..:::. കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ.(ഖുര്‍ആന്‍: അദ്ധ്യായം103) ::..Blogger Widgets

Sunday, 17 June 2012

അനാഥ സംരക്ഷണം മനുഷ്യന്‍ ഒരു സാമൂഹ്യ ജീവിയാണ്. സമൂഹത്തില്‍ ഏറ്റവും ചെറിയ ഘടകം കുടുംബമാണ്. ഭദ്രമായ കുടുംബമാണ് വ്യക്തികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നത്. കുടുംബത്തിന്റെ കേന്ദ്രബിന്ദു മാതാപിതാക്കളാണ്.അവരുടെ സാന്നിധ്യവും സ്‌നേഹവും സംരക്ഷണവുമാണ് കുട്ടികള്‍ക്ക് എന്നും എവിടെയും ആശ്വാസവും സമാധാനവും നല്‍കുന്നത്. മനുഷ്യരൊഴിച്ചുള്ള ജീവികള്‍ക്ക് ശരീരവും ശാരീരികാവശ്യങ്ങളുമാണുള്ളത്. അതിനാല്‍, ശാരീരികാവശ്യങ്ങളുടെ പൂര്‍ത്തീകരണത്തിന് പ്രാപ്തമാവും വരെയുള്ള സംരംക്ഷണമേ അവക്ക് ആവശ്യമുള്ളു. എന്നാല്‍ ശാരീരികവും മാനസികവും ആത്മീയവുമായ വളര്‍ച്ചയും പക്വതയും നേടുന്നതുവരെ മാതാപിതാക്കളുടെ സാന്നിധ്യവും സംരക്ഷണവും മനുഷ്യ മക്കള്‍ക്ക് അനിവാര്യമാണ്. വിദ്യാഭ്യാസവും വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച് ജോലിയും വിവാഹവുമൊക്കെ ആവുന്നത് വരെ മക്കള്‍ ഇന്ന് മാതാപിതാക്കളുടെ സംരംക്ഷണത്തിലാണ്. ഈ സംരംക്ഷണം നഷ്ടപ്പെടുമ്പോള്‍ അവര്‍ ഏകാന്തതയും അരക്ഷിത ബോധവും അനുഭവിക്കുന്നു. അതിനാലാണ് മാതാപിതാക്കളോ അവരിലാരെങ്കിലുമോ നഷ്ടപ്പെട്ടവരെ നാം അനാഥരെന്ന് വിളിക്കുന്നത്. അത്തരക്കാര്‍ക്കാവശ്യം പരിലാളനയും പരിരക്ഷയുമാണ്. അതുകൊണ്ട് തന്നെയാണ് ഇസ്‌ലാം അനാഥ സംരക്ഷണത്തിന് വമ്പിച്ച പ്രാധാന്യം കല്‍പിച്ചിരിക്കുന്നത്. ഇസ്‌ലാമിക വീക്ഷണത്തില്‍ അനാഥ സംരക്ഷണം ഒരു ഔദാര്യമല്ല, നിര്‍ബന്ധ ബാധ്യതയാണ്. അനാഥയെ അവഗണിക്കുന്നതും സംരക്ഷിക്കാതിരിക്കുന്നതും മതനിഷേധമാണെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. (ഖുര്‍ആന്‍107:13) അനാഥയെ ആദരിക്കണമെന്നും അര്‍ഹമായ അംഗീകാരം നല്‍കണമെന്നും അതാവശ്യപ്പെടുന്നു. അനാഥക്ക് മനോവേദനയുണ്ടാക്കുന്ന ഒന്നും സംഭവിക്കാതിരിക്കാന്‍ നിതാന്ത ജാഗ്രത അനിവാര്യമാണ്. അതുകൊണ്ടു തന്നെ അനാഥക്കുട്ടിയുടെ സാന്നിധ്യത്തില്‍ സ്വന്തം മക്കളെ ലാളിക്കുന്നതും ഓമനിക്കുന്നതും പ്രവാചകന്‍ വിലക്കിയിരിക്കുന്നു. അനാഥയെ തലോടലും സ്‌നേഹം പ്രകടിപ്പിക്കലും മഹത്തായ പുണ്യകര്‍മമാണെന്ന് അവിടുന്ന് വാക്കുകളിലൂടെയും പ്രായോഗിക മാതൃകകളിലൂടെയും പഠിപ്പിക്കുകയുണ്ടായി. അനാഥ സംരക്ഷണത്തിന് മരണാനന്തര ജീവിതത്തില്‍ മഹത്തായ പ്രതിഫലമുണ്ടെന്നും പ്രവാചകന്‍ അറിയിച്ചിരിക്കുന്നു..

No comments:

Post a Comment