..:::. കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ.(ഖുര്‍ആന്‍: അദ്ധ്യായം103) ::..Blogger Widgets

Thursday, 14 June 2012

സംഘനമസ്ക്കാരം ഒരു മാതൃകാ ഗ്രാമപഞ്ചായത്ത് സംഘനമസ്ക്കാരത്തിന്റെ അനേകം സല്ഫലങ്ങളെ കുറിച്ച് പറയവേ മൌദൂദി അതിനെ ഭരണകൂടം നടത്താനുള്ള പരിശീലനമായി കൂടി വിശദീകരിച്ചിട്ടുണ്ട്. ഈ വിഷയം വെച്ച് മൌദൂദിയെയും പ്രസ്ഥാനത്തെയും കുറിച്ച് മതരാഷ്ട്രവാദികള്‍ എന്ന് വിമര്‍ശിക്കുകയാണ് മുജാഹിദ് വിഭാഗങ്ങള്‍ . ഈ പശ്ചാത്തലത്തില്‍ താഴെ കൊടുത്തിട്ടുള്ള ഉദ്ധരണികള്‍ വായിക്കുക. ഇവരുടെ ഇരട്ടത്താപ്പ് മനസ്സിലാക്കാന്‍ അത് വളരെയേറെ സഹായകമാണ്. മര്‍ഹൂം അബുസ്സ്വബാഹ് അഹ്മദലി മൌലവിയുടെ "നമസ്ക്കാര ചൈതന്യം" എന്ന കൃതിയില്‍ നിന്ന്: "ജമാഅത്ത് നമസ്ക്കാരത്തില്‍ സാമുദായികവും സാമ്പത്തികവും രാഷ്ട്രീയവും വിജ്ഞാനപരവുമായി ഒട്ടധികം ആന്തരാര്‍ത്തങ്ങള്‍ അടങ്ങിയിട്ടുണ്ട്." (പേജ്: 28) "രാഷ്ട്രീയമായി നോക്കുകയാണെങ്കില്‍ ഇത് മാതൃകാ യോഗ്യമായ ഒരു ഗ്രാമപഞ്ചായത്താണ്. പ്രായപൂര്‍ത്തി എത്തിയിട്ടുള്ള എല്ലാവര്‍ക്കും ഇതില്‍ സമാവകാശമാണുള്ളത്. അത് കൊണ്ട് ഓരോ ഗ്രാമക്കാര്‍ക്കും തങ്ങളുടെ ഗ്രാമത്തിന്റെ സാമ്പത്തികവും ഭരണഘടനാപരവുമായ നില നന്നാക്കി തീര്‍ക്കുവാന്‍ ആവശ്യമായ തീരുമാനങ്ങള്‍ ചെയ്യുവാനും അത് നടപ്പില്‍ വരുത്തുവാനും അവസരം ലഭിക്കുന്നതാണ്. ഈ ഗ്രാമപഞ്ചായത്തിന്റെ അധ്യക്ഷസ്ഥാനമാണ് ജമാഅത്തിന്റെ ഇമാം വഹിക്കുന്നത്. അദ്ദേഹത്തെ തെരഞ്ഞെടുക്കേണ്ടത് ഗ്രാമത്തിലെ പ്രായപൂര്‍ത്തിയെത്തിയിട്ടുള്ള ആളുകളാകുന്നു. " ( പേജ്: 29 ) "അതിനാലിതുകൊണ്ട് പ്രജായത്തഭരണ സമ്പ്രദായം പഠിക്കുവാന്‍ ഓരോ മുസ്ലിം പൌരനും അവസരം ലഭിക്കുന്നു". ( പേജ്: 29 , 30 ) "മറ്റൊരുവിധത്തില്‍ നോക്കുകയാണെങ്കില്‍ ജമാഅത്ത് നമസ്ക്കാരം ഒരു പട്ടാള പരിശീലനമാണ്. ഒരു പട്ടാള ഓഫീസറുടെ മുമ്പില്‍ അദ്ദേഹത്തിന്‍റെ കീഴിലുള്ള ഭടന്മാര്‍ അണിനിരന്നു നില്‍ക്കുന്നത് പോലെയാണ് ഇമാമിന്റെ പിന്നില്‍ അദ്ദേഹത്തിന്റെ അനുയായികള്‍ അണിനിരന്നു നില്‍ക്കുന്നത്". ( പേജ്: 29 ) ഇതില്‍ മതരാഷ്ട്രവാദമുണ്ടോ? ആരാധനകളെ ട്രെയിനിംഗ് കോഴ്സ് ആക്കിയോ? ഇല്ല എന്നാണുത്തരമെങ്കില്‍ മൌദൂദിയും അങ്ങനെ ചെയ്തിട്ടില്ല എന്ന് സമ്മതിക്കുമോ?

No comments:

Post a Comment