..:::. കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ.(ഖുര്‍ആന്‍: അദ്ധ്യായം103) ::..Blogger Widgets

Sunday, 17 June 2012

ബി.ജെ.പി വളര്‍ച്ച പ്രാപിക്കും? "ജമാഅത്ത് നേതാക്കള്‍ എങ്ങനെ വിശദീകരിച്ച് അണികളെ അടക്കി നിര്‍ത്തിയാലും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം രാഷ്ട്രീയ എടുത്ത് ചാട്ടത്തിനെതിരെ അവരുടെ തലക്ക് കിട്ടിയ കിഴുക്കാണ്. അഞ്ച് കോര്‍പറേഷനുകളിലെയോ അനേകം മുനിസിപ്പാലിറ്റികളിലെയോ ഒരു വാര്‍ഡില്‍ പോലും മേല്‍വിലാസമുണ്ടാക്കാന്‍ കഴിയാതെ പോയ അവര്‍ക്ക് 19115 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ ഒമ്പത് എണ്ണത്തിലാണ് പേരിനെങ്കിലും സാന്നിധ്യമുണ്ടാക്കാനായത്. എന്നാല്‍ ജമാഅത്ത് വക്താവ് തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്തുകൊണ്ട് എഴുതുന്നത് തെരഞ്ഞെടുപ്പ് ഗോദയില്‍ പിടിച്ചുനില്‍ക്കാനും മികച്ച മത്സരം കാഴ്ചവെക്കാനും സാധിച്ചു എന്നാണ്. മത്സരിച്ച 1700 സീറ്റില്‍ 1691-ലും മലര്‍ന്നടിച്ചു വീണതിനെ എങ്ങനെയാണ് പിടിച്ചുനില്‍ക്കാനായി എന്ന് സ്വന്തം വാരികയില്‍ തട്ടിവിടുന്നത്. ജമാഅത്ത് എത്ര വേഗം പുതിയ രാഷ്ട്രീയ പാര്‍ട്ടിയുമായി രംഗത്തിറങ്ങുന്നുവോ അത്ര വേഗം ബി.ജെ.പി കേരളത്തില്‍ വളര്‍ച്ച പ്രാപിക്കും.'' മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്ന ഈ വിലയിരുത്തലിനെപ്പറ്റി എന്തു പറയുന്നു? Ans:-ആറ് പതിറ്റാണ്ട് പിന്നിട്ട ഒരു പ്രസ്ഥാനം, വേണ്ടത്ര ആലോചിച്ചും അവധാനപൂര്‍വമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിനെപ്പറ്റി എങ്ങനെയാണ് എടുത്തു ചാട്ടം എന്ന് പറയുക? ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചോ ചിഹ്നവും കൊടിയും സ്വീകരിച്ചോ വേണ്ടത്ര മുന്നൊരുക്കങ്ങള്‍ ചെയ്തോ അല്ല കേരളത്തില്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത് എന്നത് സത്യമാണെങ്കിലും അതൊക്കെ ഉണ്ടായാലും തകര്‍പ്പന്‍ വിജയമൊന്നും ജമാഅത്തെ ഇസ്ലാമി പ്രതീക്ഷിച്ചിരുന്നില്ല, അവകാശപ്പെട്ടിരുന്നുമില്ല. ആദ്യ പരീക്ഷണത്തില്‍ സ്വതന്ത്രമാര്‍ ഉള്‍പ്പെടെ 14 പേര്‍ വിജയിച്ചു, നൂറോളം വാര്‍ഡുകളില്‍ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. ഇതാണോ മലര്‍ന്നടിച്ചു വീഴല്‍? വിജയഭേരി മുഴക്കുന്ന മുസ്ലിം സാമുദായിക പാര്‍ട്ടിക്ക് ഒറ്റക്ക് മത്സരിച്ചിരുന്നെങ്കില്‍ ഇന്ന് കിട്ടിയ സീറ്റുകളുടെ നാലിലൊന്നെങ്കിലും ലഭിക്കുമായിരുന്നോ? മുന്നണിയായി മത്സരിച്ചിട്ടു കൂടി 2006-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മലര്‍ന്നടിച്ചു വീണില്ലേ? കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ് ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിലം പരിശായതോ? ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗ് തന്നെ ബംഗാളിലും കര്‍ണാടകയിലും ഇതര സംസ്ഥാനങ്ങളിലും വട്ടപൂജ്യമാണ് നേടിയതെന്നത് കൊണ്ട് ഇപ്പണി നിര്‍ത്താന്‍ ലീഗിനെ ഉപദേശിക്കാത്തതെന്തേ? ബി.ജെ.പി ശക്തിപ്രാപിക്കുന്നുവെങ്കില്‍ അതിന് കാരണം ഒരു മുസ്ലിം സംഘടനയുടെയും രാഷ്ട്രീയ പ്രവേശമല്ല, മതേതര പാര്‍ട്ടികളുടെ മൃദുഹിന്ദുത്വവും അനൈക്യവും മീഡിയയുടെ അനുകൂല നിലപാടുമാണെന്ന് ഏത് കണ്ണുപൊട്ടനും കാണാവുന്നതാണ്. കേരളത്തിലും സി.പി.എമ്മിന്റെ ഭൂരിപക്ഷ പ്രീണനമെന്ന് തോന്നിക്കാവുന്ന നിലപാടുകളാണ് ബി.ജെ.പിക്ക് ഗുണകരമായി ഭവിച്ചത്. രാഷ്ട്രീയത്തെ ആഴത്തില്‍ ഗ്രസിച്ച അധാര്‍മികതക്കും അഴിമതിക്കും എതിരെ, പാര്‍ശ്വവത്കൃത ജനവിഭാഗങ്ങളുടെ മോചനത്തിന് വേണ്ടി ഇന്ത്യയില്‍ പുതുതായി ഒരു രാഷ്ട്രീയ പാര്‍ട്ടി രംഗപ്രവേശം ചെയ്താല്‍ ബി.ജെ.പി വളരുക വിദൂര സാധ്യത പോലുമല്ല. എന്നാല്‍ കോണ്‍ഗ്രസ്സും യു.പി.എയും ഇമ്മട്ടില്‍ പോയാല്‍ തീര്‍ച്ചയായും ബി.ജെ.പി തിരിച്ചുവരും.

No comments:

Post a Comment