..:::. കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ.(ഖുര്‍ആന്‍: അദ്ധ്യായം103) ::..Blogger Widgets

Sunday, 17 June 2012

ഭീമമായ വിലയ്ക്ക് നമ്പറുകള്‍ വാങ്ങാമോ? ഫോണിനും വാഹനത്തിനുമൊക്കെ വേണടി ഭീമമായ തുക ചെലവാക്കി പ്രത്യേക നമ്പറുകള്‍ വിലയ്ക്ക് വാങ്ങുന്ന പ്രവണത പല നാടുകളിലും വര്‍ധിച്ചുവരുന്നു. ഇതിന്റെ ഇസ്ലാമിക വിധിയെന്താണ്? ധൂര്‍ത്തും ദുര്‍വ്യയവും അല്ലാഹു വിലക്കിയ കാര്യങ്ങളാണ്. "നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്‍ക. എന്നാല്‍ ധൂര്‍ത്ത് പാടില്ല. ധൂര്‍ത്തന്മാരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല, തീര്‍ച്ച'' (അല്‍അഅ്റാഫ് 31). "നിങ്ങള്‍ ധൂര്‍ത്ത് കാണിക്കരുത്. നിശ്ചയം ധൂര്‍ത്തന്മാര്‍ പിശാചിന്റെ സഹോദരന്മാരാകുന്നു'' (അല്‍ഇസ്രാഅ് 26,27). അതുപോലെ ധനത്തിന്റെ സമ്പാദനത്തെയും വ്യയത്തെയും കുറിച്ച് മനുഷ്യന്‍ വിചാരണനാളില്‍ അല്ലാഹുവിനോട് ഉത്തരം ബോധിപ്പിക്കേണടതുണട്. റസൂല്‍ (സ) പറയുന്നു: "നാലു കാര്യങ്ങളെക്കുറിച്ച് ചോദിക്കപ്പെടാതെ ഒരടിമക്ക് തന്റെ പാദങ്ങള്‍ ചലിപ്പിക്കാനാവില്ല. തന്റെ ആയുസ് എങ്ങനെയാണ് നശിപ്പിച്ചത്? തന്റെ വിജ്ഞാനം കൊണെടന്തു ചെയ്തു? ധനം എവിടെ നിന്നു സമ്പാദിച്ചു, അതെങ്ങനെ ചെലവഴിച്ചു? തന്റെ ശരീരം എന്തിലാണ് തുലച്ചത്?'' (തിര്‍മിദി). മൊബൈല്‍ ഫോണുകള്‍ക്കും വാഹനങ്ങള്‍ക്കും പ്രത്യേക നമ്പറുകള്‍ സ്വന്തമാക്കാന്‍ വേണടി ലക്ഷങ്ങള്‍ മുടക്കുന്നത് ഒന്നുകില്‍ ധൂര്‍ത്താണ്, അല്ലെങ്കില്‍ ഹറാമായ രീതിയിലുള്ള ധനവ്യയമാണ്. കാറിന്റെ നമ്പര്‍ പ്ളേറ്റില്‍ '1' എന്ന അക്കം കിട്ടാന്‍ ഒരു മുസ്ലിം ധനാഢ്യന്‍ ചെലവാക്കിയത് 2.18 മില്യന്‍ ഡോളര്‍! '2' എന്ന നമ്പര്‍ ലേലത്തില്‍ വിളിച്ചത് 1.11 മില്യന്. ലക്ഷക്കണക്കിന് സഹോദരങ്ങള്‍ ഉണ്ണാനുമുടുക്കാനുമില്ലാതെ ലോകമെങ്ങും കഷ്ടപ്പെടുമ്പോഴാണ് ഈ പൊങ്ങച്ച പ്രകടനം എന്നോര്‍ക്കണം. അഹങ്കാരവും പെരുമ നടിക്കലുമൊക്കെയാണ് ആളുകളെ ഇത്തരം വേണടാതീനങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നത്. ഇത്തരം സ്വഭാവങ്ങളെല്ലാം ഇസ്ലാം വിലക്കിയതും അപലപിച്ചതുമാണ്. എന്നാല്‍ വാണിജ്യ സ്ഥാപനങ്ങള്‍ക്കോ ഓഫീസുകള്‍ക്കോ വേണടി ഭീമമായ സംഖ്യ മുടക്കാതെ, ആളുകള്‍ക്ക് എളുപ്പം ഓര്‍മിക്കാവുന്ന നമ്പറുകള്‍ വാങ്ങുന്നതില്‍ തെറ്റില്ല. പ്രസിദ്ധിയും പൊങ്ങച്ചവും ലക്ഷ്യം വെച്ച് പ്രത്യേക നമ്പറുകള്‍ക്കു വേണടി ധനം തുലക്കുന്നവര്‍ പ്രസിദ്ധിയുടെ വസ്ത്രം ധരിക്കുന്നതിനെ സംബന്ധിച്ച പ്രവാചകന്റെ താക്കീത് ഓര്‍ത്തിരിക്കേണടതാണ്. "പ്രസിദ്ധിയുടെ വസ്ത്രം ധരിക്കുന്നവനെ അന്ത്യദിനത്തില്‍ അല്ലാഹു അതേ പോലുള്ള വസ്ത്രം ധരിപ്പിക്കും. തീ അതില്‍ ആളിപ്പടരും.'' 'നിന്ദ്യതയുടെ വസ്ത്രം ധരിപ്പിക്കും' എന്നാണ് മറ്റൊരു റിപ്പോര്‍ട്ടിലുള്ളത് (അബൂദാവൂദ് 4029, ഇബ്നു മാജ 3607). ഇത്തരം പ്രത്യേക നമ്പറുകളുടെ വില്‍പനയും വാങ്ങലും അനുവദനീയമല്ല. അനുവദനീയമാകുന്ന സന്ദര്‍ഭങ്ങളിലും അതിനു വേണടി ഭീമമായ പണം മുടക്കാന്‍ പാടില്ല.

No comments:

Post a Comment