
Tuesday, 19 June 2012
സ്വവര്‍ഗരതിക്കെതിരെ ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ കാമ്പയിന്‍
ന്യൂഡല്‍ഹി: അഫ്ഗാനിലും ഗുജറാത്തിലുമുണ്ടായ ഇസ്‌ലാമിക ചിഹ്നങ്ങളെ അപമാനിക്കുന്ന പ്രവണതകളെ ശക്തമായി വിമര്‍ശിച്ച ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര നേതൃത്വം സ്വവര്‍ഗരതി നിയമവിധേയമാക്കാനുള്ള ശ്രമത്തെയും വിമര്‍ശിക്കുകയുണ്ടായി. സമൂഹത്തില്‍ നടമാടുന്ന അശ്ലീലതയെ വ്യക്തി സ്വാതന്ത്ര്യമെന്ന വാദമുന്നയിച്ച് ന്യായീകരിക്കാനും, നിയമവിധേയമാക്കാനുമുള്ള ഗവണ്‍മെന്റ് നീക്കത്തെ ജമാഅത്ത് അമീര്‍ മൗലാനാ സയ്യിദ് ജലാലുദ്ധീന്‍ അന്‍സ്വര്‍ ഉമരി വളരെ കര്‍ശനമായി അപലപിക്കുകയുണ്ടായി. തിന്മയും അധാര്‍മ്മികതയുമായി അറിയപ്പെടുന്ന കാര്യങ്ങള്‍ എത്ര പരസ്യമായി ചെയ്താലും അവ അങ്ങനെത്തന്നെ അവശേഷിക്കുമെന്നും നിയമവിധേയമാക്കുന്നതിലൂടെ സന്മനസ്സുകള്‍ അവ സ്വീകരിക്കുകയില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. എല്ലാ മതത്തിന്റെയും അദ്ധ്യാപനങ്ങള്‍ക്കും, നമ്മുടെ നാഗരികതക്കും സംസ്‌കാരത്തിനും വിരുദ്ധമാണ് ഇത്. അതിനാല്‍ ഗവണ്‍മെന്റ് ഇതിനെതിരെ ശക്തവും ഭദ്രവുമായ ഒരു നിലപാട് സ്വീകരിക്കേണ്ടിയിരിക്കുന്നു. ഇത്തരം ശ്രമങ്ങള്‍ സമൂഹത്തിന്റെ നാശത്തിനും തകര്‍ച്ചക്കും മാത്രമെ ഉപകരീക്കുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Subscribe to:
Post Comments (Atom)
No comments:
Post a Comment