
അന്ധവിശ്വാസങ്ങളുടെ തിരിച്ചുവരവിനെ പ്രതിരോധിക്കുക: സലീം സുല്ലമി
ദോഹ: അന്ധവിശ്വാസങ്ങള്‍ സമൂഹത്തില്‍ തിരിച്ചെത്തുന്നത് ആശങ്ക ഉയര്‍ത്തുന്ന കാര്യമാണെന്ന് പ്രമുഖ പണ്ഡിതനും കേരള ജംഇയതുല്‍ ഉല്‍മ സെക്രട്ടറിയായുമായ മുഹമ്മദ് സലീം സുല്ലമി അഭിപ്രായപ്പെട്ടു. ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ 'ഖുര്‍ആന്‍ നവോത്ഥാനത്തിന്' എന്ന പേരില്‍ നടത്തിയ െ്രെതമാസ കാമ്പയിനിന്റെ സമാപന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അന്ധ വിശ്വാസങ്ങള്‍ക്കെതിരെയുള്ള സന്ധിയില്ലാ സമരമായിരുന്നു പ്രവാചകനായ മുഹമ്മദ് നബിയുടെ ജീവിതം. സ്വന്തം മകന്റെ മരണം അന്നേ ദിവസമുണ്ടായ സൂര്യഗ്രഹണവുമായി ബന്ധിപ്പിച്ച് പ്രതിയോഗികള്‍ പോലും അത് പ്രപഞ്ചത്തിന്റെ ദുഖാചരണമായി ചിത്രീകരിക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെ മുളയിലേ നുള്ളിക്കളഞ്ഞ് പ്രാപഞ്ചിക പ്രതിഭാസങ്ങള്‍ക്ക് മനുഷ്യന്റെ ജീവിതമായോ മരണവുമായോ ബന്ധമില്ലെന്ന് പ്രഖ്യാപിക്കുകയാണ് അദ്ദേഹം ചെയ്തത്. എന്നാല്‍ ഇന്ന് ഉയര്‍ന്ന ശാസ്ത്ര ബോധമുള്ളവര്‍ പോലും വിഘ്‌നങ്ങള്‍ മറികടക്കാന്‍ ദോഷ പരിഹാര പ്രവര്‍ത്തനങ്ങള്‍ ചെയ്യുകയാണ്. ശാരീരികവും മാനസികവുമായ അസുഖങ്ങള്‍ക്ക് ചികിത്സ തേടുന്നതിനു പകരം പുരോഹിതന്മാരില്‍ അഭയം തേടിയിരുന്ന ഒരു കാല ഘട്ടം കേരളത്തിലെ മുസ്‌ലിം ചരിത്രത്തില്‍ ഉണ്ടായിരുന്നു. ഖുര്‍ആന്‍ പഠനം ജനകീയമായതും നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ വ്യാപകമായതുമാണ് ഈയൊരവസ്ഥയ്ക്കു മാറ്റം ഉണ്ടാക്കാന്‍ സഹായിച്ചത്. അതു കൊണ്ട് തന്നെ അന്ധ വിശ്വാസങ്ങള്‍ തിരിച്ചു വരുന്നതിനെ പ്രതിരോധിക്കാന്‍ ജാഗൃത കാണിക്കണമെന്ന് സലിം സുല്ലമി ഉദ്‌ബോധിപ്പിച്ചു.
No comments:
Post a Comment