..:::. കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ.(ഖുര്‍ആന്‍: അദ്ധ്യായം103) ::..Blogger Widgets

Sunday, 17 June 2012

ഒരു ചീനിക്കാ കച്ചവടത്തിന്റെ കഥ ചെറുപ്പകാലം ദാരിദ്ര്യം നിറഞ്ഞതായിരുന്നു. ഇന്നതോര്‍ക്കുമ്പോള്‍ മനസ്സിന് ഒരു കുളിര്‍മ അനുഭവപ്പെടുന്നുണ്ട്. Remembrance of past sorrows is joyful എന്ന മൊഴി എത്ര സത്യം. LP സ്കൂളില്‍ പഠിക്കുമ്പോള്‍ ആകെയുണ്ടായിരുന്നത് ഒരു നോട് പുസ്തകം ആയിരുന്നു. അതാവട്ടെ ആകെ കീറി നാശമായ അവസ്ഥയിലും. ഈ സന്ദര്‍ഭത്തിലാണ് ഒരു നിധി പോലെ പുതിയൊരു നോട്ടു പുസ്തകം ബാപ്പ വാങ്ങിത്തന്നത്. വലിയ ആവേശം നല്‍കിയ ഒരു സംഭവമായിരുന്നു അത്. പക്ഷെ വിഷയങ്ങളുടെ എണ്ണം നോക്കുമ്പോള്‍ ഒരു നോട്ടു പുസ്തകം പോര. ഒരെണ്ണം കൂടിയെങ്കിലും കിട്ടിയാലേ ശരിയാകൂ എന്നെനിക്കു ബോധ്യപ്പെട്ടു. വീട്ടുകാരോട് പ്രശനം പറഞ്ഞപ്പോള്‍ അവര്‍ എഴുതാനുള്ളത് നോട്ടു പുസ്തകത്തിന്റെ പല ഭാഗത്തായി ഇനം തിരിചെഴുതാന്‍ പറഞ്ഞു. പക്ഷെ എനിക്കത് സ്വീകാര്യമായില്ല. ക്ലാസിലെ ബാക്കി കുട്ടികള്‍ക്ക് ഓരോ വിഷയത്തിനും വെവ്വേറെ നോട്ടു പുസ്തകങ്ങളുണ്ട്. വീട്ടുകാര്‍ വേറെ വാങ്ങിതരുന്നുമില്ല. എന്ത് ചെയ്യും? ഞാന്‍ തല പുകഞ്ഞാലോചിച്ചു. പെട്ടെന്ന് എനിക്കൊരു ആശയം കിട്ടി. കച്ചവടം തുടങ്ങുക! അതെ! കച്ചവടം തന്നെ! എന്ത് കച്ചവടം? ചീനിക്കായ കച്ചവടം. വീടിനടുത്ത് ധാരാളം ചീനിമരങ്ങള്‍ ഉണ്ട്. ചീനിക്കായ പഴുത്തു തിങ്ങി നിറഞ്ഞു കിടക്കുന്ന കാലമാണ്. ഈ സാധനം ഞങ്ങള്‍ കുട്ടികള്‍ ധാരാളമായി കഴിച്ചിരുന്നു. സംഗതി നാക്ക് നീറുന്ന സാധനമാണ്. പക്ഷെ മധുരമുള്ളതു കൊണ്ട് ആവശ്യക്കാര്‍ ഏറെയായിരുന്നു. അന്ന് ഉച്ചതിരിഞ്ഞ് ഞാന്‍ സ്കൂളില്‍ നിന്നും ഓടിപ്പാഞ്ഞു ചീനിമരച്ചോട്ടില്‍ വന്നു. വീണുകിടക്കുന്ന ചീനിക്കായകള്‍ പെറുക്കി ഉറയിലാക്കി വീണ്ടും സ്കൂളിലേക്ക് പാഞ്ഞു. ഒരു ചീനിക്കാ കച്ചവടത്തിന്റെ കഥ ചെറുപ്പകാലം ദാരിദ്ര്യം നിറഞ്ഞതായിരുന്നു. ഇന്നതോര്‍ക്കുമ്പോള്‍ മനസ്സിന് ഒരു കുളിര്‍മ അനുഭവപ്പെടുന്നുണ്ട്. Remembrance of past sorrows is joyful എന്ന മൊഴി എത്ര സത്യം. LP സ്കൂളില്‍ പഠിക്കുമ്പോള്‍ ആകെയുണ്ടായിരുന്നത് ഒരു നോട് പുസ്തകം ആയിരുന്നു. അതാവട്ടെ ആകെ കീറി നാശമായ അവസ്ഥയിലും. ഈ സന്ദര്‍ഭത്തിലാണ് ഒരു നിധി പോലെ പുതിയൊരു നോട്ടു പുസ്തകം ബാപ്പ വാങ്ങിത്തന്നത്. വലിയ ആവേശം നല്‍കിയ ഒരു സംഭവമായിരുന്നു അത്. പക്ഷെ വിഷയങ്ങളുടെ എണ്ണം നോക്കുമ്പോള്‍ ഒരു നോട്ടു പുസ്തകം പോര. ഒരെണ്ണം കൂടിയെങ്കിലും കിട്ടിയാലേ ശരിയാകൂ എന്നെനിക്കു ബോധ്യപ്പെട്ടു. വീട്ടുകാരോട് പ്രശനം പറഞ്ഞപ്പോള്‍ അവര്‍ എഴുതാനുള്ളത് നോട്ടു പുസ്തകത്തിന്റെ പല ഭാഗത്തായി ഇനം തിരിചെഴുതാന്‍ പറഞ്ഞു. പക്ഷെ എനിക്കത് സ്വീകാര്യമായില്ല. ക്ലാസിലെ ബാക്കി കുട്ടികള്‍ക്ക് ഓരോ വിഷയത്തിനും വെവ്വേറെ നോട്ടു പുസ്തകങ്ങളുണ്ട്. വീട്ടുകാര്‍ വേറെ വാങ്ങിതരുന്നുമില്ല. എന്ത് ചെയ്യും? ഞാന്‍ തല പുകഞ്ഞാലോചിച്ചു. പെട്ടെന്ന് എനിക്കൊരു ആശയം കിട്ടി. കച്ചവടം തുടങ്ങുക! അതെ! കച്ചവടം തന്നെ! എന്ത് കച്ചവടം? ചീനിക്കായ കച്ചവടം. വീടിനടുത്ത് ധാരാളം ചീനിമരങ്ങള്‍ ഉണ്ട്. ചീനിക്കായ പഴുത്തു തിങ്ങി നിറഞ്ഞു കിടക്കുന്ന കാലമാണ്. ഈ സാധനം ഞങ്ങള്‍ കുട്ടികള്‍ ധാരാളമായി കഴിച്ചിരുന്നു. സംഗതി നാക്ക് നീറുന്ന സാധനമാണ്. പക്ഷെ മധുരമുള്ളതു കൊണ്ട് ആവശ്യക്കാര്‍ ഏറെയായിരുന്നു. അന്ന് ഉച്ചതിരിഞ്ഞ് ഞാന്‍ സ്കൂളില്‍ നിന്നും ഓടിപ്പാഞ്ഞു ചീനിമരച്ചോട്ടില്‍ വന്നു. വീണുകിടക്കുന്ന ചീനിക്കായകള്‍ പെറുക്കി ഉറയിലാക്കി വീണ്ടും സ്കൂളിലേക്ക് പാഞ്ഞു. ഉച്ചക്ക് ഒരു മണിക്കൂര്‍ ഇടവേള ഉണ്ട്. ഞാന്‍ ക്ലാസില്‍ കയറി ടീച്ചര്‍ക്കുള്ള ഇരിപ്പിടത്തില്‍ വന്നിരുന്നു. മേശപ്പുറത്ത് ചീനിക്കായ ചെരിഞ്ഞു. അത് കണ്ടു കൂട്ടുകാര്‍ ആവേശത്തോടെ ചുറ്റും കൂടി. "എനിക്കൊന്നു.. എനിക്കൊന്നു" എന്ന് പറഞ്ഞു അവര്‍ കൈവെക്കാന്‍ തുടങ്ങിയതും ഞാന്‍ ഗൗരവത്തില്‍ അവരെ തടഞ്ഞു: "എടുക്കാന്‍ പറ്റില്ല.. ഇത് കച്ചവടത്തിനുള്ളതാ.." "കച്ചവടമോ?" അവര്‍ തമ്മില്‍ നോക്കി. "അതെ, ഒരെണ്ണത്തിനു 5 പൈസ.." കൂട്ടുകാര്‍ കൈമലര്‍ത്തി. കാശില്ലത്രേ. പടച്ചോനെ.. കച്ചവടം ചീറ്റിയോ? ഇത് വിറ്റു കിട്ടുന്ന പൈസ കൊണ്ട് നോട്ടു ബുക്ക്‌ വാങ്ങണമെന്ന് വിചാരിച്ചതായിരുന്നു. ഇനി എന്ത് ചെയ്യും? ഞാന്‍ ചിന്തിച്ചു നില്‍ക്കെ ഒരുത്തന്‍ പറഞ്ഞു: "പൈസ ഇല, പകരം 'പയ' തരാം.." (പയ എന്നത് കൊണ്ട് അവന്‍ ഉദ്ദേശിച്ചത് നോട്ടു ബുക്കില്‍ നിന്നും ഓരോ ഷീറ്റ്‌ തരാം എന്നാണു). ബാക്കിയുള്ളവരും അത് സപ്പോര്‍ട്ട് ചെയ്തു. സംഗതി തരക്കേടില്ല എന്ന് എനിക്കും തോന്നി. കുറെ ഷീറ്റുകള്‍ കിട്ടിയാല്‍ അത് തുന്നി ഒരു നോട്ടു പുസ്തകം ആക്കാമല്ലോ. പഴയ നോട്ടുബൂകിന്റെ ചട്ട അതിനു ഫിറ്റ് ചെയ്തു കൊടുക്കാം. അങ്ങനെ ഞാന്‍ കച്ചവടരീതി മാറ്റി. ഒരു ചീനിക്കക്ക്, ഒരു നോട്ടുബൂകിന്റെ ഷീറ്റ്‌. തരണം. ബാര്‍ട്ടര്‍ സമ്പ്രദായം തന്നെ. അങ്ങനെ കച്ചവടം ആരംഭിച്ചു. തരുന്ന ഷീറ്റ് ഒരു പോലെയാവാനും വരയുള്ളത് വേണമെന്നും ഞാന്‍ വ്യവസ്ഥ വെച്ചു. കച്ചവടം പൊടിപൊടിചു എന്ന് പറഞ്ഞാല്‍ മതിയല്ലോ. എല്ലാവരും എന്റെ ചുറ്റും ഈച്ച പൊതിയും പോലെ പൊതിഞ്ഞു. ചുരുങ്ങിയ സമയം കൊണ്ട് ബിസിനസ് അവസാനിച്ചു. കുമിഞ്ഞു കൂടിയ ഷീറ്റുകള്‍ ഞാന്‍ അടുക്കിയെടുത്തു. ഭൂരിഭാഗവും ഞാന്‍ ആഗ്രഹിച്ച പ്രകാരം ഒരു പോലത്തെ ഷീറ്റുകള്‍ ആയിരുന്നു. അപ്പോഴേക്കും ബെല്ലടിച്ചു. ഞാന്‍ എന്റെ ഇരിപ്പിടത്തിലേക്ക് ഓടി. ബെഞ്ചില്‍ (ഡസ്ക് ഉണ്ടായിരുന്നില്ല, സ്ക്കൂള്‍ ബാഗിന്റെ ഏര്‍പ്പാടും ഉണ്ടായിരുന്നില്ല) എന്റെ പാഠപുസ്തകങ്ങളും പുതിയ നോട്ടു ബുക്കും ഉണ്ട്. ഞാന്‍ അവ എടുത്തു മടിയില്‍ വെച്ചു. പക്ഷെ എനിക്കെന്തോ ഒരു പന്തികേട്‌ തോന്നി. ഇന്നലെ വാങ്ങിയ ആ പുതിയ നോട്ടു പുസ്തകത്തിനു എന്തോ ഒരു പ്രശ്നം? ഞാന്‍ ആശങ്കയോടെ മെല്ലെ അത് തുറന്നു നോക്കി. ചുറ്റുമുള്ള കുട്ടികളുടെ പൊട്ടിച്ചിരി ഉയരവേ നോട്ടു പുസ്തകത്തിന്റെ ഇരു ചട്ടകള്‍ക്കുള്ളില്‍ അവശേഷിച്ച ഏതാനും ഷീറ്റുകള്‍ എന്നെ ദയനീയമായി നോക്കി. പറിചെടുക്കപ്പെട്ട ഞങ്ങളുടെ സഹോദരന്മാരെവിടെ എന്ന് ചോദിച്ചു കൊണ്ട്?

No comments:

Post a Comment