..:::. കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ.(ഖുര്‍ആന്‍: അദ്ധ്യായം103) ::..Blogger Widgets

Monday, 18 June 2012

അഡ്വ: ഷാനവാസിന്റെ അറസ്റ്റ്‌: കേരള പോലീസ്‌ മുസ്‌ലിം വേട്ടയുടെ തുടര്‍ച്ച- സോളിഡാരിറ്റി കോഴിക്കോട്‌: പ്രമുഖ അഭിഭാഷകനും മനുഷ്യാവകാശപ്രവര്‍ത്തകനുമായ അഡ്വ: എസ്‌ ഷാനവാസിനെ അറസ്റ്റ്‌ ചെയ്‌ത നടപടി ഇ-മെയില്‍ ചോര്‍ത്തലിലൂടെ പുറത്ത്‌ വന്ന മുസ്‌ലിം വേട്ടയില്‍ കേരള സര്‍ക്കാരും പോലീസും ഉറച്ചുനിന്ന്‌ മുന്നോട്ട്‌ പോവുന്നു എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണെന്ന്‌ സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ്‌ പി.ഐ നൗഷാദ്‌ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സാമ്രാജ്യത്വസയണിസ്റ്റ്‌ താല്‍പര്യങ്ങള്‍ക്ക്‌ നമ്മുടെ ഭരണകൂടങ്ങളും അതിന്റെ പോലീസ്‌ സംവിധാനങ്ങളും വിധേയപ്പെടുന്നതിന്റെ ഫലമാണിത്‌. ഭീകരതക്കെതിരെ എന്ന പേരില്‍ മുസ്‌ലിം നാടുകളില്‍ അധിനിവേശം നടത്താനും സാമ്രാജ്യത്വത്തെ ചെറുക്കുന്ന മുസ്‌ലിം സംഘടനകളെയും വ്യക്തികളെയും തകര്‍ക്കാനുമാണ്‌ ദേശീയ പ്രാദേശിക ഭരണകൂടങ്ങളെയും അതിന്റെ പോലീസ്‌ സംവിധാനങ്ങളെയും ഉപയേഗിച്ച്‌ സാമ്രാജ്യത്വം ശ്രമിക്കുന്നത്‌. ഇത്തരമൊരു അജയുടെ ഭാഗമായിരുന്നു കേരള പോലീസിന്റെ ഇ-മെയില്‍ ചോര്‍ത്തല്‍ നടപടി. അതിന്റെ തുടര്‍ച്ചയാണ്‌ നടന്നുകൊിരിക്കുന്ന അറസ്റ്റുകള്‍. സര്‍ക്കാര്‍ ഭീകരവാദമാരോപിക്കുന്ന നിരവധി പേരുടെ കേസുകള്‍ ഏറ്റെടുത്ത്‌ നടത്തുന്ന പ്രമുഖ അഭിഭാഷകനാണ്‌ അഡ്വ: ഷാനവാസ്‌. ഇതിന്‌ തടയിടുക എന്നത്‌ ഈ അറസ്റ്റിന്റെ സുപ്രധാനമായ ലക്ഷ്യമാണ്‌ .സര്‍ക്കാര്‍ ഏജന്‍സികള്‍ ഭീകരവാദമാരോപിക്കുന്നവര്‍ക്കും അവരുടെ സമുദായത്തിനും ഒരുതരത്തിലുമുള്ള നിയമസഹായവും ലഭ്യമാകാനനുവദിക്കാതെ സര്‍ക്കാരിന്റെ വേട്ട മുന്നോട്ടു കൊുപോവാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്‌. കേരളത്തിന്‌ പുറത്ത്‌ ഇത്തരമൊരവസ്ഥ ഇപ്പോള്‍ തന്നെ ഏറെക്കുറെ സമ്പൂര്‍ണമായിക്കഴിഞ്ഞു. ഭീകരവാദമാരോപിക്കപെടുന്നവരുടെ കേസുകള്‍ ഏറ്റെടുക്കാന്‍ അഭിഭാഷകരുടെ ബാര്‍കൗണ്‍സിലുകള്‍ അനുവദിക്കാത്തിടത്തേക്ക്‌ കാര്യങ്ങള്‍ എത്തിയിരിക്കുന്നു. പ്രബുദ്ധ കേരളത്തില്‍ ഇത്തരം ഒരവസ്ഥ അനുവദിച്ച്‌ കൊടുക്കുവാന്‍ കഴിയില്ല. വാര്‍ത്തക്ക്‌ പിന്നിലെ വസ്‌തുത ഒരു പ്രശ്‌നമല്ലാതാവുകയും വാര്‍ത്ത ഒരുവലിയ പ്രശ്‌നമായിത്തീരുകയും ചെയ്യുന്നത്‌ അംഗീകരിച്ച്‌ കൊടുക്കാന്‍ കഴിയില്ല.വാര്‍ത്ത പുറത്ത്‌കൊ്‌ വന്ന പത്രപ്രവര്‍ത്തകനെയടക്കം അറസ്റ്റ്‌ ചെയ്യാനാണ്‌ ഇപ്പോള്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌ ,അഡ്വ: ഷാനവാസിന്റെ അറസ്റ്റിന്റെ വരെ കാരണം വാര്‍ത്ത പുറത്തു കൊു വരുന്നതില്‍ പങ്ക്‌ വഹിച്ചു എന്നതാണ്‌. അഭിപ്രായപ്രകടന സ്വാതന്ത്രത്തിനെതിരെയുള്ള സര്‍ക്കാരിന്റെ കൈയ്യേറ്റ ശ്രമമാണിത്‌. സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന്റെയും മതസൗഹാര്‍ദത്തിന്റെയും പാരമ്പര്യമുള്ള ഭൂപ്രദേശമാണിത്‌. മനുഷ്യാവകാശപ്രവര്‍ത്തകരെയും ജനകീയസമരക്കാരെയും മറ്റു സാമ്രാജ്യത്വവിരുദ്ധ ജനാധിപത്യവാദികളെയും അണിനിരത്തി ഈ മുസ്‌ലിം വേട്ടയെ സോളിഡാരിറ്റി യൂത്ത്‌ മൂവ്‌മെന്റ്‌ ചെറുത്ത്‌ തോല്‍പ്പിക്കും. വരും ദിവസങ്ങളില്‍ വളരെ വിപുലമായ പ്രക്ഷോഭ-പ്രചാരണ പരിപാടികള്‍ക്ക്‌ സോളിഡാരിറ്റി നേതൃത്വം നല്‍കും. പത്രസമ്മേളനത്തില്‍ പങ്കെടുത്തവര്‍ പി.ഐ നൗഷാദ്‌ (സംസ്ഥാന പ്രസിഡന്റ്‌,സോളിഡാരിറ്റി) എം.സി സുബ്‌ഹാന്‍ ബാബു (സംസ്ഥാന സെക്രട്ടറി) സി.എം ശരീഫ്‌ (മീഡിയാ സെക്രട്ടറി)

No comments:

Post a Comment