Monday, 18 June 2012
ഇ-മെയില്‍ ചോര്‍ത്തല്‍ മുഖ്യമന്ത്രി കാരണം വ്യക്തമാക്കണം : സോളിഡാരിറ്റി
തിരുവനന്തപുരം : പത്രപ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും പൊതുപ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും പ്രൊഫഷണലുകളുമടക്കം വ്യക്തികളുടേയും സംഘടനകളുടേയും ഇമെയില്‍ കേരള പോലീസ് രഹസ്യാന്യഷണ വിഭാഗം നിരീക്ഷിക്കുന്നതായി പുറത്തു വന്ന റിപ്പോര്‍ട്ട് സമൂഹത്തെ മുഴുവന്‍ ഞെട്ടിപ്പിക്കുന്നതാണ്. ഇത്തരമൊരു തീരുമാനമെടുക്കുന്നതിന് ഇടവരുത്തിയ സാഹചര്യവും കാരണവും ആഭ്യന്ത വകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കണം. അഡീഷണല്‍ ഡി.ജിപി. ഹേമചന്ദ്രനു വേണ്ടി സ്‌പെഷ്യല്‍ ബ്രാഞ്ച് ആസ്ഥാനത്തെ പോലീസ് സൂപ്രണ്ട് കെ.കെ. ജയമോഹന്‍ പി3. 2444/2011 . എസ്.ബി എന്ന നമ്പരില്‍ ഗൂഗിള്‍, യാഹൂ എന്നിവയടക്കം വിവിധ ഇ-മെയില്‍ ദായക കമ്പനികള്‍ക്ക് നല്‍കിയ രഹസ്യ സന്ദേശത്തിലാണ് 268 ഇ-മെയിലുകള്‍ തുറന്നു പരിശോധിക്കാനുള്ള വിവരങ്ങള്‍ കൈമാറണമെന്നു ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുള്ളത്. നിരീക്ഷിക്കപ്പെടുന്നവര്‍ പ്രത്യേക ക്രിമിനല്‍ പശ്ചാത്തലമുള്ളവരുമല്ല എന്നതും നിരീക്ഷിക്കുന്നവരില്‍ 258 പേരും മുസ്ലീം സമുദായത്തിലുള്ള വ്യക്തികളാണ് എന്നതും കാര്യങ്ങളെ കൂടുതല്‍ ഗുരുതരമാക്കുന്നു. ഇത്രയധികം പൗരന്‍മാരെടെ സ്വകാര്യതയിലേക്ക് ഭരണകൂടം എത്തിനോക്കുന്നത് പൗരാവകാശങ്ങളുടെ മേലുള്ള അതിശക്തമായ കടന്നുകയറ്റമാണ്. ഒരു പ്രത്യേക സമുദായത്തെ ടാര്‍ജറ്റു ചെയ്യുന്നു എന്നുള്ളത് അതിലേറെ പ്രത്യഘാതങ്ങള്‍ സൃഷ്ടിക്കുന്നതുമാണ്. ആഭ്യന്തവകുപ്പ് കയ്യാളുന്ന സംസ്ഥാന മുഖ്യമന്ത്രി അറിയാതെ ഇത്തരമൊരു നിരീക്ഷണം ഉണ്ടാകുമെന്ന് കരുതാനാവില്ല.മുസ്ലീം സമുദായത്തെ ഭരണകൂടം സംശയത്തിന്റെ കണ്ണോടെ കാണുന്നത് അപലപനീയമാണ്. ഭരണകക്ഷിയിലെ പ്രമുഖ പാര്‍ട്ടിയായ മുസ്ലീം ലീഗിന്റെ ഒരു വിഭാഗം നേതാക്കളെപ്പോലും നിരീക്ഷിക്കുന്നുണ്ട് എന്നത് വിചിത്രമാണ്. ഇക്കാര്യത്തില്‍ മുസ്ലീം ലീഗിന്റെ അഭിപ്രായം വ്യക്തമാക്കണം. തീവ്രവാദവേട്ടയുടെ പേരു പറഞ്ഞ് മുസ്ലീം സമൂഹത്തെ നിരന്തരം സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന ഭരണകൂടനീക്കങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് ഇ-മെയില്‍ ചോര്‍ത്തല്‍. ഇത്തരം നീക്കങ്ങളില്‍ നിന്ന് ഭരണകൂടം പിന്‍മാറണമെന്നും സോളിഡാരിറ്റി നേതാക്കള്‍ പത്ര സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ പങ്കെടുത്തവര്‍ സംസ്ഥാന പ്രസിഡന്റ് പി.ഐ നൗഷാദ്, സെക്രട്ടറി കെ.സജീദ് എന്നിവര്‍ പങ്കെടുത്തു
Subscribe to:
Post Comments (Atom)
No comments:
Post a Comment