Sunday, 17 June 2012
മതസംഘടനകളോടുള്ള സമീപനം
"ഇജ്തിഹാദീപരമായ പ്രശ്നങ്ങളില്‍ ശരീഅത്തിന്റെ നിയമവ്യവസ്ഥയില്‍ പഴുതുള്ള എല്ലാ മദ്ഹബുകളും മാര്‍ഗങ്ങളും സത്യമെന്ന് ഞങ്ങള്‍ അംഗീകരിക്കുന്നു. പ്രസ്തുത മദ്ഹബുകളില്‍ തനിക്ക് സംതൃപ്തി തോന്നുന്ന ഒന്നനുസരിച്ച് പ്രവര്‍ത്തിക്കുവാനുള്ള അവകാശം സ്വന്തം നിലയില്‍ ഓരോരുത്തര്‍ക്കും ഞങ്ങള്‍ വകവെച്ചുകൊടുത്തിട്ടുണ്ട്.
ഞങ്ങളോടൊപ്പം ചോര്‍ന്നോ വേറിട്ട് സംഘടിച്ചോ, എങ്ങനെ വേണമെങ്കിലും നിങ്ങള്‍ക്ക് കര്‍ത്തവ്യം നിര്‍വഹിക്കാം. ഇനി മറ്റാരെങ്കിലും കര്‍ത്തവ്യം നിര്‍വഹിക്കുന്നതായി തോന്നുന്നുവെങ്കില്‍ നിങ്ങള്‍ക്ക് അവരുമായി സഹകരിക്കണം.'' (സത്യസാക്ഷ്യം പേജ് 4, 42).
ഇസ്ലാമികമായി ജീവിക്കുകയും അതിലേക്ക് ക്ഷണിക്കുകയും ചെയ്തുകൊണ്ടുള്ള സത്യസാക്ഷ്യം അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്ത്, നദ്വത്തുല്‍ മുജാഹിദീന്‍ പോലെയുള്ള സംഘടനകള്‍ നിര്‍വഹിക്കുന്നുണ്ട്. ഇസ്ലാമിന്റെ രാഷ്ട്രീയ വ്യവസ്ഥ അവര്‍ അംഗീരിക്കുന്നതോടൊപ്പം സമ്പൂര്‍ണ ഇസ്ലാമിനെ അവരും പ്രബോധനം ചെയ്യുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അവരുടെ വീക്ഷണമനുസരിച്ച് പ്രവര്‍ത്തിക്കുന്നു.
ഇസ്ലാമിന്റെ രാഷ്ട്രീയ വ്യവസ്ഥ ഇന്ത്യയില്‍ എങ്ങനെ പ്രബോധനം ചെയ്യണമെന്നും ഇന്ത്യന്‍ പരിതഃസ്ഥിതിയില്‍ രാഷ്ട്രീയ കക്ഷികളോടുള്ള സമീപനമെങ്ങനെയെന്നുമുള്ള ഇജ്തിഹാദീ വിഷയത്തില്‍ കര്‍മശാസ്ത്രപരമായ വിഷയത്തിലനുവര്‍ത്തിക്കുന്ന വിട്ടുവീഴ്ചയെന്തുകൊണ്ട് ജമാഅത്തെ ഇസ്ലാമി ചെയ്യുന്നില്ല? ജമാഅത്തെ ഇസ്ലാമിയാവട്ടെ, പ്രസ്തുത വിഷയത്തില്‍ ഇന്ത്യന്‍ മുസ്ലിംകള്‍ എന്ത് സമീപനം സ്വീകരിക്കണമെന്നതില്‍ ഇപ്പോഴും ഒരു ഖണ്ഡിതതീരുമാനത്തിലെത്തിയിട്ടുമില്ല. 'ഇസ്ലാമിന്റെ രാഷ്ട്രീയം ഇന്ത്യയില്‍' എന്ന വിഷയം ഇജ്തിഹാദിയല്ലേ?
A:-ഇസ്ലാമിന്റെ സമ്പൂര്‍ണതയും സമഗ്രതയും ഇജ്തിഹാദീ പ്രശ്നമല്ല, വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും മൌലികമായി അവതരിപ്പിക്കുന്ന ആദര്‍ശമാണ്. ഇസ്ലാം സമഗ്രവും സമ്പൂര്‍ണവുമാണെന്നതിന്റെ അര്‍ഥം, ജീവിതത്തിന്റെ അതിപ്രധാന മേഖലായ രാഷ്ട്രീയവും അത് ഉള്‍ക്കൊള്ളുന്നു എന്നത് തന്നെ. ജമാഅത്തെ ഇസ്ലാമി നിലവില്‍വന്ന കാലഘട്ടത്തില്‍ മതസംഘടനകളും മതപണ്ഡിതന്മാരും ഇസ്ലാമിനെ സമ്പൂര്‍ണ ജീവിതവ്യവസ്ഥിതിയായി അവതരിപ്പിച്ചിരുന്നില്ല. ഇതര മതങ്ങളെപ്പോലെ കേവലം പാരമ്പര്യമതമായി അതിനെ കരുതുകയും ചെയ്തു. തന്‍മൂലം മുസ്ലിമായിരിക്കെ സോഷ്യലിസം, കമ്യൂണിസം, ക്യാപിറ്റലിസം പോലുള്ള മനുഷ്യനിര്‍മിത കേവല ഭൌതികാദര്‍ശങ്ങള്‍ക്കു വേണ്ടി ജീവിതം തന്നെ ഉഴിഞ്ഞുവക്കുന്നതില്‍ ഒരു വൈരുധ്യവും അവര്‍ക്കോ സമുദായത്തിനോ കാണാനായില്ല. അപകടകരമായ ഈ വ്യതിചലനത്തിനെതിരെ ആശയതലത്തില്‍ ജമാഅത്തെ ഇസ്ലാമി നടത്തിയ നിരന്തരമായ പോരാട്ടമാണ്, ചോദ്യകര്‍ത്താവ് സൂചിപ്പിക്കുന്നപോലെ, ഇസ്ലാമിന്റെ രാഷ്ട്രീയത്തെ താത്വികമായെങ്കിലും സമ്മതിക്കാന്‍ മതസംഘടനകളെ നിര്‍ബന്ധിതരാക്കിയത്, എങ്കിലും രണ്ടു കാര്യങ്ങളില്‍ ജമാഅത്തെ ഇസ്ലാമിയും മതസംഘടനകളും തമ്മിലുള്ള അന്തരം അവശേഷിക്കുന്നു. ഒന്ന്, വാദിക്കുമ്പോള്‍ ഇസ്ലാമില്‍ രാഷ്ട്രീയമുണ്ടെന്ന് സമ്മതിക്കുന്നതല്ലാതെ, രാഷ്ട്രീയം ഉള്‍പ്പെടെയുള്ള ദീനിന്റെ സമഗ്രമായ സംസ്ഥാപനമല്ല ഈ സംഘടനകളുടെ ഇപ്പോഴത്തെയും ലക്ഷ്യം. രണ്ട്, ഈ സംഘടനകളുടെ അനുയായികള്‍ അനിസ്ലാമിക ഭൌതികപ്രസ്ഥാനങ്ങളില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും മൂല്യരഹിത രാഷ്ട്രീയത്തിന്റെ ചളിക്കുണ്ടില്‍ വീണുകിടക്കുകയും ചെയ്യുന്നു. രാഷ്ട്രീയത്തിന്റെ പേരില്‍ അഴിമതിയും അധാര്‍മിക പ്രവര്‍ത്തനങ്ങളും നടത്തുന്നവരെ നിയന്ത്രിക്കാന്‍ അവര്‍ ബന്ധപ്പെട്ട മതസംഘടനകള്‍ക്കാവുന്നില്ല. ഉദാഹരണത്തിന്, സാര്‍വത്രികമായ മദ്യാസക്തിയെ റവന്യൂ വരുമാനത്തിന്റെ പേരില്‍ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാരില്‍ മതസംഘടനകളുടെ അനുയായികള്‍ക്കും മതിയായ പ്രാതിനിധ്യമുണ്ട്. മഹാപാപങ്ങളില്‍പെട്ട പലിശയെ അടിസ്ഥാനമാക്കിയുള്ള സമ്പദ്വ്യവസ്ഥയുടെ ഗുണഭോക്താക്കളുമാണ് അവര്‍. ഈ വക പ്രശ്നങ്ങളില്‍ മതസംഘടനകള്‍ നിസ്സംഗവും നിഷ്ക്രിയവുമാണ്. ഏതാനും ചിലര്‍ക്ക് സ്ഥാനമാനങ്ങളോ സംഘടനകള്‍ക്ക് കുറച്ച് വിദ്യാലയങ്ങളോ അനുവദിച്ചുകിട്ടുന്നതില്‍ അവര്‍ സംതൃപ്തരാണ്. അതിനാല്‍, നന്‍മ കല്‍പിക്കുകയും തിന്‍മ നിരോധിക്കുകയും ചെയ്യാന്‍ ബാധ്യസ്ഥരായ മുസ്ലിംകള്‍ നന്‍മ വാരിപ്പുണരുകയും ചെയ്യുകയാണ്. സത്യസാക്ഷ്യം ദൌത്യമായേറ്റെടുത്ത ഇസ്ലാമിക പ്രസ്ഥാനത്തിന് ഇത്തരമൊരു സമീപനം സ്വീകാര്യമല്ല.
അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്ത് എന്ന് സ്വയം വിശേഷിപ്പിക്കുന്ന സംഘടനകള്‍, ശിര്‍ക്ക്-ബിദ്അത്തുകളെ അതിശക്തിയായി ന്യായീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതും നിസ്സാരമായി കാണാനാവില്ല. ഖബ്ര്‍ കെട്ടിപ്പൊക്കലും ശവകുടീരങ്ങള്‍ പണിതുയര്‍ത്തലും മരണപ്പെട്ടവരോട് പ്രാര്‍ഥിക്കലും ഇസ്ലാം കഠിനമായി വിരോധിച്ച ശിര്‍ക്ക്പരമായ നടപടികളാണ്. പക്ഷേ, നമ്മുടെ യാഥാസ്ഥിതിക മതസംഘടനകള്‍ ഇത് മത്സരപൂര്‍വം വ്യാപാരവും വ്യവസായവുമായി മാറ്റിയിരിക്കുന്നു. മടവൂരിലെ 'സി.എം. വലിയുല്ലാഹി'യുടെ പേരില്‍ നടക്കുന്ന വിശ്വാസ ചൂഷണമാണ് പുതിയ ഉദാഹരണം. സാമുദായിക രാഷ്ട്രീയത്തിന്റെ തുറന്ന പിന്തുണയും അവര്‍ക്കുണ്ട്. ഈ തിന്മയോടുള്ള എതിര്‍പ്പ് മാറ്റിവെച്ച് എന്തുതരം തൌഹീദിന്റെ പ്രബോധനമാണ് നിര്‍വഹിക്കാനാവുക?
രാഷ്ട്രീയത്തെക്കുറിച്ചു ജമാഅത്തെ ഇസ്ലാമിക്ക് ഖണ്ഡിതമായ തീരുമാനമില്ലെന്ന് പറയുന്നതും ശരിയല്ല. ഇസ്ലാമിക രാഷ്ട്രീയ സിദ്ധാന്തങ്ങളില്‍ ഊന്നി, മൂല്യാധിഷ്ഠിത രാഷ്ട്രീയ നയം സ്വീകരിച്ച ജമാഅത്തെ ഇസ്ലാമി, ഇസ്ലാമിന്റെ സംസ്ഥാപനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നതോടൊപ്പം, ഫാഷിസ്റ് വിരുദ്ധരും എന്നാല്‍ ധാര്‍മിക സംശുദ്ധിയുള്ളവരുമായ സ്ഥാനാര്‍ഥികള്‍ക്ക് വോട്ടുചെയ്യാനാണ് ആഹ്വാനം ചെയ്യുന്നത്. മാത്രമല്ല, മതനിരപേക്ഷ ജനാധിപത്യ ശക്തികളുടെ ഏകീകരണത്തിനുവേണ്ടി ശബ്ദമുയര്‍ത്തുകയും ചെയ്യുന്നു. നമ്മുടെ മതസംഘടനകള്‍ക്ക് ഇത്രയെങ്കിലും ഖണ്ഡിതവും വ്യക്തവുമായൊരു രാഷ്ട്രീയ നയമുണ്ടോ? അവര്‍ രാഷ്ട്രീയം അജണ്ടയില്‍നിന്നുതന്നെ ഒഴിവാക്കുകയാണ് ചെയ്തിരിക്കുന്നത്. ഇതൊക്കെയാണെങ്കിലും മത-രാഷ്ട്രീയ സംഘടനകളുമായി സാധ്യമായ എല്ലാ രംഗങ്ങളിലും യോജിക്കാന്‍ ജമാഅത്ത് തയ്യാറാണ്
Subscribe to:
Post Comments (Atom)
No comments:
Post a Comment