..:::. കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ.(ഖുര്‍ആന്‍: അദ്ധ്യായം103) ::..Blogger Widgets

Tuesday, 19 June 2012

ഇസ്‌ലാമാണ് ലോകത്ത് ഏറ്റവുമധികം വളര്‍ച്ചയുള്ള മതം - വത്തിക്കാന്‍ ലോകത്ത് ഏറ്റവുമധികം വ്യാപിക്കുന്ന മതം ഇസ്‌ലാമാണെന്ന് വത്തിക്കാന്‍ ഔദ്യോഗികമായി തന്നെ അറിയിച്ചു. ഏകദേശം ഒരു വര്‍ഷത്തെ കണക്കുകള്‍ പ്രകാരം ക്രിസ്തുമതത്തേക്കാള്‍ മൂന്ന് ദശലക്ഷത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. പാശ്ചാത്യന്‍ നാടുകളില്‍ ഇസ്‌ലാമിനെ വളരെ വികൃതമായി ചിത്രീകരിക്കുന്നുവെങ്കില്‍ പോലും വളരെയധികം പാശ്ചാത്യര്‍ ഇസ്‌ലാം ആശ്ലേഷിക്കുന്നുവെന്നും വത്തിക്കാന്‍ പരാമര്‍ശിച്ചു. പ്രസ്താവന ഇപ്രകാരമാണ്: 'ലോകത്ത് മുസ്‌ലിങ്ങളുടെ എണ്ണം നൂറ് കോടി മുപ്പത്‌ലക്ഷത്തി ഇരുപത്തിരണ്ടായിരം കവിഞ്ഞിരിക്കുന്നു. ക്രിസ്ത്യാനികളുടെ എണ്ണത്തേക്കാള്‍ മൂന്ന് ദശലക്ഷം കൂടുതലാണിത്.' ലോകജനസംഖ്യയുടെ 19% മുസ്‌ലിങ്ങളും 17.5% ശതമാനം ക്രിസ്ത്യാനികളുമാണെന്നും ജനവാസമുള്ള പ്രദേശങ്ങളിലെല്ലാം ഏറ്റവും അധികം വ്യാപിക്കുന്ന മതം ഇസ്‌ലാമാണെന്നും വത്തിക്കാന്‍ അംഗീകരിക്കുന്നതായി പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. ക്രിസ്തുമതവിശ്വാസികളും ജൂതന്‍മാരും മറ്റു ഇതരമതവിശ്വാസികളുമായ പാശ്ചാത്യര്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി തുല്യതയില്ലാത്തവിധം ഇസ്‌ലാമികാദര്‍ശത്തെ സ്വീകരിക്കുന്നുവെന്ന് വത്തിക്കാന്‍ സൂചിപ്പിക്കുന്നു. ഇസ്‌ലാമിനെയും മുസ്‌ലിങ്ങളെയും വളരെ വികൃതമായി ചിത്രീകരിക്കുന്ന പദ്ധതികളും ക്രിസ്തുമതത്തിലേക്ക് ആളുകളെ പരിവര്‍ത്തിപ്പിക്കുന്നതിന് കോടികള്‍ ചെലവഴിക്കുകയും ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ഇതെന്നത് ശ്രദ്ധേയമാണ്. അതേ സമയം മുസ്‌ലിങ്ങങ്ങള്‍ക്ക് നേരെയുള്ള വിവേചനത്തിനെതിരെ ഇറ്റാലിയന്‍ നഗരങ്ങളില്‍ വളരെയധികം പ്രകടനങ്ങളും റാലികളും നടക്കുന്നുണ്ട്. ഉന്തുവണ്ടിയില്‍ കച്ചവടം ചെയ്തു ജീവിക്കുന്നവരായ സാമ്പ് മോഡോ (40 വയസ്) ദുയൂബ് മോര്‍ (54) എന്നീ രണ്ടാളുകള്‍ ചൊവ്വാഴ്ച അക്രമത്തില്‍ ഇരകളായി കൊല്ലപ്പെട്ടതിന് ശേഷം മുസ്‌ലിം വിരുദ്ധതക്കെതിരെയുള്ള പ്രകടനങ്ങള്‍ വളരെ ശക്തമാണ്. യാതൊരു പ്രകോപനവുമില്ലാതെ അവര്‍ക്കുനേരെ വെടിവെക്കുകയായിരുന്നു. ഏഴായിരത്തിലധികം ആളുകള്‍ പങ്കെടുത്ത ഏറ്റവും വലിയ പ്രകടനം നടന്നത് ഫ്‌ളോറന്‍സയിലായിരുന്നു. നഗരത്തിന്റെ കേന്ദ്രമായ സാന്ത മരിയ നോവെല്ല മൈതാനത്തായിരുന്നു അത് നടന്നത്. മിലാന്‍, റോം, ബൊലോഗ്ന, വെറോണ്‍ എന്നിവടങ്ങളിലും പ്രകടനങ്ങള്‍ നടന്നിട്ടുണ്ട്. www.ikhwanonline.com

No comments:

Post a Comment