ അവര്‍ ഫത്‌വ ഇറക്കും. അങ്ങനെ അവര്‍ സ്വയം വഴികെടിലാവുകയും മറ്റുള്ളവരെ വഴികേടിലാക്കുകയും ചെയ്യും." (മുസ്ലിം)
"രണ്ടു പേരുടെ കാര്യത്തില്‍ മാത്രമേ അസൂയ പാടുള്ളൂ. ഒന്ന്: അള്ളാഹു തനിക്ക് നല്‍കിയ ധനം സത്യമാര്‍ഗത്തില്‍ ചെലവഴിക്കാന്‍ സാധിക്കുന്നവന്‍ . രണ്ട്: അള്ളാഹു നല്‍കിയ ജ്ഞാനം ഉപയോഗപ്പെടുത്തി വിധി നടത്തുകയും അത് പഠിപ്പിക്കുകയും ചെയ്യുന്നുവന്‍ ." (ബുഖാരി)
No comments:
Post a Comment