
സംവാദം-5 : ഓഷോ
സ്നേഹസംവാദം ഓണ്‍ലൈന്‍ മാസികയില്‍ ചില സഹോദരങ്ങളുമായി നടത്തിയ സംവാദത്തിന്റെ വിവരണങ്ങളാണ് താഴെ. സംവാദത്തില്‍ എന്റെ പക്ഷത്തു നിന്നുള്ള വാദഗതികളില്‍ എന്തെങ്കിലും തെറ്റുകള്‍ വന്നിട്ടുണ്ടെങ്കില്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം എനിക്കായിരിക്കും. അത് ഇസ്ലാമിന്റെ മറുപടിയായി കാണരുതെന്ന് വിനീതമായി ഉണര്‍ത്തുന്നു.
ഓഷോ
പ്രേം എസ് ജി പറയുന്നു:
നിങ്ങളെന്തെങ്കിലും അടിച്ചമർത്തുകയാണെങ്കിൽ അത് പുറത്തേക്ക് വരുന്നതിനായി മറ്റേതെങ്കിലുമൊരു മാർഗ്ഗം, ഏതെങ്കിലും പ്രകൃതിവിരുദ്ധമായൊരു വഴി കണ്ടെത്താൻ തുടങ്ങും. പ്രകൃതിവിരുദ്ധമായ എല്ലാ ലൈംഗിക സ്വഭാവങ്ങൾക്കും മതപരമായ ഉറവിടമാണുള്ളതെന്ന് ഞാൻ പറയുന്നത് അതുകൊണ്ടാണ്. എല്ലാ മതങ്ങളും ലൈംഗികതയ്ക്ക് എതിരായിരിയ്ക്കുന്നു എന്ന ലളിതമായൊരു കാരണമാണ് അതിനു പിന്നിലുള്ളത്.
Jan 17, 2011 10:52 PM IST
പ്രേം എസ് ജി നോട് Mohammed ali K.C പറയുന്നു:
ശരിയായ ചിന്തയോ ഗൌരവബോധമോ ഇല്ലാതെയാണ് താങ്കള്‍ ഈ വരികള്‍ കുറിച്ച് വെച്ചത്. മനുഷ്യനിലുള്ള എല്ലാ വികാരങ്ങളും അതേ പടി പുറത്തു വരട്ടെ എന്നാണല്ലോ ഇതിലൂടെ താങ്കള്‍ വാദിക്കുന്നത്? ഇതിന്റെ അനന്തര ഫലം എന്തായിരിക്കുമെന്ന് ആഴത്തില്‍ ചിന്തിക്കുക. ഈ ലോകം അടുത്ത ദിവസം ഇവിടെ കാണുമോ? യഥാര്‍തത്തില്‍ മനുഷ്യന്‍ മനുഷ്യനാവുന്നത് മൃഗീയമായ അവന്റെ വികാരങ്ങള്‍ നിയന്ത്രിക്കുന്നത് കൊണ്ടാണ്. ഇസ്ലാം ഒരിക്കലും ലൈംഗികത പാപമാണെന്നു പറഞ്ഞിട്ടില്ല. അതിനു ചില പരിധികള്‍ വെച്ചുവെന്നു മാത്രം. അതാകട്ടെ ലോകത്തിന്റെ നിലനില്‍പ്പിനു ആവശ്യം തന്നെ. അതിര് വിട്ട ലൈംഗികത ലോകത്തിനു സമ്മാനിച്ചത് എന്തെന്ന് താങ്കള്‍ കാണുന്നില്ലേ? ലൈംഗിക മനോരോഗങ്ങളും വൈകൃതങ്ങളും ചികിത്സിച്ചു മാറ്റുക എന്നല്ലാതെ അതൊക്കെ വെളിക്കു കൊണ്ടു വരണം എന്ന് വാദിക്കുന്നവരുടെ അവസ്ഥ പരിതാപകരം തന്നെ.
Sep 18, 2011 07:12 PM IST
Mohammed ali K.C നോട് sarath പറയുന്നു:
ഓഷോയുടെ കുറച്ചു പുസ്തകങ്ങള്‍ വായിച്ച ഒരാള്‍ എന്ന നിലയില്‍ ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത് കൂടുതല്‍ ജാഗ്രതയോടെ എങ്ങനെ ജീവിക്കാം , നമ്മുടെ ഉള്ളിലുള്ള മൃഗീയവും അല്ലാത്തതുമായ എല്ലാ വാസനകളെയും എങ്ങനെ പ്രേമവും സ്നേഹവും ആയി രൂപാന്തരപ്പെടുത്താം എന്നതാണ്. അല്ലാതെ താങ്കള്‍ പറഞ്ഞത് പോലെ അതിനെയൊക്കെ കയറഴിച്ചു വിടാനോ നിയന്ത്രിക്കാനോ അല്ല. ബോധപൂര്‍വം അതിനെ മനസ്സിലാക്കാനാണ് . നിമിഷം പ്രതി ജീവിക്കാനാണ്. അതിലൂടെ മാത്രമേ പരിവര്‍ത്തനം ഉണ്ടാവുകയുള്ളൂ. അല്ലാതെ പരലോകജീവിതത്തെയും പ്രതീക്ഷിച്ചിരിക്കാനല്ല.
Jan 02, 2012 01:33 PM IST
sarath നോട് Mohammed ali K.C, Kakkadampuram പറയുന്നു:
സഹോദരാ, നടക്കാത്ത കാര്യങ്ങളെ കുറിച്ച് പറയുന്നത് അര്‍ത്ഥശൂന്യമാണ്. "നമ്മുടെ ഉള്ളിലുള്ള മൃഗീയവും അല്ലാത്തതുമായ എല്ലാ വാസനകളെയും എങ്ങനെ പ്രേമവും സ്നേഹവും ആയി രൂപാന്തരപ്പെടുത്താം" എന്ന വാചകത്തിന്റെ അര്‍ത്ഥമെന്താണ്? ഓഷോയുടെ രജനീഷ് പുരത്തില്‍ നടന്നിരുന്ന അറപ്പുളവാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആണോ? താങ്കള്‍ക്കെന്താണ് ആ വാചകത്തില്‍ നിന്നും മനസ്സിലായത്? അതിന്റെ പ്രായോഗികമായ ഫലങ്ങള്‍ ശാസ്ത്രീയമായി വിശദീകരിക്കാമോ? പരലോകജീവിതത്തെയും പ്രതീക്ഷിച്ചിരിക്കാനല്ല, പരലോകജീവിതത്തെയും പ്രതീക്ഷിച്ച് ഈ ഭൂമിയില്‍ ഓരോ നിമിഷവും നന്മകള്‍ ചെയ്യാന്‍ ആണ് ഇസ്ലാം പഠിപ്പിക്കുന്നത്. മാനുഷികമായ ഒരു വികാരത്തെയും അത് അടക്കി വെക്കാന്‍ പറഞ്ഞിട്ടില്ല, എന്നാല്‍ ഓഷോയെ പ്പോലേ അത് കയറൂരി വിടാനും പറഞ്ഞിട്ടില്ല. മിതത്വമാണ് ഇസ്ലാമിന്റെ ഒരു തത്വം. തീവ്രത അതിന്റെ മാര്‍ഗമല്ല, എന്ത് കാര്യത്തിലും.
Jan 07, 2012 08:47 PM IST
Mohammed ali K.C, Kakkadampuram നോട് sarath പറയുന്നു:
"സഹോദരാ, നടക്കാത്ത കാര്യങ്ങളെ കുറിച്ച് പറയുന്നത് അര്‍ത്ഥശൂന്യമാണ്. "
നിങ്ങള്‍ വീണ്ടും തെറ്റായിട്ട് തന്നെ ചിന്തിക്കുന്നു. വികാരങ്ങളെ കയറൂരി വിടാനല്ല പറഞ്ഞത്.
ഓഷോ,ജെ.കൃഷ്ണമൂര്‍ത്തി തുടങ്ങിയ ആചാര്യന്മാര്‍ അവരുടെ മുഴുവന്‍ പ്രഭാഷനങ്ങളിലൂടെയും ഒരു കാര്യം മാത്രമാണ് പറഞ്ഞിട്ടുള്ളത്.
" LIVE IN THE PRESENT , നിമിഷം പ്രതി ജീവിക്കുക".
ഭയം, കോപം, ലൈംഗികത ... തുടങ്ങിയ വികാരങ്ങളെ നിരീക്ഷിക്കുക. അതിനെ മനസിലാക്കുക. തുറന്നു വിടുകയോ അടക്കി വെക്കുകയോ വേണ്ട. എങ്ങനെ തന്റെ മനസ്സിന്റെ നിരീക്ഷകനാകാം എന്നതിന് ശ്രമിക്കുക. ഈ നിരീക്ഷണം തന്നെ നിങ്ങളെ ഒരു പുതിയ ബോധത്തില്‍ എത്തിക്കും.
"അതിന്റെ പ്രായോഗികമായ ഫലങ്ങള്‍ ശാസ്ത്രീയമായി വിശദീകരിക്കാമോ?"
മനുഷ്യന് ഏറ്റവും ഭയമുള്ള മിന്നലിനെ നിരീക്ഷനതിലൂടെയും മനസ്സിലാക്കലിലൂടെയും ആണ് ഇപ്പോള്‍ അത്യന്താപേക്ഷിതമായ വൈദ്യുതി ആക്കി മാറ്റിയത്. മനുഷ്യന്റെ ഈ നിരീക്ഷണ പാടവം തന്നെയാണ് ഇപ്പോഴുള്ള എല്ലാ പുരോഗതിയുടെയും അടിസ്ഥാനം. അഗ്നി, ചക്രം.. etc തുടങ്ങിയ എല്ലാ കാര്യങ്ങളും ഇങ്ങനെ തന്നെയാണ് കണ്ടെത്തിയതും. അതെ തത്വം തന്നെയാണ് നമ്മള്‍ മനസ്സിന്റെ കാര്യത്തിലും ഉപയോഗിക്കേണ്ടത് എന്നതാണ് സത്യം. അല്ലാതെ ഏതോ കാലത്ത് എഴുതിയിട്ടുള്ള ഒരു പുസ്തകമെടുത്തിട്ടു അതില്‍ എല്ലാമുണ്ട് അതിലുള്ളത് പോലെയാണ് ജീവിക്കേണ്ടത് എന്ന് പറയുന്നതിനോട് എനിക്ക് താല്പര്യമില്ല. അത് ഖുറാന്‍ ആയാലും ഗീത ആയാലും ബൈബിള്‍ ആയാലും കാര്യം ഒന്ന് തന്നെ.
പിന്നെ നിങ്ങള്‍ ശാസ്ത്രീയത്തിന്റെ കാര്യം പറയുന്നതില്‍ ഒരര്തവുമില്ല. സ്വര്‍ഗവിശ്വാസം, മൃഗബലി...etc പോലുള്ള നിങ്ങളുടെ പല കാര്യങ്ങളിലും എന്ത് ശാസ്ത്രീയതയാണ് ഉള്ളത്...?
ചെയ്യുന്ന ഓരോ പ്രവൃത്തിയും പൂര്‍ണ ബോധത്തോടെ ചെയ്യുക. അങ്ങനെ ചെയ്യുമ്പോള്‍ ഒരു തെറ്റും അവിടെ ഉണ്ടാകാന്‍ പോകുന്നില്ല. ഞാനും താങ്കളും അടക്കമുള്ള മാനവരാശി 99% അബോധത്തില്‍ തന്നെയാണ്. കണ്ടീഷനിങ്ങില്‍ തന്നെയാണ്. മതം, ദേശം, ഭാഷ.... തുടങ്ങിയ പല കാര്യങ്ങളുമായി. മാനവരാശി കണ്ടിട്ടുള്ള ഏറ്റവും മഹത്തായ വ്യക്തികളില്‍ ഒരാളായിരുന്നു ശ്രീ ബുദ്ധന്‍. അദ്ദേഹം ഒരിക്കല്‍ പോലും ദൈവം, സ്വര്‍ഗം, പരലോകം.... തുടങ്ങിയ അസംബന്ധങ്ങലെക്കുരിച്ചു മിണ്ടിയിട്ടില്ല. അദ്ദേഹവും ബോധോദയം നേടിയ വ്യക്തി ആയിരുന്നു. എന്നെയും താങ്കളെയും പോലുള്ള ആളുകള്‍ ഇവിടെ മുസ്ലിം, ഹിന്ദു, ക്രിസ്ത്യന്‍, ഖുറാന്‍, ഗീത, ബൈബിള്‍ ...etc തുടങ്ങിയവയുമായി പൂര്‍ണ ബന്ധനത്തിലാണ്. അത് കൊണ്ട് ബുദ്ധന്‍, മഹാവീരന്‍, കൃഷ്ണന്‍, ജീസസ്, മുഹമ്മദ്, ശ്രീരാമകൃഷ്ണന്‍, രമണമഹര്‍ഷി,നാരായണഗുരു, ഓഷോ, ജെ.കൃഷ്ണമൂര്‍ത്തി, ഗുര്ജീഫ്, പേരറിയാന്‍ പാടില്ലാത്ത നിരവധി സൂഫികള്‍ , സെന്‍ ഗുരുക്കന്മാര്‍ തുടങ്ങിയ വ്യക്തികള്‍ എന്താണ് പറഞ്ഞതെന്നോ പ്രവര്ത്തിച്ചതെന്നോ മനസ്സിലാക്കാനുള്ള കഴിവ് നമ്മിലാര്‍ക്കുമില്ല. നിങ്ങള്‍ ഒരു കാര്യം ഓര്‍ത്താല്‍ നന്നായിരിക്കും, ഈ ജീവിതത്തെയല്ലാതെ നിങ്ങളോ ഞാനോ മറ്റൊരു ദൈവത്തെയും കാണാന്‍ പോകുന്നില്ല. ജീവിതം സമ്പൂര്‍ണമായി ജീവിക്കുക. ഭാവിയിലെ സ്വര്‍ഗങ്ങങ്ങള്‍ക്ക് വേണ്ടിയല്ല ഇവിടെ ജീവിക്കേണ്ടത് , ഭൂതത്തിലെ തെറ്റുകളെയും പാപത്തെയും ഓര്‍ത്തു ഭയപ്പെട്ടിട്ടുമല്ല , ഇവിടുത്തെ ജീവിതത്തിനു വേണ്ടി തന്നെ സമ്പൂര്‍ണമായി ജീവിക്കണം.
Jan 12, 2012 03:21 PM IST
Mohammed ali K.C, Kakkadampuram നോട് rajesh പറയുന്നു:
റീഡ് ദിസ് പോസ്റ്റ്:
http://www.dcbooks.com/blog/oshobooks-published-by-dc-booksdc-books-blog/
Jan 14, 2012 06:46 PM IST
sarath നോട് Mohammed ali K.C, Kakkadampuram പറയുന്നു:
സഹോദരാ, താങ്കള്‍ വീണ്ടും അബദ്ധം എഴുതി വിടുകയാണ്.
"LIVE IN THE PRESENT , നിമിഷം പ്രതി ജീവിക്കുക ".
ഭയം, കോപം,ലൈംഗികത ... തുടങ്ങിയ വികാരങ്ങളെ നിരീക്ഷിക്കുക. അതിനെ മനസിലാക്കുക. തുറന്നു വിടുകയോ അടക്കി വെക്കുകയോ വേണ്ട. എങ്ങനെ തന്റെ മനസ്സിന്റെ നിരീക്ഷകനാകാം എന്നതിന് ശ്രമിക്കുക." എന്ന വാചകം താങ്കള്‍ക്കു തന്നെ മനസ്സിലായിട്ടില്ല. ഒന്ന് ചോദിക്കട്ടെ, ഒരാള്‍ക്ക് ലൈംഗികമായ താല്‍പ്പര്യം മറ്റൊരാളോട് തോന്നുന്നു. ആ വികാരത്തെ നിരീക്ഷിച്ചാല്‍ എന്ത് വ്യത്യാസമാണ് ഉണ്ടാവുക? അയാള്‍ക്ക് പ്രസ്തുത വികാരം കൂടുമോ കുറയുമോ? ഓഷോയുടെ തിയറി അവിടെ പ്രവര്‍ത്തിച് എന്ത് പരിവര്‍ത്തനമാണ് സംഭവിക്കുന്നത്? വിശദീകരിക്കാമോ? താങ്കള്‍ക്ക് ജീവിതത്തില്‍ അങ്ങനെ വല്ല പുതിയ ബോധവും വന്നിട്ടുണ്ടോ? ഇത് വിശദീകരിക്കുന്നതിനു പകരം ഇടി മിന്നലിന്റെ ശാസ്ത്രം പറഞ്ഞു രക്ഷപ്പെടുന്നത് മോശമാണ്. താങ്കളുടെ വാദവുമായി അതിനു ബന്ധമില്ല. ഖുറാന്‍ ഒരിക്കലും അതിലുള്ളത് മാത്രം വായിച്ചിരിക്കാന്‍ പറഞ്ഞിട്ടില്ല . ശാസ്ത്രാന്വേഷനങ്ങളെ വളരെയധികം പ്രോലസാഹിപ്പിച്ച മതമാണ് ഇസ്ലാം. ഖുറാന്‍ വായിക്കാതെ താങ്കള്‍ വിമര്‍ശനം നടത്തരുത്. ശാസ്ത്രീയത എന്ന വാക്കിന്റെ അര്‍ഥം അറിയാത്തത് കൊണ്ടാണ് താങ്കള്‍ സ്വര്‍ഗം, ബലി പോലുള്ള കാര്യങ്ങള്‍ എടുത്തിട്ടത്. മുഹമ്മദ് നബി പറഞ്ഞ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ നമുക്ക് കഴിയില്ല എന്ന താങ്കളുടെ വാചകം അബദ്ധമായി പ്പോയി. ഓഷോ പറഞ്ഞത് താങ്കലക്ക് മനസ്സിലായോ? ഇസ്ലാമിലെ എല്ലാ കാര്യങ്ങളും ലളിതവും ആര്‍ക്കും മനസ്സിലാക്കാവുന്നതുമാണ്. നാം ദൈവത്തെ കാണാന്‍ പോകുന്നില്ല എന്ന് വെറുതെ പറഞ്ഞത് കൊണ്ടായില്ല. കാരണം പറയണം. "എന്നെയും താങ്കളെയും പോലുള്ള ആളുകള്‍ ഇവിടെ മുസ്ലിം, ഹിന്ദു, ക്രിസ്ത്യന്‍, ഖുറാന്‍, ഗീത, ബൈബിള്‍ ....etc തുടങ്ങിയവയുമായി പൂര്‍ണ ബന്ധനത്തിലാണ്" എന്ന വാചകവും ചിരിക്കു വക നല്‍കുന്നു. ഇനി നമുക്ക് ഇതൊക്കെ ഒഴിവാക്കി ഓഷോയുടെ ബന്ധനത്തില്‍ കഴിയാം അല്ലെ? ഈ ഭൂമിയില്‍ എവിടെയാണ് സഹോദരാ സ്വര്‍ഗം? ചിലര്‍ക്ക് മാത്രമേ ഇവിടെ സുഖമുള്ളൂ. ബാക്കിയുള്ളവര്‍ നരകിക്കുകയാണ്. അവര്‍ക്ക് വേണ്ടിയുള്ളതാണ് യഥാര്‍ത്ഥ സ്വര്‍ഗം. ആ ചിന്ത മനുഷ്യനെ സജീവമാക്കുന്നു. പ്രവര്‍ത്തിക്കാനും സേവനം ചെയ്യാനും പ്രാപ്തനാക്കുന്നു. ദൈവവും സ്വര്‍ഗവുമില്ലയിരുന്നെങ്കില്‍ ഈ ഭൂമിയിലെ ജീവിതം തന്നെ അര്തശൂന്യമാവുമായിരുന്നു.
"ചെയ്യുന്ന ഓരോ പ്രവൃത്തിയും പൂര്‍ണ ബോധത്തോടെ ചെയ്യുക. അങ്ങനെ ചെയ്യുമ്പോള്‍ ഒരു തെറ്റും അവിടെ ഉണ്ടാകാന്‍ പോകുന്നില്ല" എന്ന വാചകം അപൂര്‍ണ്ണമാണ്. എന്ത് പ്രവര്‍ത്തി? അവിടെ പാപം ഇല്ലേ? എങ്കില്‍ ഓഷോയെ കുറിച്ച് ഞാന്‍ പറഞ്ഞത് സത്യമായി തീരുകയല്ലേ ചെയ്യുന്നത് ?
Jan 30, 2012 08:33 PM IST
Mohammed ali K.C, Kakkadampuram നോട് sarath പറയുന്നു:
"സഹോദരാ, താങ്കള്‍ വീണ്ടും അബദ്ധം എഴുതി വിടുകയാണ്."
അബദ്ധം എഴുതുന്നത് താങ്കളാണ്.
" ഒരാള്‍ക്ക് ലൈംഗികമായ താല്‍പ്പര്യം മറ്റൊരാളോട് തോന്നുന്നു. ആ വികാരത്തെ നിരീക്ഷിച്ചാല്‍ എന്ത് വ്യത്യാസമാണ് ഉണ്ടാവുക? അയാള്‍ക്ക് പ്രസ്തുത വികാരം കൂടുമോ കുറയുമോ? "
ഇത് ഒരു സത്യം തന്നെയാണ്, വേണമെങ്കില്‍ ട്രൈ ചെയ്തു നോക്ക് സഹോദരാ..., ഭയം, കോപം, ലൈംഗികത എന്നിവ വരുമ്പോള്‍ ഒന്ന് നിരീക്ഷിക്കാന്‍ ശ്രമിച്ചു നോക്കൂ , അപ്പോള്‍ ഒന്നുകില്‍ വികാരമോ അല്ലെങ്കില്‍ നിരീക്ഷണമോ മാത്രമേ അവിടെ ഉണ്ടാകൂ. ഇത് ഒരു നിരന്തര പ്രക്രിയ ആക്കുമ്പോള്‍ നിങ്ങള്ക്ക് ബോധ്യമാവും നിങ്ങള്‍ മനസ്സോ ശരീരമോ അല്ല , അതിനും അതീതമായ ഒന്നാണെന്ന്. ഇതൊരു വിശദീകരണം അല്ല , നിങ്ങള്‍ പരീക്ഷിച്ചു നോക്കേണ്ട ഒരു കാര്യമാണ്, എന്നിട്ട് വിമര്‍ശിക്കാം. എനിക്ക് ഇത് അനുഭവം തന്നെയാണ്.
"ഇനി നമുക്ക് ഇതൊക്കെ ഒഴിവാക്കി ഓഷോയുടെ ബന്ധനത്തില്‍ കഴിയാം അല്ലെ? "
ഇങ്ങനെ വിഡ്ഢിത്തം പറയരുത്. ആരെയും അനുകരിക്കാനോ പിന്തുടരാനോ ശ്രമിക്കേണ്ട കാര്യമില്ല.ആരുടേയും ബന്ധനത്തില്‍ കഴിയേണ്ട കാര്യവും ഇല്ല.
ഞാന്‍ ഓഷോയുടെ ഒരു പിന്ഗാമി ഒന്നും അല്ല. പക്ഷെ ഏതൊരു കാര്യത്തെയും മുന്‍വിധി ഇല്ലാതെ നോക്കിക്കാണാന്‍ ശ്രമിക്കാറുണ്ട് എന്ന് മാത്രം.
"ചെയ്യുന്ന ഓരോ പ്രവൃത്തിയും പൂര്‍ണ ബോധത്തോടെ ചെയ്യുക. അങ്ങനെ ചെയ്യുമ്പോള്‍ ഒരു തെറ്റും അവിടെ ഉണ്ടാകാന്‍ പോകുന്നില്ല " എന്ന വാചകം അപൂര്‍ണ്ണമാണ് ".
നിങ്ങളുടെ കയ്യില്‍ ഉള്ളത് കല്ലാണ് രത്നമല്ല അത് കളയണം എന്നല്ല ഞാന്‍ പറയുന്നത്. നിങ്ങളോട് തന്നെ കയ്യില്‍ ഉള്ള അതിനെ നിരീക്ഷിക്കാനും അതെന്താണെന്ന് മനസ്സിലാകാനും ആണ് ഞാന്‍ പറയുന്നത്. അതിനു ശേഷം നിങ്ങള്‍ക്ക് സ്വയം തീരുമാനിക്കാം കളയണോ വേണ്ടയോ എന്നത്.
ഇതാണ് ഞാന്‍ മുകളില്‍ ഉദ്ദേശിച്ചത് , ചെയ്യുന്ന ഓരോ പ്രവൃത്തിയും പൂര്‍ണ ബോധത്തോടെ ചെയ്യുക. അങ്ങനെ ചെയ്യുമ്പോള്‍ ഒരു തെറ്റും അവിടെ ഉണ്ടാകാന്‍ പോകുന്നില്ല. എന്താണ് ചെയ്യുന്നത് എന്ന പൂര്‍ണ ബോധ്യത്തോടെ.
" ഈ ഭൂമിയില്‍ എവിടെയാണ് സഹോദരാ സ്വര്‍ഗം? ചിലര്‍ക്ക് മാത്രമേ ഇവിടെ സുഖമുള്ളൂ. ബാക്കിയുള്ളവര്‍ നരകിക്കുകയാണ്. അവര്‍ക്ക് വേണ്ടിയുള്ളതാണ് യഥാര്‍ത്ഥ സ്വര്‍ഗം"
യഥാര്‍ത്ഥ സ്വര്‍ഗം എന്നത് നിങ്ങളുടെ ഒരു സ്വപ്നം മാത്രമായി അവശേഷിക്കും അത്ര തന്നെ. ഞാന്‍ ഖുറാന്‍ വായിച്ചിട്ടുണ്ട്, മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
വളരെ നല്ല കാര്യങ്ങള്‍ പറയുന്നുണ്ടെങ്കിലും ഭൂരിഭാഗവും വെറും ചവറാണ് അത്. അതൊരു ദൈവിക ഗ്രന്ഥം ആയിട്ടല്ല എനിക്ക് തോന്നിയത്.
അതൊരു വ്യാപാരി എഴുതിയത് പോലെ ആണ് തോന്നിയത്. 1000 തവണ പ്രതിഫലം, നിക്ഷേപം ....etc തുടങ്ങിയ കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നു അത്ര മാത്രം. പിന്നെ അരുവിയും, സുന്ദരികളും, മദ്യവും ഒക്കെ ഉള്ള ഒരു സ്വര്‍ഗത്തെ കുറിച്ചുള്ള പ്രലോഭനങ്ങളും. അതൊക്കെ ഒരു സ്വപ്നം കാണുന്ന , അബോധത്തിലുള്ള ഒരാള്‍ എഴുതിയതായിരിക്കാന്‍ ആണ് സാധ്യത. അല്ലാതെ മുഹമ്മദോ , ഏതെങ്കിലും ദൈവമോ എഴുതിയതായിരിക്കില്ല.
" ദൈവവും സ്വര്‍ഗവുമില്ലയിരുന്നെങ്കില്‍ ഈ ഭൂമിയിലെ ജീവിതം തന്നെ അര്തശൂന്യമാവുമായിരുന്നു."
വീണ്ടും വിഡ്ഢിത്തം, ദൈവം എന്നത് ഒരു വ്യക്തിയല്ല , അത് ഒരു സമ്പൂരണത ആണ്. ഈ കാണുന്നതിന്റെയെല്ലാം അസ്ഥിത്വം ആണത്. പിന്നെ സ്വര്‍ഗം അതൊരു സ്വപ്നം മാത്രം. ദൈവം എന്ന വാക്ക് ഉപയോഗിച്ചാല്‍ ദൈവത്തെക്കൂടി നമ്മള്‍ ആഗ്രഹിക്കാന്‍ തുടങ്ങും. ആഗ്രഹം ആണ് എല്ലാ ദുഖത്തിന്റെയും ഹേതു, എന്ന് മനസ്സിലാക്കിയത് കൊണ്ടാണ് ശ്രീ ബുദ്ധന്‍ ദൈവം എന്ന വാക്ക് ഉപയോഗിക്കാതിരുന്നത്.
നേരത്തെ പറഞ്ഞ കാര്യം ഒന്ന് കൂടി പറയുന്നു.
" ഭാവിയിലെ സ്വര്‍ഗങ്ങങ്ങള്‍ക്ക് വേണ്ടിയല്ല ഇവിടെ ജീവിക്കേണ്ടത് , ഭൂതത്തിലെ തെറ്റുകളെയും പാപത്തെയും ഓര്‍ത്തു ഭയപ്പെട്ടിട്ടുമല്ല , ഇവിടുത്തെ ജീവിതത്തിനു വേണ്ടി തന്നെ സമ്പൂര്‍ണമായി ജീവിക്കണം. "
Jan 31, 2012 01:23 PM IST
sarath നോട് Mohammed ali K.C പറയുന്നു:
താങ്കളുടെ മറുപടിയില്‍ നിന്നും എനിക്കൊരു കാര്യം മനസ്സിലായി. ഓഷോയുടെ ആശയം താങ്കള്‍ക്കും മനസ്സിലായിട്ടില്ല.. "ഇത് ഒരു സത്യം തന്നെയാണ്, വേണമെങ്കില്‍ ട്രൈ ചെയ്തു നോക്ക് സഹോദരാ..., ഭയം, കോപം, ലൈംഗികത എന്നിവ വരുമ്പോള്‍ ഒന്ന് നിരീക്ഷിക്കാന്‍ ശ്രമിച്ചു നോക്കൂ , അപ്പോള്‍ ഒന്നുകില്‍ വികാരമോ അല്ലെങ്കില്‍ നിരീക്ഷണമോ മാത്രമേ അവിടെ ഉണ്ടാകൂ. ഇത് ഒരു നിരന്തര പ്രക്രിയ ആക്കുമ്പോള്‍ നിങ്ങള്ക്ക് ബോധ്യമാവും നിങ്ങള്‍ മനസ്സോ ശരീരമോ അല്ല , അതിനും അതീതമായ ഒന്നാണെന്ന്. ഇതൊരു വിശദീകരണം അല്ല , നിങ്ങള്‍ പരീക്ഷിച്ചു നോക്കേണ്ട ഒരു കാര്യമാണ്, എന്നിട്ട് വിമര്‍ശിക്കാം. എനിക്ക് ഇത് അനുഭവം തന്നെയാണ്." എന്ന വാചകം അതാണ് സൂചിപ്പിക്കുന്നത്. ദയവു ചെയ്തു എന്റെ ചോദ്യം ഒരിക്കല്‍ കൂടി വായിക്കുക. വികാരം കൂടുമോ കുറയുമോ? ഓഷോയുടെ നിരീക്ഷണ സിദ്ധാന്തത്തെ ശാസ്ത്ര നിരീക്ഷണത്തോട് ഉപമിചിരുന്നല്ലോ താങ്കള്‍ ? പക്ഷെ അതിന്റെ ഫലം വിശദീകരിക്കാന്‍ താങ്കള്‍ക്കു ഒരു ഉപമ കൊണ്ടെങ്കിലും സാധിക്കുമോ?
താങ്കള്‍ ഓഷോയുടെ പിന്ഗാമി അല്ല എന്ന് പറയുകയും എന്നിട്ട് അദ്ധേഹത്തിന്റെ ആശയങ്ങള്‍ മുറുകെപ്പിടിക്കുകയും ചെയ്യുന്നത് തികഞ്ഞ കാപട്യമാണ്.
"ചെയ്യുന്ന ഓരോ പ്രവൃത്തിയും പൂര്‍ണ ബോധത്തോടെ ചെയ്യുക. അങ്ങനെ ചെയ്യുമ്പോള്‍ ഒരു തെറ്റും അവിടെ ഉണ്ടാകാന്‍ പോകുന്നില്ല"എന്ന വാചകം അപൂര്‍ണ്ണമാണ് " എന്ന എന്റെ മുന്‍ വാചകത്തിന് നല്‍കിയ താങ്കളുടെ മറുപടിയും അപൂര്‍ണ്ണമാണ്. ചെയ്യുന്ന പ്രവര്‍ത്തികള്‍ പൂര്‍ണ്ണ ബോധത്തോടെ ചെയ്യണമെന്നത് പണ്ട് തൊട്ടേ സര്‍വ മഹാന്മാരും പറഞ്ഞതാണ്. ഓഷോയുടെ കണ്ടുപിടുത്തമല്ല. പക്ഷെ ആ വാചകത്തിന് ശേഷം "അങ്ങനെ ചെയ്യുമ്പോള്‍ ഒരു തെറ്റും അവിടെ ഉണ്ടാകാന്‍ പോകുന്നില്ല" എന്ന് പറയുന്നു. എന്താണതിന്റെ അര്‍ഥം? താങ്കള്‍ പറയണം. തെറ്റ് ചെയ്താല്‍ അത് തെറ്റാണ്. പൂര്‍ണ്ണ ബോധ്യത്തില്‍ ചെയ്താലും നിരീക്ഷിച്ചാലും തെറ്റ് ശരിയാവില്ല.
"ഈ ഭൂമിയില്‍ എവിടെയാണ് സഹോദരാ സ്വര്‍ഗം? ചിലര്‍ക്ക് മാത്രമേ ഇവിടെ സുഖമുള്ളൂ. ബാക്കിയുള്ളവര്‍ നരകിക്കുകയാണ്. അവര്‍ക്ക് വേണ്ടിയുള്ളതാണ് യഥാര്‍ത്ഥ സ്വര്‍ഗം"
" ദൈവവും സ്വര്‍ഗവുമില്ലയിരുന്നെങ്കില്‍ ഈ ഭൂമിയിലെ ജീവിതം തന്നെ അര്തശൂന്യമാവുമായിരുന്നു. " എന്റെ ഈ രണ്ടു വാചകങ്ങള്‍ക്ക് വ്യക്തമായ മറുപടി താങ്കള്‍ നല്‍കിയില്ല. പകരം മുമ്പ് പറഞ്ഞ വാദം ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തത്. താങ്കള്‍ ഖുറാന്‍ വായിച്ചിട്ടുണ്ട് എന്ന് പറയുന്നു. അത് നുണയാണെന്ന് താങ്കളുടെ വിലയിരുത്തലില്‍ നിന്നും വ്യക്തമാണ്. സ്വര്‍ഗം ഇല്ല എന്ന് വാദിക്കണമെങ്കില്‍ താങ്കള്‍ യുക്തിപരമായ കാരണം പറയണം. സ്വര്‍ഗത്തിലെ അരുവിയും തരുനികളും ഭൂമിയിലെ അവസ്ഥകളുമായി താരതമ്യം ചെയ്തത് കൊണ്ടാണ് താങ്കള്‍ അതിനെ പരിഹസിച്ചത്. സ്വര്‍ഗം നിങ്ങള്‍ ഭാവനയില്‍ കാണുന്നത് പോലെയല്ല എന്ന് ഇസ്ലാം പഠിപ്പിക്കുന്നു. മനുഷ്യന് മനസ്സിലാക്കാന്‍ ദൈവം ഉപമകള്‍ പറയുന്നതാണ്. ഭൂമിയിലെ സുന്ദരമായ അവസ്ഥകളോട്.
ഒരു കാര്യം കൂടി: മറുപടി എഴുതുമ്പോള്‍ കൃത്യമായി എഴുതുക. വാദം എന്താണെന്ന് പഠിക്കുക. അവ്യക്തത ഒഴിവാക്കുക. യഥാര്‍ത്ഥ ഓഷോയെ കുറിച്ച ലേഖനം മേലെയുണ്ടല്ലോ. ലൈംഗികതയുടെ അപോസ്തലന്റെ തനിനിറം അത് പ്രകടമാക്കുന്നുണ്ട്. മനസ്സിരുത്തി വായിക്കുക.
Feb 02, 2012 08:57 AM IST
Mohammed ali K.C നോട് sarath പറയുന്നു:
" താങ്കളുടെ മറുപടിയില്‍ നിന്നും എനിക്കൊരു കാര്യം മനസ്സിലായി. ഓഷോയുടെ ആശയം താങ്കള്‍ക്കും മനസ്സിലായിട്ടില്ല "
മനസ്സിലാകാത്തത് താങ്കള്‍ക്കാണ്. അല്ല മനസ്സിലായില്ല എന്ന് താങ്കള്‍ നടിക്കുന്നതാണോ എന്നെനിക്കറിയില്ല.
" ദയവു ചെയ്തു എന്റെ ചോദ്യം ഒരിക്കല്‍ കൂടി വായിക്കുക. വികാരം കൂടുമോ കുറയുമോ?"
കുറയും. മാത്രമല്ല അത് ഭസ്മമാവും, പക്ഷെ സാക്ഷീവര്‍ത്തനം നിരന്തരം ചെയ്തു നോക്കണമെന്ന് മാത്രം.
ഒരു മനുഷ്യന് തന്റെ മനസ്സിനെ അതിവര്ത്തിക്കാനും അതിനെ ആവശ്യമുള്ളപോള്‍ ഉപയോഗിക്കാനും സാധിക്കും.
അത് സാധിക്കണമെങ്കില്‍ തന്റെ പ്രവര്‍ത്തികളുടെയും ചിന്തകളുടെയും വികാരങ്ങളുടെയും സാക്ഷി ആയിരിക്കാന്‍ ഒരു വ്യക്തി പഠിക്കണം.
അല്ലാതെ വികാരങ്ങളെ നിയന്ത്രിച്ചത് കൊണ്ടൊന്നും അതിനു സാധിക്കില്ല. അങ്ങനെ നിയന്ത്രിച്ചാല്‍ ഏതെങ്കിലും സാഹചര്യം വരുമ്പോള്‍ അത് വികലമായി പുറത്തു ചാടും. അത് പോലെ അതിനെ തുറന്നു വിട്ടാലും ഫലം മോശം തന്നെ ആയിരിക്കും. ഇവിടെ ഇപ്പോള്‍ നിയമവും പോലീസും ഒക്കെ ഉള്ളത് കൊണ്ടാണ് ആരുടേയും തനിനിറം പുറത്തു വരാത്തത്. ഇല്ലെങ്കില്‍ കാണാമായിരുന്നു. പക്ഷെ ഇതെത്ര കാലം ഇങ്ങനെ ഇതിനെ നിയന്ത്രിച്ചിരിക്കും. അത് കൊണ്ടാണ് ഞാന്‍ സക്ഷീവര്‍ത്തനം ചെയ്യേണ്ട കാര്യം സൂചിപ്പിച്ചത്.
ഇവിടെ ഇപ്പോള്‍ ഞാനും താങ്കളും അടക്കം എല്ലാവരും മനസ്സിന്റെ അടിമകള്‍ മാത്രമാണ്. (താങ്കള്‍ അങ്ങനെ അല്ലെന്നു വേണമെങ്കില്‍ വാദിക്കുമായിരിക്കും)
മനുഷ്യനെ നന്മയിലേക്ക് വഴി നടത്താന്‍ വേണ്ടി തന്നെയാണ് ഇവിടെ ഖുറാനും, ബൈബിളും , ഗീതയുമൊക്കെ ഉള്ളത്.
പക്ഷെ എന്നിട്ടും ഫലം ഇല്ല എന്നതാണ് രസം. അതെങ്ങനെ ഉണ്ടാകും ? ഒരു കാര്യം വന്നു കഴിഞ്ഞാല്‍ അതിനെ ഉപയോഗിക്കുകയും അതിനു ശേഷം അതിനെ മറികടക്കുകയും വേണം. പക്ഷെ ഇവിടെ എല്ലാവരും പിന്നെ അതുമായി ബന്ധനത്തില്‍ ആവുകയാണ് ചെയ്യുന്നത്.
പുസ്തകങ്ങളിലുള്ള കാര്യങ്ങള്‍ക്ക് വേണ്ടി കൊല്ലാനും ചാകാനും വരെ തയ്യാറാകും. പിന്നെയെങ്ങനെ ഫലം ഉണ്ടാകും..?
വ്യക്തിക്കായിരിക്കണം പ്രാധാന്യം, അല്ലാതെ ആദര്‍ശങ്ങള്‍ക്കും പുസ്തകങ്ങള്‍ക്കും ആയിരിക്കരുത്.
" താങ്കള്‍ ഓഷോയുടെ പിന്ഗാമി അല്ല എന്ന് പറയുകയും എന്നിട്ട് അദ്ധേഹത്തിന്റെ ആശയങ്ങള്‍ മുറുകെപ്പിടിക്കുകയും ചെയ്യുന്നത് തികഞ്ഞ കാപട്യമാണ്. "
ഇത് അദ്ദേഹം ഒന്നും അല്ല ആദ്യമായി പറഞ്ഞിട്ടുള്ളത്, ബുദ്ധന്‍, ലവോത്സു, കൃഷ്ണമൂര്‍ത്തി... etc തുടങ്ങിയ എല്ലാ ആചാര്യന്മാരും ഇത് തന്നെയാണ് പറഞ്ഞത്.
" അങ്ങനെ ചെയ്യുമ്പോള്‍ ഒരു തെറ്റും അവിടെ ഉണ്ടാകാന്‍ പോകുന്നില്ല" എന്ന് പറയുന്നു. എന്താണതിന്റെ അര്‍ഥം? "
ഇതിന്റെ ഉത്തരം ഞാന്‍ മുന്നിലെ പോസ്റ്റില്‍ പറഞ്ഞതാണ്. ഒന്ന് കൂടി പറയാം. "ഞാനും താങ്കളും അടക്കമുള്ള മാനവരാശി 99% അബോധത്തില്‍ തന്നെയാണ്. കണ്ടീഷനിങ്ങില്‍ തന്നെയാണ്." അത് കൊണ്ട് തന്നെയാണ് ഞാന്‍ പറഞ്ഞത്.
കൂടുതല്‍ ജാഗരൂകമായി ജീവിക്കാന്‍, നിമിഷം പ്രതി ജീവിക്കാന്‍. അങ്ങനെ ഉള്ളവന്റെ പ്രവര്‍ത്തി ഒരിക്കലും തെറ്റാന്‍ പോകുന്നില്ല.
നിരവധി ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. ലവോത്സു, കൃഷ്ണന്‍, ബുദ്ധന്‍, മഹാവീരന്‍, ജീസസ്, മുഹമ്മദ്, കൃഷ്ണമൂര്‍ത്തി, ഓഷോ, നാരായണഗുരു, രമണമഹര്‍ഷി, ഗുര്ജീഫ്, ശ്രീ രാമകൃഷ്ണന്‍, വിവേകാനന്ദന്‍...etc തുടങ്ങിയവര്‍. ഇവരൊക്കെയാണ് പൂര്‍ണബോധത്തോടെ പ്രവര്‍ത്തിച്ചവര്‍ . ഇവര്‍ ആരും തെറ്റുകള്‍ ചെയ്തതായി കേട്ടിട്ടില്ല. സാക്ഷീവര്‍ത്തനം, ധ്യാനം ശീലിക്കുകയാണെങ്കില്‍ ഏതൊരു മനുഷ്യനും
ഇവരുടെ അവസ്ഥയില്‍ എത്താന്‍ പറ്റുന്നതെയുള്ളൂ.
" തെറ്റ് ചെയ്താല്‍ അത് തെറ്റാണ്. പൂര്‍ണ്ണ ബോധ്യത്തില്‍ ചെയ്താലും നിരീക്ഷിച്ചാലും തെറ്റ് ശരിയാവില്ല.. "
ഇതാണ് ഈ semitic മതങ്ങളുടെ ഒരു കുഴപ്പം. നന്മ - തിന്മ, സുഖം - ദുഖം, ശരി - തെറ്റ് , ... etc ഇതൊക്കെ വെവ്വേറെ ഇരിക്കുന്നതാണ് എന്ന സങ്കല്‍പം. നന്മയുടെ പ്രതീകമായി ഒരു ദൈവവും തിന്മയുടെ പ്രതീകമായി ഒരു സാത്താനും. ഇതൊക്കെ ആപേക്ഷികം മാഹ്രമാണ്.
ഒരു കാര്യം മനസ്സിലാക്കണം ഇത് രണ്ടും ഒരേ നാണയത്തിന്റെ ഇരു വശം പോലെയാണ്, അല്ലാതെ വെവ്വേറെ ഇരിക്കുന്നതല്ല എന്ന സത്യം. ഈ ദ്വൈതങ്ങളൊക്കെ മനസ്സിന്റെ സൃഷ്ടി മാത്രമാണ് എന്ന് നിങ്ങള്‍ അറിയണം. ഈ പ്രപഞ്ചത്തില്‍ പൂര്‍ണമായും നമയായതോ പൂര്‍ണമായും തിന്മയായതോ ആയ ഒന്നുമില്ല.
ഈ കാര്യങ്ങലെക്കുരിച്ചൊക്കെ വ്യക്തമായി അറിയണം എന്നുണ്ടെങ്കില്‍ "വിവേകാനന്ദ സാഹിത്യ സര്‍വസ്വം" മുഴുവനും ഒന്ന് മനസ്സിരുത്തി വായിച്ചാല്‍ മതി.
" താങ്കള്‍ ഖുറാന്‍ വായിച്ചിട്ടുണ്ട് എന്ന് പറയുന്നു. അത് നുണയാണെന്ന് താങ്കളുടെ വിലയിരുത്തലില്‍ നിന്നും വ്യക്തമാണ്. സ്വര്‍ഗം ഇല്ല എന്ന് വാദിക്കണമെങ്കില്‍ താങ്കള്‍ യുക്തിപരമായ കാരണം പറയണം "
ഖുറാന്‍ മാത്രമല്ല ബൈബിളും ഗീതയും ഉപനിഷത്തുക്കളും എല്ലാം അത്യാവശ്യം ഞാന്‍ നോക്കിയിട്ടുണ്ട്. സ്വര്‍ഗം ഉണ്ട് എന്നതിന് നിങ്ങള്‍ യുക്തിപരമായ ഒരു കാരണവും നിരത്തുന്നില്ല. ആ ഖുറാനില്‍ എഴുതി എന്നതല്ലാതെ. അതൊരു കാരണം അല്ല.
" ദൈവവും സ്വര്‍ഗവുമില്ലയിരുന്നെങ്കില്‍ ഈ ഭൂമിയിലെ ജീവിതം തന്നെ അര്തശൂന്യമാവുമായിരുന്നു."
കൊള്ളാം നല്ല തമാശ, ദൈവത്തിന്റെയും മതത്തിന്റെയും സ്വര്‍ഗത്തിന്റെയും പേരില്‍ നടന്ന അത്രയും കൊലകളും യുദ്ധങ്ങളും വേറെ ഇല്ല. എന്നിട്ടും ഇങ്ങനെ വിഡ്ഢിത്തം എഴുതരുത്. ജീവിതം അര്‍ത്ഥപൂര്‍ണമാകാന്‍ ഒരു സ്വര്‍ഗത്തിന്റെയും ആവശ്യവുമില്ല. പിന്നെ ദൈവത്തെക്കുറിച്ചു ഞാന്‍ നേരത്തെ പറഞ്ഞു കഴിഞ്ഞതാണ്. എന്റെ അഭിപ്രായത്തില്‍ ഇവിടെ എല്ലാം ദൈവികം തെന്നെയാണ്. അത് കാണാനുള്ള അകക്കണ്ണ് വേണമെന്ന് മാത്രം.
അല്ലാതെ എവിടെയോ പ്രപഞ്ചത്തിനപ്പുരം സിംഹാസനത്തില്‍ ഇരിക്കുന്നതല്ല ദൈവം. നിങ്ങളുടെ ഉള്‍ക്കാഴ്ച ഒന്ന് മാറിയാല്‍ സ്വര്‍ഗതെയൊക്കെ ഇവിടെ കാണാം.
പിന്നെ ഓഷോയെ കുറിച്ച ലേഖനം ആയതു കൊണ്ടൊന്നുമല്ല ഞാന്‍ ഇവിടെ കമ്മന്റിയത് , ഇവിടെ നിങ്ങള്‍ മുഹമ്മദിനെയോ ജീസസ്സിനെയോ കൃഷ്ണനെയോ കുറിച്ച് എഴുതിയാലും എനിക്ക് തോന്നിയാല്‍ ഞാന്‍ കമ്മന്റിടും.
Feb 02, 2012 12:08 PM IST
sarath നോട് Mohammed ali K.C, Kakkadampuram പറയുന്നു:
1. വികാരം ഭസ്മമായി തീരുമെന്ന മറുപടിയില്‍ നിന്നും ഓഷോയുടെ ആശയം പ്രകൃതി വിരുദ്ധം ആണെന്ന് മനസ്സിലായി. വികാരങ്ങള്‍ ഇലാതാക്കുക എന്നത് അശാസ്ത്രീയമാണ്. ലൈംഗികവികാരം പൂര്‍ണമായും ഇല്ലാതാക്കിയാല്‍ സന്താനോല്‍പ്പാദനം തന്നെ ഇല്ലാതാകും.
2. ഓഷോ കെട്ടിപ്പടുത്ത രതിവൈകൃത സാമ്രാജ്യം എന്തിനായിരുന്നു എന്ന് മേല്‍ ആശയത്തിന്റെ അടിസ്ഥാനത്തില്‍ ഒന്ന് പറയുമോ?
3. "വ്യക്തിക്കായിരിക്കണം പ്രാധാന്യം, അല്ലാതെ ആദര്‍ശങ്ങള്‍ക്കും പുസ്തകങ്ങള്‍ക്കും ആയിരിക്കരുത്"
"ഒരു കാര്യം വന്നു കഴിഞ്ഞാല്‍ അതിനെ ഉപയോഗിക്കുകയും അതിനു ശേഷം അതിനെ മറികടക്കുകയും വേണം". എന്നീ വാചകങ്ങള്‍ താങ്കളുടെ ആദര്‍ശ പാപ്പരത്തം തുറന്നു കാണിക്കുന്നതാണ്. മനുഷ്യനെ മനുഷ്യനാക്കുന്നത് ആദര്‍ശം ആണ്. ഗോവിന്ധചാമിയെ കൂടി താങ്കള്‍ നേതാവാക്കിക്കോളൂ. ലൈംഗികത അടിച്ചമാര്താതെ, അതിനെ നിരീക്ഷിച്ചു, നിമിഷം തോറും ജീവിച്ചു ആദര്‍ശത്തിനും മൂല്യങ്ങള്‍ക്കും വില കല്‍പ്പിക്കാതെ വ്യക്തിക്ക് പ്രാധ്യാനം നല്‍കി ഒരു പാവം പെണ്‍കുട്ടിയെ ചവച്ചു തുപ്പിയ 'മഹാന്‍' ആണല്ലോ അദ്ദേഹം.
4. ഒരാള്‍ക്ക് രക്ത ബന്ധമുല്ലവരോട് ലൈംഗിക വികാരം തോന്നിയാല്‍ അതിനെ അടിച്ചമാര്‍ത്താണോ അതോ നിരീക്ഷിക്കണോ? സ്വന്തം മകളോട് കാമം തോന്നുന്നവനെ എന്ത് ചെയ്യണം?
5. മുഹമ്മദ് നബി തെറ്റ് ചെയ്യാതിരുന്നത് ഓഷോ സിദ്ധാന്തം കൊണ്ടല്ല. താങ്കള്‍ പരിഹസിച്ച ഖുറാന്‍ പറയും പോലെ പ്രവര്‍ത്തിച്ചത് കൊണ്ടാണ്. "സാക്ഷീവര്‍ത്തനവും, ധ്യാനവുമോന്നുമല്ല മുഹമ്മദ് നബിയുടെ ആദര്‍ശം.
6. നന്മയും തിന്മയും രണ്ടാക്കുന്നതില്‍ താങ്കള്‍ക്കു വലിയ നീരസം ഉണ്ടെന്നു തോന്നുന്നു. അങ്ങനെയോന്നില്ലത്രേ. എങ്കില്‍ 4, 5 ചോദ്യങ്ങള്‍ ഒന്ന് കൂടി വായിക്കുക. ഇത് രണ്ടും ഒരേ നാണയത്തിന്റെ ഇരു വശം (ഒരു വശമല്ല) പോലെയാണ് എന്ന് താങ്കള്‍ പറഞ്ഞു. നന്മയും തിന്മയും വേറെ ആണെന്നല്ലേ അതിനര്‍ത്ഥം? വ്യഭിചാരം, മദ്യപാനം, പലിശ, ചൂതാട്ടം, കൊലപാതകം, അക്രമം ഇതൊക്കെ തിന്മയാണ്. ദാനം, സേവനം, വിനയം, സത്യസന്ധത, വിശ്വസ്തത, മുതലായവ നന്മയാണ്. ഭാര്യയോടുള്ള ലൈംഗികത നന്മ, അല്ലാതവരോടുള്ള ലൈംഗികത തിന്മ. ഇസ്ലാം വളരെ വ്യക്തമായും യുക്തമായും അതിര്‍വരമ്പുകള്‍ കാണിച്ചിരിക്കുന്നു. മുഹമ്മദ് നബി പഠിപ്പിച്ചത് അതാണ്.
7. സ്വര്‍ഗം ഇല്ല എന്ന് വാദിക്കണമെങ്കില്‍ താങ്കള്‍ യുക്തിപരമായ കാരണം പറയണം എന്ന് ഞാന്‍ ആവശ്യപ്പെട്ടപ്പോള്‍ വളരെ സമര്‍ത്ഥമായി അതില്‍ നിന്നും ഊരി മാറി താങ്കള്‍ . എന്നിട്ട് സ്വര്‍ഗം ഉണ്ടോ എന്നതിന് യുക്തിപരമായ തെളിവ് എന്നോട് ചോദിച്ചിരിക്കുന്നു. "ചിലര്‍ക്ക് മാത്രമേ ഇവിടെ സുഖമുള്ളൂ. ബാക്കിയുള്ളവര്‍ നരകിക്കുകയാണ്. അവര്‍ക്ക് വേണ്ടിയുള്ളതാണ് യഥാര്‍ത്ഥ സ്വര്‍ഗം" എന്ന വാചകം താങ്കള്‍ കണ്ടില്ലേ? ഈ ഭൂമിയില്‍ സുഖിക്കാന്‍ ഒരു വിഭാഗം. ബാക്കിയുള്ളവര്‍ ക്രൂരമായ പീഡനങ്ങളും വൈകല്യങ്ങളും അനുഭവിച്ചു മരിക്കുന്നു. ഓഷോയുടെ ഏതു ദര്‍ശനതിനാണ് അവരെ സഹായിക്കാന്‍ കഴിയുക? അവര്‍ക്കും വേണം സുഖത്തിന്റെ ലോകമെന്നു യുക്തി പറയുന്നില്ലേ? ഇല്ലെന്നാനെങ്കില്‍ താങ്കള്‍ ഒരു പരിഹാരം പറയൂ.
8. "ദൈവത്തിന്റെയും മതത്തിന്റെയും സ്വര്‍ഗത്തിന്റെയും പേരില്‍ നടന്ന അത്രയും കൊലകളും യുദ്ധങ്ങളും വേറെ ഇല്ല" എന്ന പ്രസ്താവന അറിവ് കേടിന്റെ ആഴം വ്യക്തമാക്കുന്നു. ദൈവവും മതവും അക്രമം പഠിപ്പിച്ചിട്ടില്ല. ഒന്നും രണ്ടും ലോകമഹാ യുദ്ധങ്ങള്‍ ഏതു മതത്തിന്റെ പേരിലായിരുന്നു? നാസി ജര്‍മനിയില്‍ ഹിറ്റ്‌ലറും ഫാഷിസ്റ്റ് ഇറ്റലിയില്‍ മുസ്സോളിനിയും സോവിയറ്റ് യൂണിയനില്‍ സ്റ്റാലിനും സാമ്രാജ്യത്വ ശക്തികള്‍ ലോകമൊട്ടുക്കും നടത്തിയ യുദ്ധങ്ങളും രക്തചൊരിച്ചിലും ഏതു മതത്തിന്റെ പേരിലായിരുന്നു? ചിന്തിക്കുക. യഥാര്‍ത്ഥ മതം അക്രമം പഠിപ്പിക്കുന്നില്ല. മതത്തെ സ്വന്തം കാര്യങ്ങള്‍ക്ക് വേണ്ടി ദുരുപയോഗം ചെയ്തവരാണ് അക്രമം നടത്തിയത്. അവരെ വിമര്‍ശിക്കാതെ മതം തന്നെ വേണ്ട എന്ന് വെക്കുന്നത് തലവേദന വരുന്നതിനാല്‍ തല തന്നെ വേണ്ട എന്ന് വെക്കുന്നതിനു തുല്യമാണ്.
Feb 04, 2012 08:38 PM IST
Mohammed ali K.C, Kakkadampuram നോട് sarath പറയുന്നു:
"ലൈംഗിക വികാരം പൂര്‍ണമായും ഇല്ലാതാക്കിയാല്‍ സന്താനോല്‍പ്പാദനം തന്നെ ഇല്ലാതാകും"
ഇത് തന്നെയാണ് നിങ്ങളുടെ വിഡ്ഢിത്തം, സന്താനോല്‍പ്പാദനം കുറഞ്ഞാല്‍ ഇവിടെ
ഒന്നും സംഭവിക്കില്ല ( പ്രത്യേകിച്ചും മനുഷ്യര്‍ ). ഇപ്പോള്‍ തന്നെ ജനപ്പെരുപ്പം കൊണ്ട് ഭൂമിയുടെ കാര്യം പോക്കാണ്. എന്നിട്ടും നിങ്ങള്‍ അത് കാണുന്നില്ല, ഇതിനു ഞാനെന്തു മറുപടി പറയാന്‍..?
" ചിലര്‍ക്ക് മാത്രമേ ഇവിടെ സുഖമുള്ളൂ. ബാക്കിയുള്ളവര്‍ നരകിക്കുകയാണ്"
എന്നതിന്റെ മറുപടി കൂടി ഇതിലുണ്ട്. എങ്കില്‍ ഈനരകത്തിലേക്കു പുതിയ
ഒരു ജീവനെ കൂടി കൊണ്ട് വരുന്നതില്‍ എന്തര്‍ത്ഥം....?
"ഓഷോ കെട്ടിപ്പടുത്ത രതിവൈകൃത സാമ്രാജ്യം എന്തിനായിരുന്നു എന്ന്
മേല്‍ ആശയത്തിന്റെ അടിസ്ഥാനത്തില്‍ ഒന്ന് പറയുമോ? "
ഇതൊക്കെ നിങ്ങള്‍ വ്യക്തമായി മനസ്സിലാക്കാത്തതിന്റെ കുഴപ്പം മാത്രമാണ്.
അദ്ധേഹത്തിന്റെ കമ്മ്യൂനിനെ കുറിച്ച് വ്യക്തമായി മനസ്സിലാക്കിയില്ല അത്ര തന്നെ.
അവിടെ ഉള്ള എല്ലാവര്ക്കും പൂര്‍ണ സ്വാതന്ത്ര്യം ആയിരുന്നു. ഒരു നിബന്ധന
മാത്രമേ ഉണ്ടായിരുന്നുള്ളൂ, ആരും മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിനോ പ്രവൃത്തിക്കോ
തടസ്സം ഉണ്ടാക്കരുത്. മറ്റുള്ളവര്‍ക്ക് വേദന ഉണ്ടാക്കാതെ ഓരോ വ്യക്തിയും പൂര്‍ണ
സ്വാതന്ത്ര്യത്തോടെ വര്‍ത്തിക്കുക. നിലവിലുള്ള കപട സദാചാര വാദക്കാര്‍ക്ക് ഇതൊന്നും അത്ര പിടിക്കില്ല എന്നറിയാം. രതിവൈകൃതസാമ്രാജ്യം എന്നത് കൊണ്ട് താങ്കള്‍ എന്താ മനസ്സിലാകിയത്, അവിടെ ആരെയും നിര്‍ബന്ധപൂര്‍വമോ സമ്മതമില്ലാതെയോ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചിട്ടില്ല.
"നിമിഷം തോറും ജീവിച്ചു ആദര്‍ശത്തിനും മൂല്യങ്ങള്‍ക്കും വില കല്‍പ്പിക്കാതെ വ്യക്തിക്ക് പ്രാധ്യാനം നല്‍കി ഒരു പാവം പെണ്‍കുട്ടിയെ ചവച്ചു തുപ്പിയ 'മഹാന്‍' ആണല്ലോ അദ്ദേഹം"
ഗോവിന്ധചാമി നിമിഷം തോറും ജീവിച്ച ആളാണെന്നു താങ്കള്‍ ഗവേഷണം
നടത്തി കണ്ടെത്തിയതാണോ..? ഗോവിന്ധചാമി ജനിക്കുമ്പോള്‍ ഒരിക്കലും
ക്രൂരനായിട്ടല്ല ജനിച്ചത്, നിങ്ങളുടെ ഈ ആദര്‍ശങ്ങളില്‍ തൂങ്ങി നില്‍ക്കുന്ന
കപട സദാചാര സമൂഹം ആണ് ഇങ്ങനെ ഉള്ള വ്യക്തികളെ സൃഷ്ടിക്കുന്നത്.
"ഒരാള്‍ക്ക് രക്ത ബന്ധമുല്ലവരോട് ലൈംഗിക വികാരം തോന്നിയാല്‍ അതിനെ അടിച്ചമാര്‍ത്താണോ അതോ നിരീക്ഷിക്കണോ? സ്വന്തം മകളോട് കാമം തോന്നുന്നവനെ എന്ത് ചെയ്യണം?"
ഇതിന്റെ ഉത്തരം മുകളില്‍ പറഞ്ഞു കഴിഞ്ഞു. നിങ്ങളുടെ ഈ ആദര്‍ശങ്ങളില്‍ തൂങ്ങി നില്‍ക്കുന്ന കപട സദാചാര സമൂഹം ആണ് ഇങ്ങനെ ഉള്ള വ്യക്തികളെ സൃഷ്ടിക്കുന്നത്. അല്ലാതെ ഓഷോയുടെയോ ബുദ്ധന്റെയോ സിദ്ധാന്തം പിന്തുടരുന്നവരല്ല.
"സാക്ഷീവര്‍ത്തനവും, ധ്യാനവുമോന്നുമല്ല മുഹമ്മദ് നബിയുടെ ആദര്‍ശം "
ഇപ്പോള്‍ എനിക്ക് ഒരു കാര്യം മനസ്സിലായി, നബിയേക്കുരിച്ചും നിങ്ങള്‍ ഒന്നും
മനസ്സിലാക്കിയില്ല. മുഹമ്മദ് ഗുഹയില്‍ ചെന്ന് 41 ദിവസം പിന്നെ എന്ത് ചെയ്തു..?
ഗുഹയില്‍ പോയത് ധ്യാനിക്കാനാണോ അല്ല ക്രിക്കറ്റ് കളിക്കാനാണോ...?
"വ്യഭിചാരം, മദ്യപാനം, പലിശ, ചൂതാട്ടം, കൊലപാതകം, അക്രമം ഇതൊക്കെ തിന്മയാണ്. ദാനം, സേവനം, വിനയം, സത്യസന്ധത, വിശ്വസ്തത, മുതലായവ നന്മയാണ്. ഭാര്യയോടുള്ള ലൈംഗികത നന്മ, അല്ലാതവരോടുള്ള ലൈംഗികത തിന്മ \"
നിങ്ങള്‍ ഇതിനെ കുറിച്ചൊക്കെ മനസ്സിലാക്കിയത് ആ ഖുറാന്‍ വച്ച് കൊണ്ടാണ്,
അത് കൊണ്ട് തന്നെ അതൊരിക്കലും ശരി ആയിരിക്കില്ല. ഞാന്‍ ഒരു ഉദാഹരണം പറയാം.
ദാനം എന്നത് കൊണ്ട് ഉള്ളവന്‍ ഇല്ലാത്തവന് കൊടുക്കുക എന്നത് പ്രധാന കാര്യം ആണ്, എന്നാല്‍ ഒരുവന് ദാനം കൊണ്ടുള്ള പുണ്യം നേടണമെങ്കില്‍ തീര്‍ച്ചയായും അവിടെ ദാരിദ്ര്യം നിലനില്‍ക്കണം, അല്ലാതെ പണക്കാര്‍ക്ക് ആരും ദാനം കൊടുക്കേണ്ട കാര്യമില്ല. അപ്പോള്‍ നിങ്ങള്‍ ദാരിദ്ര്യം എന്ന തിന്മയെ പരോക്ഷമായി അവിടെ അംഗീകരിക്കുന്നു. വേശ്യ എന്നത് കുറച്ചു സമയത്തേക്ക് കാശ് കൊടുത്തു ഒരാള്‍
ഒരു പെണ്ണിന്റെ മേല്‍ അധികാരം സ്ഥാപിക്കുന്നു എന്നാല്‍ ഭാര്യ എന്നത് ജീവിതകാലം
മുഴുവന്‍ പുരുഷന് അധികാരം സ്ഥാപിക്കാനുള്ള ഒരു കാര്യം മാത്രവുമാണ്. ഭാര്യ ഭര്‍ത്താവിന്റെ കൃഷിഭൂമി ആണ് എന്നാണല്ലോ ഖുറാന്‍ പറയുന്നത്, കൃഷിഭൂമിയുടെ അധികാരം കര്‍ഷകനാണ്, അല്ലാതെ തിരിച്ചല്ല. അപ്പോള്‍ ഞാന്‍ മുകളില്‍ പറഞ്ഞത് ശരിയാണെന്ന് നിങ്ങള്ക്ക് മനസ്സിലാവും.
"അവര്‍ക്കും വേണം സുഖത്തിന്റെ ലോകമെന്നു യുക്തി പറയുന്നില്ലേ?"
അങ്ങനെ പറഞ്ഞത് കൊണ്ട് മാത്രം സ്വര്‍ഗം ഉണ്ടാകും എന്നുള്ളത് നിങ്ങളുടെ ചപല സ്വപ്നം അല്ലാതെ മറ്റൊന്നുമല്ല. സ്വര്‍ഗത്തിന്റെ പേരും പറഞ്ഞു പാവങ്ങളെ ആശ്വസിപ്പിച്ചു അവരെ ചൂഷണം ചെയ്യുക അല്ലാതെ മറ്റൊരു ഉദ്ദേശ്യവും ഇതിനില്ല. പാരമ്പര്യമില്ലാതെ ജന്മനാ തന്നെ വൈകല്യമുള്ള കുട്ടികള്‍ ജനിക്കുന്നു, അപ്പോള്‍ അതിനു ഉത്തരവാദി നിങ്ങളുടെ ഈ വ്യക്തിഗതനായ ദൈവമല്ലേ... നിങ്ങള്‍ ഉത്തരം പറയൂ....? പാവങ്ങള്‍ പണമുണ്ടാക്കാനും സുഖം നേടാനും ശ്രമിക്കുന്നത് തടയാനും ആ ചിന്തയെ മുളയിലെ നുള്ളാനും വേണ്ടി മാത്രമാണ് ഈ സ്വര്‍ഗം. അവരുടെ ഉള്ളിലുള്ള വിപ്ലവ വീര്യത്തെ കെടുത്താന്‍.... ഇവിടെ നിങ്ങള്‍ ദുഃഖം സഹിക്കൂ, അത് കൊണ്ട് യഥാര്‍ത്ഥ സുഖം പരലോകത്ത് കിട്ടും എന്ന് പറഞ്ഞു അവരെ ചൂഷണം ചെയ്യുക.
" ഒന്നും രണ്ടും ലോകമഹാ യുദ്ധങ്ങള്‍ ഏതു മതത്തിന്റെ പേരിലായിരുന്നു?"
ചരിത്രപരമായി പറയപ്പെടുന്നത് ജപ്പാനില്‍ ബോംബിടാന്‍ അമേരിക്കയെ നിരന്തരം പ്രേരിപ്പിച്ചത് അവിടുത്തെ ക്രിസ്തീയ സഭകള്‍ ആയിരുന്നു എന്നാണ്. അത് പോലെ ഹിറ്റ്‌ലര്‍ ചെയ്ത കൊലകളുടെ മൂല കാരണം ക്രിസ്തുവിന്റെ കുരിശാരോഹണം മുതല്‍ തുടങ്ങിയ യഹൂദ - ക്രൈസ്തവ വിദ്വേഷം തന്നെ ആയിരുന്നു. പിന്നെ കണക്കു പറയുന്നത് 2 ലോകമഹാ യുദ്ധങ്ങള്‍ കൊണ്ടും മരിച്ച ആളുകളുടെ എത്രയോ ഇരട്ടി പേര്‍ മതങ്ങള്‍ തമ്മിലുണ്ടായ യുദ്ധങ്ങള്‍ മൂലം മരിച്ചു.
"യഥാര്‍ത്ഥ മതം അക്രമം പഠിപ്പിക്കുന്നില്ല. മതത്തെ സ്വന്തം കാര്യങ്ങള്‍ക്ക്
വേണ്ടി ദുരുപയോഗം ചെയ്തവരാണ് അക്രമം നടത്തിയത്."
ഇതിനോട് ഞാന്‍ പൂര്‍ണമായും അനുകൂലിക്കുന്നു. പക്ഷെ ഇത് തന്നെയാണ് എല്ലാ ആചാര്യന്മാരുടെയും പിന്‍ഗാമികളാല്‍ സംഭവിക്കുന്നതും, ആചാര്യന്മാര്‍ തെറ്റിദ്ധരിക്കപ്പെടുന്നതും എന്നതും കൂടി നിങ്ങള്‍ മനസ്സിലാക്കണം.
Feb 06, 2012 03:08 PM IST
sarath നോട് Mohammed ali K.C, Kakkadampuram പറയുന്നു:
1. "സന്താനോല്‍പ്പാദനം കുറഞ്ഞാല്‍ ഇവിടെ ഒന്നും സംഭവിക്കില്ല ( പ്രത്യേകിച്ചും മനുഷ്യര്‍). ഇപ്പോള്‍ തന്നെ ജനപ്പെരുപ്പം കൊണ്ട് ഭൂമിയുടെ കാര്യം പോക്കാണ്.\"
ആര് പറഞ്ഞു ഈ മണ്ടത്തരം? ആസ്ത്രേലിയ, റഷ്യ, മുതലായ രാജ്യങ്ങള്‍ ഇപ്പോള്‍ സന്താനങ്ങളുടെ എണ്ണം കൂട്ടാനുള്ള പ്രയത്നത്തിലാണ്. ജനപ്പെരുപ്പം കൊണ്ട് ഭൂമിക്കു ഒരു ചുക്കും സംഭവിക്കില്ല.
2. " ചിലര്‍ക്ക് മാത്രമേ ഇവിടെ സുഖമുള്ളൂ. ബാക്കിയുള്ളവര്‍ നരകിക്കുകയാണ് " എന്നതിന്റെ മറുപടി കൂടി ഇതിലുണ്ട്. എങ്കില്‍ ഈ നരകത്തിലേക്കു പുതിയ ഒരു ജീവനെ കൂടി കൊണ്ട് വരുന്നതില്‍ എന്തര്‍ത്ഥം....?"
സഹോദരാ, എന്താണ് താങ്കളുടെ ഉദ്ദേശ്യം? ഇനി കുഞ്ഞുങ്ങള്‍ വേണ്ടന്നാണോ? ആണെങ്കില്‍ ഉടനെ ഒരു കാമ്പൈന്‍ തുടങ്ങുക ("വികാരം കുറയ്ക്കുക, മനുഷ്യകുലത്തെ ഇല്ലായ്മ ചെയ്യുക" ). ഇനി കുഞ്ഞുങ്ങള്‍ വേണമോ അല്ലെ എന്നതല്ല എന്റെ ചോദ്യം. ഇപ്പോള്‍ കഷ്ടതകള്‍ അനുഭവിക്കുന്നവര്‍ക്ക് എന്ത് പരിഹാരമാണ് താങ്കള്‍ കണ്ടത്? മതം സ്വര്‍ഗം വാഗ്ദാനം ചെയ്യുന്നു. നിങ്ങളോ? ആലോചിച്ച് ഉത്തരം പറയുക. മറ്റു വിവരം വിളമ്പല്‍ പിന്നെ.
3. "ഓഷോ കെട്ടിപ്പടുത്ത രതിവൈകൃത സാമ്രാജ്യം എന്തിനായിരുന്നു എന്ന് മേല്‍ ആശയത്തിന്റെ അടിസ്ഥാനത്തില്‍ ഒന്ന് പറയുമോ?"
ഈ ചോദ്യത്തിന് താങ്കളുടെ മറുപടി: "അവിടെ ഉള്ള എല്ലാവര്ക്കും പൂര്‍ണ സ്വാതന്ത്ര്യം ആയിരുന്നു. മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിനോ പ്രവൃത്തിക്കോ തടസ്സം ഉണ്ടാക്കരുത്\". കൊള്ളാം നല്ല മറുപടി. "വ്യക്തിക്കായിരിക്കണം പ്രാധാന്യം, അല്ലാതെ ആദര്‍ശങ്ങള്‍ക്കും പുസ്തകങ്ങള്‍ക്കും ആയിരിക്കരുത്"
"ഒരു കാര്യം വന്നു കഴിഞ്ഞാല്‍ അതിനെ ഉപയോഗിക്കുകയും അതിനു ശേഷം അതിനെ മറികടക്കുകയും വേണം" എന്ന് പറഞ്ഞ താങ്കള്‍ ഇപ്പോള്‍ വ്യക്തിയുടെ മേല്‍ നിയമങ്ങള്‍ വെക്കുന്നു. ഒരു വ്യക്തിക്ക് മറ്റൊരാളെ മാനഭംഗപ്പെടുത്താന്‍ തോന്നിയാല്‍ അതങ്ങ് ചെയ്യട്ടെ. ഇരയാവുന്ന വ്യക്തി തന്നെ കൊണ്ട് കഴിയും വിധം എതിര്‍ക്കട്ടെ. നമ്മളെന്തിനു ഇടപെടണം? ആദര്‍ശം നമുക്ക് പുല്ലടെ.
4. "ഗോവിന്ധചാമി -നിങ്ങളുടെ ആദര്‍ശങ്ങളില്‍ തൂങ്ങി നില്‍ക്കുന്ന കപട സദാചാര സമൂഹം ആണ് ഇങ്ങനെ ഉള്ള വ്യക്തികളെ സൃഷ്ടിക്കുന്നത്".
വില കുറഞ്ഞ ആരോപണം. വ്യഭിചാരതോട് അടുക്കരുത് എന്ന് പഠിപ്പിച്ച മതമാണ് ഇസ്ലാം .
"വ്യക്തിക്കായിരിക്കണം പ്രാധാന്യം, അല്ലാതെ ആദര്‍ശങ്ങള്‍ക്കും പുസ്തകങ്ങള്‍ക്കും ആയിരിക്കരുത്"
"ഒരു കാര്യം വന്നു കഴിഞ്ഞാല്‍ അതിനെ ഉപയോഗിക്കുകയും അതിനു ശേഷം അതിനെ മറികടക്കുകയും വേണം" എന്ന് പറയുന്നവരാണ് ഇത്തരം വ്യക്തികളെ സൃഷ്ടിക്കുന്നത്.
5. "മുഹമ്മദ് ഗുഹയില്‍ ചെന്ന് 41 ദിവസം പിന്നെ എന്ത് ചെയ്തു..? ഗുഹയില്‍ പോയത് ധ്യാനിക്കാനാണോ അല്ല ക്രിക്കറ്റ് കളിക്കാനാണോ...?"
പിന്നെയും വിവരക്കേട്. ദൈവികമായ ഉള്‍വിളി സ്വീകരിച്, ഏകാന്ത വാസത്തിനായിട്ടാണ് പ്രവാചകന്‍ ഹിരാ ഗുഹയില്‍ ചെന്നത്. സാക്ഷീവര്‍ത്തനവും, ധ്യാനവുമോന്നുമല്ല അതിന്റെ ഉദ്ദേശം. ദൈവിക സന്ദേശം സ്വീകരിച്ചതോടെ പിന്നെ അതും ഇല്ലാതായി. പ്രവാചകന്‍ ആയതിനു ശേഷമുള്ള കാര്യങ്ങളാണ് നാം പരിഗണിക്കേണ്ടത്.
6. "വ്യഭിചാരം, മദ്യപാനം, പലിശ, ചൂതാട്ടം, കൊലപാതകം, അക്രമം ഇതൊക്കെ തിന്മയാണ്. ദാനം, സേവനം, വിനയം, സത്യസന്ധത, വിശ്വസ്തത, മുതലായവ നന്മയാണ്. ഭാര്യയോടുള്ള ലൈംഗികത നന്മ, അല്ലാതവരോടുള്ള ലൈംഗികത തിന്മ "
ഈ വിഷയകമായി പറഞ്ഞ മറുപടി താങ്കളുടെ നിലവാരതകര്ച്ചയുടെ ആഴം വ്യക്തമാക്കി (വിഷയവുമായി ഒരു ബന്ധവുമില്ലാത്ത മറുപടി). മേല്‍പ്പറഞ്ഞ കാര്യം ഖുറാന്‍ മാത്രമാണോ പറയുന്നത്? ദാരിദ്ര്യം നിലനില്‍ക്കനല്ല ഇല്ലാതാക്കാനാണ് ദാനം. ദരിദ്രര്‍ ഉണ്ടെന്നത് യാതാര്ത്യമല്ലേ? അത് ഇല്ലാതാക്കാന്‍ വേറെ വഴി പറയുമോ?
7. "അവര്‍ക്കും വേണം സുഖത്തിന്റെ ലോകമെന്നു യുക്തി പറയുന്നില്ലേ? ഇല്ലെന്നാനെങ്കില്‍ താങ്കള്‍ ഒരു പരിഹാരം പറയൂ". എന്ന ചോദ്യത്തിന് എവിടെ മറുപടി? സ്വര്‍ഗത്തിന്റെ പേരും പറഞ്ഞു പാവങ്ങളെ ആശ്വസിപ്പിച്ചു അവരെ ചൂഷണം ചെയ്യണം എന്ന് ഇസ്ലാം പഠിപ്പിച്ചിട്ടില്ല. ഖുറാന്‍ വായിച്ചിട്ടുണ്ടെന്നു വീമ്പു പറഞ്ഞ താങ്കളുടെ നുണ ചാക്ക് അഴിഞ്ഞിരിക്കുന്നു. മര്ധിതര്‍ക്കും പീടിതര്‍ക്കും വേണ്ടി നിങ്ങള്‍ പൊരുതുക എന്ന് ഖുറാന്‍ കല്‍പ്പിച്ചിട്ടുണ്ട്. ഇസ്ലാമിന്റെ ചരിത്രവും അത് തന്നെയാണ്. തുടര്‍ന്ന് നിങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ തനി കള്ളം. ഇസ്ലാം പഠിപ്പിച്ചിട്ടില്ലാത്ത കാര്യങ്ങള്‍ .
"ജന്മനാ തന്നെ വൈകല്യമുള്ള കുട്ടികള്‍ ജനിക്കുന്നു, അപ്പോള്‍ അതിനു ഉത്തരവാദി നിങ്ങളുടെ ഈ വ്യക്തിഗതനായ ദൈവമല്ലേ..? " അല്ല. മനുഷ്യ കരങ്ങളുടെ പ്രവര്‍ത്തനമാണ് ഇതിന്റെയും കാരണം. ജനിതക മ്യൂട്ടെഷനുകളെ കുറിച്ച് പഠിച്ചാല്‍ അത് മനസ്സിലാവും.
8. " ഒന്നും രണ്ടും ലോകമഹാ യുദ്ധങ്ങള്‍ ഏതു മതത്തിന്റെ പേരിലായിരുന്നു?"
ഇതന് മറുപടിയായി ചില ഊഹാപോഹങ്ങള്‍ പരഞ്ഞുവേന്നല്ലാതെ തെളിവുകള്‍ സമര്‍പ്പിച്ചിട്ടില്ല.
"പിന്നെ കണക്കു പറയുന്നത് 2 ലോകമഹാ യുദ്ധങ്ങള്‍ കൊണ്ടും മരിച്ച ആളുകളുടെ എത്രയോ ഇരട്ടി പേര്‍ മതങ്ങള്‍ തമ്മിലുണ്ടായ യുദ്ധങ്ങള്‍ മൂലം മരിച്ചു". ആ കണകിന്റെ ഉറവിടം ഒന്ന് ആധികാരികമായി പറയൂ.
Feb 07, 2012 12:44 AM IST
Mohammed ali K.C, Kakkadampuram നോട് sarath പറയുന്നു:
1 ) \" ജനപ്പെരുപ്പം കൊണ്ട് ഭൂമിക്കു ഒരു ചുക്കും സംഭവിക്കില്ല \"
നിങ്ങളുടെ കണ്ടെത്തല്‍ അപാരം തന്നെ, നിങ്ങളുടെ മതം വ്യാപിപ്പിക്കാന്‍ വേണ്ടി
ഇങ്ങനെയുള്ള വിഡ്ഢിത്തങ്ങള്‍ പറയരുത്, നിങ്ങള്‍ ജനന നിയന്ത്രണത്തെ എന്ത് കൊണ്ട് എതിര്‍ക്കുന്നു..? ജനപ്പെരുപ്പം കൊണ്ട് എന്ത് സംഭവിക്കും എന്ന് നമുക്ക് ഭാവിയില്‍ കാണാം.
see below links
http://www.booksaboutthefuture.com/population-growth-problems.htm
http://www.ehow.com/about_4569164_population-growth-causes-problems.html
2 ) " മതം സ്വര്‍ഗം വാഗ്ദാനം ചെയ്യുന്നു. നിങ്ങളോ? "
ഈ വാഗ്ദാനം മൂലം എവിടെയാണ് ദാരിദ്ര്യം ഇല്ലാതായത് എന്ന് കാണിക്കാമോ..?
ചെറിയ കുട്ടികള്‍ കരയുമ്പോള്‍ അത് നിര്‍ത്താന്‍ അമ്മമാര്‍ അമ്പിളി മാമനെ പിടിച്ചു തരാം എന്ന് പറയുന്നതിന് തുല്യം ആണിത് .
3)'ഒരു വ്യക്തിക്ക് മറ്റൊരാളെ മാനഭംഗപ്പെടുത്താന്‍ തോന്നിയാല്‍ അതങ്ങ് ചെയ്യട്ടെ. ഇരയാവുന്ന വ്യക്തി തന്നെ കൊണ്ട് കഴിയും വിധം എതിര്‍ക്കട്ടെ. നമ്മളെന്തിനു ഇടപെടണം? ആദര്‍ശം നമുക്ക് പുല്ലടെ.,'
\'എന്ന് പറഞ്ഞ താങ്കള്‍ ഇപ്പോള്‍ വ്യക്തിയുടെ മേല്‍ നിയമങ്ങള്‍ വെക്കുന്നു.\' \"
ഇങ്ങനെ ഉള്ള അര്‍ത്ഥമേ നിങ്ങള്‍ അതിനു കല്പിക്കൂ എന്ന് എനിക്ക് നന്നായറിയാം.
\'ആരെയും നിര്‍ബന്ധപൂര്‍വമോ സമ്മതമില്ലാതെയോ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചിട്ടില്ല.\' എന്ന വരി നിങ്ങള്‍ മനപ്പൂര്‍വം ഒഴിവാക്കുന്നതെന്താണ്. നിങ്ങള്‍ പറയുന്ന നിയമങ്ങള്‍ ഒന്നും അവിടെ വച്ചിട്ടില്ല,
സ്വാതന്ത്ര്യവും മറ്റുള്ളവരുടെ സ്വാതന്ത്ര്യം ഹനിക്കാതിരിക്കാനുള്ള ഉത്തരവാദിത്യവും ഒരാള്‍ക്കുണ്ട് എന്ന് മാത്രമേ അവിടെ ഓര്മിപ്പിചിട്ടുള്ളൂ.
4)\" ഒരു കാര്യം വന്നു കഴിഞ്ഞാല്‍ അതിനെ ഉപയോഗിക്കുകയും അതിനു ശേഷം അതിനെ മറികടക്കുകയും വേണം എന്ന് പറയുന്നവരാണ് ഇത്തരം വ്യക്തികളെ സൃഷ്ടിക്കുന്നത്. \"
ഒരിക്കലുമല്ല നിലവിലുള്ള വികലമായ ആദര്‍ശങ്ങള്‍ മൂലം അടിച്ചമര്‍ത്തി വച്ചിട്ടുള്ള മനുഷ്യവികാരങ്ങള്‍ തക്കം വരുമ്പോള്‍ വികലമായി പുറത്തു ചാടുന്നു എന്ന് നിങ്ങള്‍ മനസ്സിലാക്കണം. നിങ്ങള്‍ എത്ര എതിര്‍ത്താലും ഇതൊരു സത്യം തന്നെയാണ്.
5)\" ഏകാന്ത വാസത്തിനായിട്ടാണ് പ്രവാചകന്‍ ഹിരാ ഗുഹയില്‍ ചെന്നത്. സാക്ഷീവര്‍ത്തനവും, ധ്യാനവുമോന്നുമല്ല അതിന്റെ ഉദ്ദേശം \"
ഇതിനൊന്നും പറയാന്‍ ഞാനില്ലേ...!! താഴെയുള്ള ലിങ്ക് ഒന്ന് നോക്കൂ,
http://en.wikipedia.org/wiki/Muhammad റീഡ് 2nd paragraph 2nd line ലാസ്റ്റ്.
meditation എന്നാല്‍ ധ്യാനം എന്നാണു അല്ലാതെ ഏകാന്ത വാസം എന്നല്ല എന്നത് താങ്കള്‍ക്ക് അറിയാത്തത് ഒരു തെറ്റായി ഞാന്‍ കാണുന്നില്ല. \' ദൈവിക സന്ദേശം സ്വീകരിച്ചതോടെ പിന്നെ അതും ഇല്ലാതായി എന്നതും ഒരു കാര്യം വന്നു കഴിഞ്ഞാല്‍ അതിനെ ഉപയോഗിക്കുകയും അതിനു ശേഷം അതിനെ മറികടക്കുകയും വേണം\'
എന്നതും യോജിക്കുന്നുണ്ടോ എന്ന് കൂടി നോക്കുക.
6)\" ദാരിദ്ര്യം നിലനില്‍ക്കനല്ല ഇല്ലാതാക്കാനാണ് ദാനം. ദരിദ്രര്‍ ഉണ്ടെന്നത് യാതാര്ത്യമല്ലേ? അത് ഇല്ലാതാക്കാന്‍ വേറെ വഴി പറയുമോ? \"
സത്യസന്ധമായി പറയുകയാണെങ്കില്‍ നിങ്ങള്‍ ദാനം കൊണ്ട് ദാരിദ്ര്യം ഇല്ലാതാക്കാനല്ല മറിച്ച് അത് വഴി സ്വര്‍ഗം നേടാം എന്ന വ്യാമോഹമാണ് ഉള്ളത്. ദാരിദ്ര്യം എങ്ങാനും ഇല്ലാതായാല്‍ നിങ്ങളുടെ സ്വര്‍ഗത്തിലേക്കുള്ള ഒരു വഴി അടയുമല്ലോ...? ദാരിദ്ര്യം ഇല്ലാതാക്കാന്‍ ഒരാള്‍ സ്വയം പണം കണ്ടെത്തണം.
അല്ലാതെ എല്ലാ ദരിദ്രരെയും ദാനം വഴി പണക്കാരനാക്കാം എന്നത് വിഡ്ഢിത്തമാണ്.
7) \" ഇല്ലെന്നാനെങ്കില്‍ താങ്കള്‍ ഒരു പരിഹാരം പറയൂ എന്നാ ചോദ്യത്തിന് എവിടെ മറുപടി? \"
നിങ്ങള്‍ ഒരു കാര്യം മനസ്സിലാക്കണം, എവിടെ സുഖമുണ്ടോ അവിടെ പിന്നാലെ തന്നെ ദുഖവും ഉണ്ടാകും. വെളിച്ചം ഉണ്ടെങ്കില്‍ ഇരുട്ടും ഇല്ലാതിരിക്കില്ല. ഇതിനു ഒരു മറുപടിയെ എനിക്കുള്ളൂ, ഏതൊരു വ്യക്തിയും ശ്രമിക്കേണ്ടത് സുഖ ദുഃഖ ദ്വന്തങ്ങളെ അതിവര്‍ത്തിക്കാനാണ്.
" ജനിതക മ്യൂട്ടെഷനുകളെ കുറിച്ച് പഠിച്ചാല്‍ അത് മനസ്സിലാവും \"
ജനിതക മ്യൂട്ടെഷനുകള്‍ വഴി ഇത് സംഭവിക്കുമെങ്കില്‍ സര്‍വ ശക്തനായ നിങ്ങളുടെ
വ്യക്തിഗതനായ ദൈവം എന്ത് കൊണ്ട് അത് തടയുന്നില്ല. എങ്ങനെ തടയും അല്ലെ...?
എല്ലാ ദുഖങ്ങളെയും തിന്മകളെയും സൃഷ്ടിയുടെ ആദ്യം തന്നെ ഇല്ലാതാക്കിയാല്‍ പിന്നെ നല്ലവരെയും മോശക്കാരെയും തമ്മില്‍ വേര്‍തിരിച്ചു് അവര്‍ക്കു് യഥാക്രമം സ്വര്‍ഗ്ഗത്തിലേക്കും നരകത്തിലേക്കും വിസ നല്‍കാനായി കാഹളനാദത്തോടെ മേഘത്തിലേറി വരാന്‍ ദൈവത്തിനു സാധിക്കില്ലല്ലോ...!
Feb 07, 2012 12:36 PM IST
sarath നോട് Mohammed ali K.C, Kakkadampuram പറയുന്നു:
1 ) " ജനപ്പെരുപ്പം കൊണ്ട് എന്ത് സംഭവിക്കും എന്ന് നമുക്ക് ഭാവിയില്‍ കാണാം\". കാലങ്ങളായി ഇതേ വര്‍ത്തമാനം പറയുന്നു. ജനപ്പെരുപ്പത്തിന്റെ ഫലം ഭാവിയില്‍ കാണാമത്രെ. ഇപ്പോള്‍ തന്നെ ജനപ്പെരുപ്പം കൊണ്ട് ഭൂമിയുടെ കാര്യം പോക്കാണ് എന്നു പറഞ്ഞ താങ്കളിപ്പോള്‍ ഭാവിയിലേക്ക് ചൂണ്ടുകയാണ്. കഷ്ടം.
2 ) " മതം സ്വര്‍ഗം വാഗ്ദാനം ചെയ്യുന്നു. നിങ്ങളോ? "
ഈ ചോദ്യത്തിന് താങ്കള്‍ മറുപടി പറഞ്ഞില്ല. സ്വര്‍ഗ വാഗ്ദാനം ദാരിദ്ര്യം ഇല്ലാതാക്കനാണെന്ന് ഞാന്‍ പറഞ്ഞോ? ദാനം ദാരിദ്ര്യത്തെ ഇല്ലാതാക്കാനുള്ള പലമാര്‍ഗങ്ങളില്‍ ഒന്നാണ്. ഖുറാന്‍ വായിച്ചുവെന്നു പറഞ്ഞ താങ്കള്‍ അത് പൂര്‍ണമായും വായിക്കണം.
3)" താങ്കള്‍ ഇപ്പോള്‍ വ്യക്തിയുടെ മേല്‍ നിയമങ്ങള്‍ വെക്കുന്നു."
ഇതിനുള്ള മറുപടിയില്‍ \\\'ആരെയും നിര്‍ബന്ധപൂര്‍വമോ സമ്മതമില്ലാതെയോ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചിട്ടില്ല.\\\' എന്ന വരി വന്നത് കൊണ്ട് ഞാന്‍ ചോദിച്ച ചോദ്യം ഇല്ലാതാകുമോ? \"സ്വാതന്ത്ര്യവും മറ്റുള്ളവരുടെ സ്വാതന്ത്ര്യം ഹനിക്കാതിരിക്കാനുള്ള ഉത്തരവാദിത്യവും ഒരാള്‍ക്കുണ്ട്\" എന്ന മറുപടിയിലും താങ്കള്‍ നിയമത്തിനു മുന്ഗണന നല്‍കുന്നു. വ്യക്തിക്കല്ലേ പ്രാധാന്യം? ഓഷോ ദര്‍ശന പ്രകാരം?
4)" ഒരു കാര്യം വന്നു കഴിഞ്ഞാല്‍ അതിനെ ഉപയോഗിക്കുകയും അതിനു ശേഷം അതിനെ മറികടക്കുകയും വേണം എന്ന് പറയുന്നവരാണ് ഇത്തരം വ്യക്തികളെ സൃഷ്ടിക്കുന്നത്. "
ഇതിനു താങ്കളുടെ മറുപടി: \"നിലവിലുള്ള വികലമായ ആദര്‍ശങ്ങള്‍ മൂലം അടിച്ചമര്‍ത്തി വച്ചിട്ടുള്ള മനുഷ്യവികാരങ്ങള്‍ തക്കം വരുമ്പോള്‍ വികലമായി പുറത്തു ചാടുന്നു\". അത് തന്നെയല്ലേ \" ഒരു കാര്യം വന്നു കഴിഞ്ഞാല്‍ അതിനെ ഉപയോഗിക്കുകയും അതിനു ശേഷം അതിനെ മറികടക്കുകയും വേണം\" എന്നതിന്റെയും അര്‍ഥം? ഗോവിന്ധചാമി കാര്യം വന്നപ്പോള്‍ അതിനെ ഉപയോഗപ്പെടുത്തി. അത്ര തന്നെ.
5) വിക്കിപീഡിയ അല്ല, ഖുറാനും സുന്നത്തും ആണ് പ്രമാണം.
meditation എന്നാല്‍ ഏകാന്ത വാസം ആണെന്ന് ഞാന്‍ പറഞ്ഞോ? വെറുതെ കള്ളം പറയരുത്. താങ്കളുടെ ധ്യാനവും സാക്ഷീ വര്തനവും പ്രവാചകന്റെ പാതയല്ല. ഏകാന്ത വാസതിനിടെ സമൂഹത്തിലെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തിന്മകളും സംബന്ധിച്ചാണ് പ്രവാചകന്‍ ചിന്തിച്ചത്. \"ധ്യാനവും സാക്ഷീ വര്തനവും\" എന്ന താങ്കളുടെ സങ്കല്പം അവിടെ വരുന്നേ ഇല്ല.
6) "ദാനം കൊണ്ട് ദാരിദ്ര്യം ഇല്ലാതാക്കാനല്ല മറിച്ച് അത് വഴി സ്വര്‍ഗം നേടാം എന്ന വ്യാമോഹമാണ് ഉള്ളത്. ദാരിദ്ര്യം എങ്ങാനും ഇല്ലാതായാല്‍ നിങ്ങളുടെ സ്വര്‍ഗത്തിലേക്കുള്ള ഒരു വഴി അടയുമല്ലോ...?\" കൊച്ചു കുട്ടികളുടെ നിലവാരം പോലും ഈ മരുപടിക്കില്ല. ഇസ്ലാമിക ചരിത്രം പഠിക്കൂ സഹോദരാ. ദാനതിലൂടെ ദാരിദ്ര്യം ഇല്ലാതായ ചരിത്രം അവിടെ കാണാം. ദാരിദ്ര്യം ഇല്ലാതാക്കി സ്വര്‍ഗം നേടണം എന്നതാണ് ഇസ്ലാം പറയുന്നത്. \"ദാരിദ്ര്യം ഇല്ലാതാക്കാന്‍ ഒരാള്‍ സ്വയം പണം കണ്ടെത്തണം\" എന്നതിനോട് യോജിക്കുന്നു. ഇസ്ലാം അതും വ്യക്തമായി പറഞ്ഞിട്ടുണ്ട്. പക്ഷെ എല്ലാവര്ക്കും അതിനു കഴിയില്ല. (No. 2 വീണ്ടും നോക്കുക).
7) " ഇല്ലെന്നാനെങ്കില്‍ താങ്കള്‍ ഒരു പരിഹാരം പറയൂ എന്ന ചോദ്യത്തിന് എവിടെ മറുപടി? "
ഇപ്പോഴും മറുപടിയില്ല. എല്ലാവര്ക്കും സുഖവും ദുഖവും ഒരു പോലെയല്ല. ദുഖം മാത്രം അനുഭവിക്കുന്നവരും ഉണ്ട്. കൂട്ടക്കൊലകള്‍ നടത്തി വാഴുന്നവര്‍ ഇവിടെ ശിക്ഷിക്കപ്പെടുന്നില്ല. ഒരു വിഭാഗം സുഖിക്കുന്നു, വേറൊരു കൂട്ടര്‍ നരകിക്കുന്നു. അവയെ അതിവര്തിക്കണമെന്നു പറയുന്നത് ഒന്നാന്തരം തമാശയാണ്. പ്രശ്ന പരിഹാരം പറയൂ. നിലവിലെ അവസ്ഥയിലേക്ക് കണ്‍ തുറക്കൂ. സ്വപ്ന ജീവിയാകാതെ.
8) "എല്ലാ ദുഖങ്ങളെയും തിന്മകളെയും സൃഷ്ടിയുടെ ആദ്യം തന്നെ ഇല്ലാതാക്കിയാല്‍ പിന്നെ നല്ലവരെയും മോശക്കാരെയും തമ്മില്‍ വേര്‍തിരിച്ചു് അവര്‍ക്കു് യഥാക്രമം സ്വര്‍ഗ്ഗത്തിലേക്കും നരകത്തിലേക്കും വിസ നല്‍കാനായി കാഹളനാദത്തോടെ മേഘത്തിലേറി വരാന്‍ ദൈവത്തിനു സാധിക്കില്ലല്ലോ...!"
ഇതില്‍ \"വിസ നല്‍കാനായി കാഹളനാദത്തോടെ മേഘത്തിലേറി വരാന്‍ ദൈവത്തിനു സാധിക്കില്ലല്ലോ.\" എന്നത് ആദര്‍ശ രഹിതന്റെ ചീഞ്ഞ തമാശയാണ്. ഇസ്ലാം അങ്ങനെ പറയുന്നില്ല. ബാക്കി പറഞ്ഞത് ശരിയുമാണ്. ഭൂമി പരീക്ഷണത്തിന് വേണ്ടിയാണ്. സ്വര്‍ഗ്ഗ നരകങ്ങള്‍ അവക്കുള്ള പ്രതിഫലവും.
Feb 07, 2012 07:49 PM IST
Mohammed ali K.C, Kakkadampuram നോട് sarath പറയുന്നു:
1) ജനപ്പെരുപ്പം കൊണ്ട് എന്ത് സംഭവിക്കും എന്നത് താങ്കളും പഠിച്ചിട്ടുള്ള കാര്യമാണ്.
മനുഷ്യര്‍ വര്‍ധിക്കുന്നതിനു അനുസരിച്ച് അവന്‍ പ്രകൃതിയെ ചൂഷണം ചെയ്യുന്നതും
വര്‍ധിക്കും. അതിപ്പോള്‍ നമ്മുടെ കണ്മുന്നില്‍ തന്നെ നടക്കുന്നുമുണ്ട്. ഇതിനെക്കുറിച്ച് പറയാന്‍ ആണെങ്കില്‍ ഇവിടെ ഒരു ഉപന്യാസം എഴുതേണ്ടി വരും. താന്‍ പിടിച്ച മുയലിനു 3 കൊമ്പ് എന്ന് ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന താങ്കളോട് ഇക്കാര്യത്തില്‍ ഇതില്‍ കൂടുതല്‍ ഒന്നും പറയാനില്ല.
2) ഞാന്‍ ഒരു വാഗ്ദാനവും നല്‍കുന്നില്ല , താങ്കളെപ്പോലെ ഇല്ലാത്ത സ്വര്‍ഗത്തെപ്പറ്റി പറഞ്ഞു നല്‍കുന്നതു പോലുള്ള കള്ളവാഗ്ദാനങ്ങള്‍ ഞാന്‍ നല്‍കില്ല. കള്ളവാഗ്ദാനം നല്‍കുന്നതിനേക്കാള്‍ ഭേദം ഒന്നും നല്കാതിരിക്കുന്നതാണ്.
3) ഓഷോ കമ്മ്യൂനില്‍ നിയമത്തിനു പരിഗണന ഇല്ലെന്നും മതഗ്രന്ഥങ്ങളില്‍ വ്യക്തിക്ക് പരിഗണന ഇല്ലെന്നും ഞാന്‍ പറഞ്ഞിട്ടില്ല. അങ്ങനെ അര്‍ഥമുള്ള ഒരു വരിയും ഞാന്‍ എഴുതിയിട്ടില്ല.
മതഗ്രന്ഥങ്ങളില്‍ നിയമങ്ങള്‍ക്കും ആചാരങ്ങള്‍ക്കും ആണ് വ്യക്തിയേക്കാള്‍ പ്രാധാന്യം എന്നും ഓഷോ കമ്മ്യൂനില്‍ ഏതൊരു നിയമത്തെക്കാളും വ്യക്തിക്കാണ് കൂടുതല്‍ പ്രാധാന്യം എന്നും മാത്രമേ ഞാന്‍ ഒര്മിപ്പിചിട്ടുള്ളൂ. എന്നാലും നിങ്ങള്‍ പറയുന്നതു പോലുള്ള \' അത് ചെയ്യരുത്, ഇത് ചെയ്യണം \'
എന്ന തരത്തിലുള്ള നിയമങ്ങള്‍ ഒന്നും അവിടെ വച്ചിട്ടുമില്ല.
4) ഒരു കാര്യം വന്നു കഴിഞ്ഞാല്‍ അതിനെ ഉപയോഗിക്കുകയും അതിനു ശേഷം അതിനെ മറികടക്കുകയും വേണം എന്നതിനെക്കുറിച്ച് താങ്കള്‍ക്കിനിയും വലിയ പിടിയില്ലെന്നു മറുപടിയിലൂടെ മനസ്സിലായി.
\" മനുഷ്യനെ നന്മയിലേക്ക് വഴി നടത്താന്‍ വേണ്ടി തന്നെയാണ് ഇവിടെ ഖുറാനും, ബൈബിളും , ഗീതയുമൊക്കെ ഉള്ളത്. പക്ഷെ എന്നിട്ടും ഫലം ഇല്ല എന്നതാണ് രസം. അതെങ്ങനെ ഉണ്ടാകും ?
ഒരു കാര്യം വന്നു കഴിഞ്ഞാല്‍ അതിനെ ഉപയോഗിക്കുകയും അതിനു ശേഷം അതിനെ
മറികടക്കുകയും വേണം. പക്ഷെ ഇവിടെ എല്ലാവരും പിന്നെ അതുമായി ബന്ധനത്തില്‍ ആവുകയാണ് ചെയ്യുന്നത്. പുസ്തകങ്ങളിലുള്ള കാര്യങ്ങള്‍ക്ക് വേണ്ടി കൊല്ലാനും ചാകാനും വരെ തയ്യാറാകും. \"
ഇതാണ് ഞാന്‍ ആദ്യമായി പറഞ്ഞത്. [പുസ്തകങ്ങളിലുള്ള കാര്യങ്ങള്‍ക്ക് വേണ്ടി
കൊല്ലാനും ചാകാനും വരെ തയ്യാറാകും. ] എന്ന വാക്യം ശരിക്ക് ശ്രദ്ധിച്ചാല്‍ ഞാന്‍ യഥാര്‍ത്ഥത്തില്‍ എന്താണ് ഉദ്ദേശിച്ചിട്ടുള്ളത് എന്ന് വ്യക്തമാവും. പക്ഷെ മഞ്ഞ കണ്ണട ഇട്ടു നോക്കിയാല്‍ എല്ലാം മഞ്ഞയായെ കാണൂ.
താങ്കള്‍ മതവിശ്വാസി ആയിട്ടും കൂടി ഇതിനെ ഗോവിന്ധചാമിയുമായി ബന്ധപ്പെടുത്തി പറഞ്ഞു കൊണ്ട് താങ്കളുടെ ഉള്ളിലുള്ള വികലവും വിഷമയവുമായ ചിന്താഗതിയെ തുറന്നു കാട്ടി.
5) താങ്കള്‍ എന്തൊക്കെ വാദഗതി നിരത്തിയാലും, ഞാന്‍ മനസ്സിലാകിയിട്ടുള്ളത് എന്തെന്നാല്‍ പ്രവാചകന്‍ ഗുഹയില്‍ ധ്യാനം ചെയ്തിട്ടുണ്ട് എന്ന് തന്നെയാണ്.
6) ദാനത്തിലൂടെ ദാരിദ്ര്യം ഇല്ലാതായ പ്രദേശം ഏതാണെന്ന് വ്യക്തമാക്കിയാല്‍ കൊള്ളാം.
പിന്നെ ചോദ്യത്തിന് കൊച്ചു കുട്ടികളുടെ നിലവാരം ആണെങ്കില്‍ ഉത്തരവും അത് പോലെ തന്നെ ആയിരിക്കും.
7) ഓരോ മനുഷ്യനും തന്റെ സ്വത്വം കണ്ടെത്തണം, തന്റെ ആത്മാവിനെ അറിയണം,മുന്‍ തലമുറകളിലെ ആചാര്യന്മാര്‍ (ബുദ്ധന്‍, ജീസസ്, കൃഷ്ണന്‍, മുഹമ്മദ്, കൃഷ്ണമൂര്‍ത്തി, രമണമഹര്‍ഷി, ഓഷോ, ഗുര്ജീഫ്...etc )
കണ്ടെത്തിയത് പോലെ തന്നെ (ഞാന്‍ ആര് ...?) എന്ന് അനുഭവിച്ചറിയണം.ഇത് മാത്രമേ ശാശ്വത പരിഹാരം ഉണ്ടാക്കുകയുള്ളൂ. താങ്കള്‍ എതിര്‍ത്താലും ഇല്ലെങ്കിലും ഇതിനെ നിഷേധിക്കാന്‍ ആര്‍ക്കുമാവില്ല.
അല്ലാതെ ബാഹ്യമായ നിയമങ്ങളോ നിലവില്‍ ഇല്ലാത്ത സ്വര്‍ഗത്തെക്കുറിച്ചുള്ള
വാഗ്ദാനങ്ങള്‍ കൊണ്ടോ ഒരു രക്ഷയുമില്ല. (അതൊക്കെ തല്ക്കാല ആശ്വാസത്തിന് നല്ലതാണെന്ന് ഞാന്‍ സമ്മതിക്കുന്നു). സ്വര്‍ഗതെക്കുറിച്ചു പ്രതീക്ഷിക്കുന്നവരാണ് സ്വപ്നജീവി ഞാനല്ല.
8) \'ഭൂമി പരീക്ഷണത്തിന് വേണ്ടിയാണ്. സ്വര്‍ഗ്ഗ നരകങ്ങള്‍ അവക്കുള്ള പ്രതിഫലവും.\' എന്നത് വ്യക്തമായില്ല.
ഇതിനെക്കുറിച്ച് വിശദീകരിക്കാമോ..? ഒന്ന് മനസ്സിലാക്കാന്‍ വേണ്ടി ആണ്.
Feb 08, 2012 01:57 PM IST
Mohammed ali K.C, Kakkadampuram നോട് rahul പറയുന്നു:
മുഹമ്മദിന് ധ്യാനവുമായി ബന്ധമില്ല എന്ന് നിങ്ങള്‍ പറയുന്നത് ശരി ആണെന്ന്
തോന്നുന്നില്ല,
look this link and read below lines 4th paragraph
http://ponkavanam.com/islam/index.php?title=മുഹമ്മദ്_നബി_(സ)_ഒരു_ലഘുചരിത്രം
' അദ്ദേഹം പലപ്പോഴും അടുത്തു തന്നെയുള്ള ഹിറാ ഗുഹയിൽ പോയി ധ്യാനിച്ചിരിക്കാറുണ്ടായിരുന്നു.
അദ്ദേഹത്തിന്നു നാൽപതു വയസ്സായിക്കഴിഞ്ഞിരുന്നു. ഒരു ദിവസം അദ്ദേഹം പ്രാർത്ഥനാനിരതനായിരിക്കെ
ജിബ്രിൽ എന്ന മലക്ക് പ്രത്യക്ഷപ്പെട്ടു അദ്ദേഹത്തെ ആശ്ലേഷിക്കുകയും
അനന്തരം ദൈവികാജ്ഞ പ്രകാരം 'വായിക്കുക' എന്ന് കൽപിക്കുകയും ചെയ്തു. '
Feb 08, 2012 06:22 PM IST
Mohammed ali K.C, Kakkadampuram നോട് rahul പറയുന്നു:
ധ്യാനിച്ച് എന്നതിന് തെളിവായി ഒരു ലിങ്ക് കൂടി ഇതാ
http://quranmalayalam.com/program/nabi.htm
5th paragraph
Feb 08, 2012 06:26 PM IST
sarath നോട് Mohammed ali K.C, Kakkadampuram പറയുന്നു:
1) ജനപ്പെരുപ്പം അല്ല പ്രശ്നം. വിഭവങ്ങള്‍ തുല്യമായി വിതരണം ചെയ്യപ്പെടാതതാണ്. ഒരു വിഭാഗം കൊടിയ ദാരിദ്ര്യം അനുഭവിക്കുമ്പോള്‍ വേറൊരു വിഭാഗം പത്തും പതിനഞ്ചും തലമുറകള്‍ക്ക് വേണ്ട വിഭവം സംഭരിക്കുന്നു. വ്യക്തികളും സമൂഹവും മാത്രമല്ല, രാഷ്ട്രങ്ങളും ഇതിനപവാദമല്ല. ജനസംഖ്യ കുറയുന്നതിന്റെ പ്രശ്നങ്ങള്‍ ഇപ്പോള്‍ തന്നെ അനുഭവിക്കുന്ന രാജ്യങ്ങളുണ്ട്. സ്കൂളുകളില്‍ ജനസംഖ്യാ പ്രശ്നത്തെ കുറിച്ച് പഠിപ്പിച്ചവര്‍ ഈ വശം മറച്ചു വെച്ചുവേന്നതാണ് സത്യം.
2) \"ഞാന്‍ ഒരു വാഗ്ദാനവും നല്‍കുന്നില്ല\" എന്ന സത്യസന്ധമായ മറുപടി ഇഷ്ടമായി. ഭൌതികവാദത്തിന്റെ നിസ്സഹായവസ്തയാണ് അത് കാണിക്കുന്നത്.
സ്വര്‍ഗം കള്ളവാഗ്ദാനമല്ല. സ്വര്‍ഗനരകങ്ങള്‍ ഉണ്ടായേ പറ്റൂ. യുക്തി അതാവശ്യപ്പെടുന്നു. സ്വര്‍ഗം ഇല്ല എന്ന് തറപ്പിച്ചു പറയാന്‍ താങ്കളുടെ പക്കല്‍ എന്ത് തെളിവാനുല്ലത്? സ്വര്‍ഗം ഉണ്ടോ എന്നെനിക്കറിയില്ല എന്നാണു താങ്കള്‍ പറയുന്നതെങ്കില്‍ അത് മനസ്സിലാക്കാമായിരുന്നു. നിഗൂഡമായ പ്രപഞ്ചത്തിന്റെ അതിനിസ്സാരമായ ഒരു ഗോളത്തില്‍ ഇരുന്നു സ്വര്‍ഗമില്ല എന്ന് വിളിച്ചു പറയുന്നത് ഒരു നിലക്കും യുക്തിപൂര്‍വകമല്ല. ഈ വിഷയത്തില്‍ താങ്കള്‍ എന്നെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
3) \"ഓഷോ കമ്മ്യൂനില്‍ നിയമത്തിനു പരിഗണന ഇല്ലെന്നും മതഗ്രന്ഥങ്ങളില്‍ വ്യക്തിക്ക് പരിഗണന ഇല്ലെന്നും ഞാന്‍ പറഞ്ഞിട്ടില്ല\".
ഇതൊരു മലക്കം മറിച്ചിലാണ്. " ഒരു കാര്യം വന്നു കഴിഞ്ഞാല്‍ അതിനെ ഉപയോഗിക്കുകയും അതിനു ശേഷം അതിനെ മറികടക്കുകയും വേണം\" എന്നതിന്റെ നഗ്നമായ നിഷേധം. മതം നിയമങ്ങള്‍ പഠിപ്പിക്കുന്നത് വ്യക്തിക്കും സമൂഹത്തിനും സുഗമമായി മുന്നോട്ടു പോകാനാണ്. അപ്പോള്‍ നിയമത്തിനു മുന്ഗണന, വ്യക്തിക്ക് മുന്ഗണന എന്ന വിഷയം തന്നെ അര്‍ത്ഥശൂന്യമാണ്.
\"ഓഷോ കമ്മ്യൂനില്‍ ഏതൊരു നിയമത്തെക്കാളും വ്യക്തിക്കാണ് കൂടുതല്‍ പ്രാധാന്യം\" എന്ന് വീണ്ടും നിങ്ങള്‍ പറയുന്നു. അത് തന്നെയാണ് പ്രശ്നം. വ്യക്തിയുടെ താല്‍പ്പര്യവും നിയമവും തമ്മില്‍ സംഘര്‍ഷം വന്നാല്‍ വ്യക്തിയുടെ താല്‍പ്പര്യത്തിനു മുന്ഗണന നല്കനമെന്നല്ലേ ഇതിനര്‍ത്ഥം?
' അത് ചെയ്യരുത്, ഇത് ചെയ്യണം ' എന്നത് പോലുള്ള നിയമം വെച്ചിട്ടില്ല എന്ന് നിങ്ങള്‍ പറയുന്നു. എന്ന തരത്തിലുള്ള നിയമങ്ങള്‍ ഒന്നും അവിടെ വച്ചിട്ടുമില്ല. \"ആരും മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിനോ പ്രവൃത്തിക്കോ തടസ്സം ഉണ്ടാക്കരുത്\". എന്ന് താങ്കള്‍ പറഞ്ഞത് മറന്നോ? ഇക്കാര്യങ്ങള്‍ മതം പറയുമ്പോള്‍ കപട സദാചാരവും ഓഷോ പറയുമ്പോള്‍ പുരോഗമന പരവും അല്ലെ?
4) " മനുഷ്യനെ നന്മയിലേക്ക് വഴി നടത്താന്‍ വേണ്ടി തന്നെയാണ് ഇവിടെ ഖുറാനും, ബൈബിളും , ഗീതയുമൊക്കെ ഉള്ളത്. പക്ഷെ എന്നിട്ടും ഫലം ഇല്ല എന്നതാണ് രസം\".
മനുഷ്യ നന്മയിലേക്ക് വഴി നടത്താന്‍ മതങ്ങള്‍ക്ക് കഴിയുന്നില്ല എന്ന താങ്കളുടെ വാദം വാസ്തവ വിരുദ്ധമാണ്. മതങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ ഈ ലോകം ഇതിനേക്കാള്‍ നാശകരമവുമായിരുന്നു. ഓഷോയുടെ ആശയങ്ങളില്‍ രമിക്കുന്നവര്‍ ഉള്ളിടത്തോളം കാലം അവരെ നേര്‍വഴിക്കു നടത്താനും കഴിയില്ല. അതിനു മതത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
ഞാന്‍ മതവിശ്വാസി ആയതു കൊണ്ടാണ് ഗോവിന്ധചാമിയുമായി വിഷയത്തെ ബന്ധപ്പെടുത്തി പറഞ്ഞത്. അതിലെന്തു വികലവും വിഷമയവുമായ ചിന്താഗതിയാനുല്ലത്? ഇത് കേട്ടാല്‍ ഞാന്‍ ഗോവിന്ധചാമിയെ ന്യായീകരിച്ചത് പോലുണ്ടല്ലോ? വാദി പ്രതിയാകുന്നോ?
5) \"താങ്കള്‍ എന്തൊക്കെ വാദഗതി നിരത്തിയാലും, ഞാന്‍ മനസ്സിലാകിയിട്ടുള്ളത് എന്തെന്നാല്‍ പ്രവാചകന്‍ ഗുഹയില്‍ ധ്യാനം ചെയ്തിട്ടുണ്ട് എന്ന് തന്നെയാണ്\". ഇതേ കുറിച്ച് ഞാന്‍ മുമ്പ് പറഞ്ഞതെന്താണോ അത് തന്നെ നോക്കുക.
6) \"ദാനത്തിലൂടെ ദാരിദ്ര്യം ഇല്ലാതായ പ്രദേശം ഏതാണെന്ന് വ്യക്തമാക്കിയാല്‍ കൊള്ളാം\".
ഇസ്ലാമിലെ സകാത്ത് വ്യവസ്ഥ (നിര്‍ബന്ധ ദാനം) ഖലീഫമാരുടെ ഭരണ കാലത്ത് മക്കയിലും മധീനയിലുമൊക്കെ ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് വഴി തെളിച്ചു.
7) \"ഞാന്‍ ആര് ...? എന്ന് അനുഭവിച്ചറിയണം. ഇത് മാത്രമേ ശാശ്വത പരിഹാരം ഉണ്ടാക്കുകയുള്ളൂ. താങ്കള്‍ എതിര്‍ത്താലും ഇല്ലെങ്കിലും ഇതിനെ നിഷേധിക്കാന്‍ ആര്‍ക്കുമാവില്ല\".
സത്യമാണ് താങ്കളീ പറഞ്ഞത്. ആരാണ് മനുഷ്യന്‍? എന്തിനീ ഭൂമിയില്‍ പിറന്നു? അവനെ ആരാണ് സൃഷ്ടിച്ചത്? അവന്‍ എങ്ങനെ ജീവിക്കണം? ഇതൊക്കെ എന്നും മനുഷ്യനെ ചിന്തിപ്പിച്ച ചോദ്യങ്ങളാണ്. ഇസ്ലാം നല്‍കിയ ഉത്തരം എനിക്ക് സംതൃപ്തി നല്‍കിയിട്ടുണ്ട്. സ്വര്‍ഗം തല്ക്കാല ആശ്വാസതിനല്ല. ശാശ്വത ആശ്വാസത്തിനാണ്. അത് സ്വപ്നമല്ല, യാഥാര്‍ത്ഥ്യം ആണ്.
8) 'ഭൂമി പരീക്ഷണത്തിന് വേണ്ടിയാണ്. സ്വര്‍ഗ്ഗ നരകങ്ങള്‍ അവക്കുള്ള പ്രതിഫലവും.' എന്നത് വ്യക്തമായില്ല.
മനുഷ്യാ, നീ ജീവിക്കുന്ന ഭൂമി ഒരു വഴിയാത്രക്കാരന്റെ സങ്കേതം പോലെയാണ്. നിന്റെ ആയുസ്സോ നൈമിഷികവും. ഇത്രയധികം ബുദ്ധിയും വികാരവും വിചാരവുമെല്ലാം ഒത്തിണങ്ങിയ നിനക്ക് അര്‍ത്ഥശൂന്യമായ ഒരു മരണമോ? അതിനു വേണ്ടി ഈ ഭൂമിയില്‍ മനുഷ്യനായി ജനിക്കേണ്ട ആവശ്യമില്ല. ദൈവം മനുഷ്യനെ സൃഷ്ടിച്ചു. അവനെ പരീക്ഷിക്കുവാന്‍. നീ നന്മ ചെയ്യണം, ദൈവിക നിയമങ്ങള്‍ അനുസരിക്കണം എന്നവന്‍ കല്‍പ്പിച്ചു. എന്നാല്‍ യാന്ത്രികമായ അനുസരണം മനുഷ്യനില്‍ നിന്നവന്‍ ആഗ്രഹിച്ചില്ല. തിന്മ ചെയ്യാനുള്ള കഴിവും അവനു നല്‍കി. തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും. ആര് നന്മ ചെയ്യുന്നുവോ അവനു സ്വര്‍ഗം. ആര് തിന്മ ചെയ്യുന്നുവോ അവനു നരകം.
Feb 08, 2012 07:38 PM IST
rahul നോട് Mohammed ali K.C, Kakkadampuram പറയുന്നു:
താങ്കള്‍ക്കു നന്ദി. താങ്കള്‍ ചൂണ്ടിക്കാണിച്ച ലിങ്കും പുസ്തകവും മാത്രമല്ല, മലയാളത്തിലിറങ്ങിയ ഏതാണ്ടെല്ലാ പുസ്തകവും ഇത് പറയുന്നുണ്ട്. അതറിഞ്ഞു കൊണ്ട് തന്നെയാണ് ഈ ചര്‍ച്ച. ഇവിടെ ധ്യാനമുണ്ടോ ഇല്ലേ എന്നതല്ല പ്രശ്നം. ഓഷോയുടെ \"ധ്യാനവും സാക്ഷീ വര്തനവും \" എന്നാ വിഷയത്തിലുള്ള ചര്‍ച്ചയാണ്. ധ്യാനം എന്ന പദത്തെ ആര്‍ക്കും തോന്നിയ പോലെ വ്യാഖ്യാനിക്കാമല്ലോ. ആഴത്തിലുള്ള ചിന്തയാണ് ധ്യാനം. \"ഏകാന്ത വാസതിനിടെ സമൂഹത്തിലെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തിന്മകളും സംബന്ധിച്ചാണ് പ്രവാചകന്‍ ചിന്തിച്ചത്. "ധ്യാനവും സാക്ഷീ വര്തനവും" എന്ന താങ്കളുടെ സങ്കല്പം അവിടെ വരുന്നേ ഇല്ല.\" എന്ന് ഞാന്‍ പറയാന്‍ കാരണം അതാണ്.
Feb 08, 2012 07:52 PM IST
Mohammed ali K.C, Kakkadampuram നോട് sarath പറയുന്നു:
1) നിങ്ങള്‍ പറയുന്നത് ശരിയാണെന്ന് അംഗീകരിക്കുന്നു , പാതി വശം മാത്രം,
എന്തെന്നാല്‍ ജനസംഖ്യ കുറയുന്നതിന്റെ പ്രശ്നങ്ങള്‍ ഇപ്പോള്‍ തന്നെ അനുഭവിക്കുന്ന രാജ്യങ്ങളുണ്ട് എന്നത് പോലെ ജനസംഖ്യ കൂടുന്നതിന്റെ പ്രശ്നങ്ങള്‍ ഇപ്പോള്‍ തന്നെ അനുഭവിക്കുന്ന രാജ്യങ്ങളുണ്ട്. ഈ ഇന്ത്യാ മഹാരാജ്യം തന്നെയാണ് ഒന്നാമത്തെ ഉദാഹരണം. പിന്നെ ഖുറാനില്‍ പറഞ്ഞിട്ടുള്ള ഒരു കാര്യം ഞാന്‍ വളരെ ഇഷ്ട്ടപ്പെട്ടു, എന്തെന്നാല്‍ സമ്പത്ത് വ്യക്തിയില്‍ അധിഷ്ടിതമാകാതെ സമൂഹത്തിന്റെതാകണം എന്നത്, ഈ ആശയം ആണ് പിന്നെ കാള്‍ മാര്‍ക്സ് കമ്മുനിസത്തില്‍
ഉപയോഗിച്ചതെന്ന് തോന്നുന്നു.
2) 'സ്വര്‍ഗം ഉണ്ടോ എന്നെനിക്കറിയില്ല എന്നാണു താങ്കള്‍ പറയുന്നതെങ്കില്‍ അത് മനസ്സിലാക്കാമായിരുന്നു.'
എന്നത് ശരിയാണ്, ഞാനും അത് തന്നെ പറയാന്‍ ആഗ്രഹിക്കുന്നു, പക്ഷെ നിങ്ങള്‍ ഒരു തെളിവുമില്ലാതെ ഊഹം കൊണ്ടുള്ള യുക്തിയാല്‍ ഉണ്ട് എന്ന് പറയുമ്പോള്‍ ഞാനും അതെ യുക്തി കൊണ്ട് ഇല്ല എന്ന് പറയും.
' നിഗൂഡമായ പ്രപഞ്ചത്തിന്റെ അതിനിസ്സാരമായ ഒരു ഗോളത്തില്‍ ഇരുന്നു
സ്വര്‍ഗമില്ല എന്ന് വിളിച്ചു പറയുന്നത് ഒരു നിലക്കും യുക്തിപൂര്‍വകമല്ല. '
അത് പോലെ തന്നെ നിഗൂഡമായ പ്രപഞ്ചത്തിന്റെ അതിനിസ്സാരമായ ഒരു ഗോളത്തില്‍ ഇരുന്നു സ്വര്‍ഗമുണ്ട് എന്ന് വിളിച്ചു പറയുന്നത് ഒരു നിലക്കും യുക്തിപൂര്‍വകമല്ല
3) ' മതം നിയമങ്ങള്‍ പഠിപ്പിക്കുന്നത് വ്യക്തിക്കും സമൂഹത്തിനും സുഗമമായി മുന്നോട്ടു പോകാനാണ് '
എന്നത് ശരിയാകുമ്പോള്‍ തന്നെ, ' വ്യക്തിയുടെ താല്‍പ്പര്യവും നിയമവും തമ്മില്‍ സംഘര്‍ഷം വന്നാല്‍ വ്യക്തിയുടെ താല്‍പ്പര്യത്തിനു മുന്ഗണന നല്കനമെന്നല്ലേ ഇതിനര്‍ത്ഥം? ' എന്നത് ശരിയല്ല.
എന്ത് കൊണ്ടെന്നാല്‍ പൂര്‍ണസ്വാതന്ത്ര്യം ആഗ്രഹിക്കുന്ന വ്യക്തി ഉത്തരവാദിതതിനും ബാധ്യസ്തന്‍ ആയതിനാല്‍ ആ റിസ്ക് ഏറ്റെടുക്കാന്‍ തയ്യാറുള്ളവര്‍ മാത്രം കംമുനില്‍ ചേര്‍ന്നാല്‍ മതിയല്ലോ.
മതഗ്രന്ഥങ്ങളില്‍ നിഷേധിച്ചിട്ടുള്ള ഒന്നും അവിടെ നിഷേധിചിട്ടില്ലാതതിനാല്‍ അവിടെ നിങ്ങള്‍ ഉദേശിക്കുന്നത് പോലുള്ള ബലാല്‍സംഗം,കൊല, കളവു, വ്യഭിചാരം, മദ്യപാനം ..etc പോലുള്ള താല്പര്യം ആര്‍ക്കും ഉണ്ടാകാന്‍ പോകുന്നില്ല. അവിടെ ആര് ആരെ ബലാല്‍സംഗം ചെയ്യണം..? അവിടെ ആര് ആരെ കൊല്ലണം..?
എന്തെന്നാല്‍ എപ്പോഴും നിരോധനം ഉണ്ടാകുമ്പോള്‍ ആണ് കാര്യങ്ങള്‍ വികൃതമായും
ഒളിച്ചും ചെയ്യേണ്ടി വരുന്നത് എന്നാണു എനിക്ക് തോന്നുന്നത്. ഈ കാര്യങ്ങള്‍ കൂടുതല്‍ ചര്‍ച്ച ചെയ്യണം എന്നെനിക്കുണ്ട്, ഇവിടെ അതിനു പറ്റുമോ...?
4) ഞാന്‍ ഒരു മതവിരോധിയോ മതങ്ങള്‍ പറയുന്നത് മുഴുവന്‍ അന്ധമായി പിന്തുടരുന്നവാണോ അല്ല.
മതഗ്രന്ഥങ്ങള്‍ പറയുന്നത് മനസ്സിലാക്കുകയും അതില്‍ നിന്നും നമ്മുടെ ഉന്നമനത്തിനു സഹായിക്കുന്നവയെ സ്വീകരിക്കുകയും, അല്ലാത്തവയെ തള്ളുകയും വേണം. അല്ലാതെ പുസ്തകങ്ങളിലുള്ള കാര്യങ്ങള്‍ക്ക് വേണ്ടി കൊല്ലാനും ചാകാനും വരെ തയ്യാറായി ഒരു മതഭ്രാന്തന്‍ ആവേണ്ട കാര്യമില്ല. പുസ്തകങ്ങളുമായോ ആദര്‍ശങ്ങളുമായോ ബന്ധനത്തില്‍ ആവേണ്ട കാര്യമില്ല. ഇത് മാത്രമാണ് ഞാന്‍ ' ഒരു കാര്യം വന്നു കഴിഞ്ഞാല്‍ അതിനെ ഉപയോഗിക്കുകയും അതിനു ശേഷം അതിനെ മറികടക്കുകയും വേണം ' എന്നത് കൊണ്ട് ഉദ്ദേശിച്ചത്.
5) അതെക്കുറിച്ച് കൂടുതല്‍ പറയാനൊന്നുമില്ല.
6) ' ഇസ്ലാമിലെ സകാത്ത് വ്യവസ്ഥ (നിര്‍ബന്ധ ദാനം) ഖലീഫമാരുടെ ഭരണ കാലത്ത് മക്കയിലും മധീനയിലുമൊക്കെ ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് വഴി തെളിച്ചു. '
വളരെ നല്ലത് എന്നല്ലാതെ എന്ത് പറയാന്‍...പക്ഷെ നിലവില്‍ ഉള്ള ഇസ്ലാം മ്മോളം ഇതൊന്നും നടക്കുന്നില്ല എന്നതാണ് സത്യം.
7) ' ഇസ്ലാം നല്‍കിയ ഉത്തരം എനിക്ക് സംതൃപ്തി നല്‍കിയിട്ടുണ്ട്. '
ok , വളരെ നന്നായി.
8) വളരെ നന്ദി , ഇതിനെക്കുറിച്ചുള്ള വിശദമായ ചര്‍ച്ച പിന്നീടാവാം.
sarath നോട് Mohammed ali K.C, Kakkadampuram പറയുന്നു:
1) ഇന്ത്യാ മഹാരാജ്യം ജനസംഖ്യാ വര്‍ധനവിന്റെ പ്രശ്നം യഥാര്‍ഥത്തില്‍ അനുഭവിക്കുന്നുണ്ടോ? മനുഷ്യ വിഭവത്തിന്റെ കരുത്ത് ആ രാജ്യത്തെ ഇപ്പോള്‍ വികസനത്തിന്റെ പാതയിലെത്തിക്കുന്നു എന്നതാണ് സത്യം.
കമ്മ്യൂണിസം പറയുന്ന ആശയവും ഖുറാന്‍ ആശയവും തമ്മില്‍ ചില വ്യത്യാസങ്ങളുണ്ട്. സമ്പാദിക്കാനുള്ള അവകാശം വ്യക്തികള്‍ക്ക് ഖുറാന്‍ നല്‍കുന്നു. നീതിപൂര്‍വകമായ വിഭവ വിതരണമാണ് അതാഗ്രഹിക്കുന്നത്. അതോടൊപ്പം മാന്യമായി തന്റെ കഴിവുപയോഗിച്ചു വ്യക്തിക്ക് സമ്പാദിക്കാനുള്ള അവകാശവും അത് നല്‍കി. സ്വത്ത് ഒരാളില്‍ അമിതമായി കുമിഞ്ഞു കൂടരുത് എന്നര്‍ത്ഥം. എന്തായാലും മുതലാളിത്ത വ്യവസ്ഥിതി അതംഗീകരിക്കുന്നില്ല.
2) ഊഹം കൊണ്ടുള്ള യുക്തിയാല്‍ അല്ല ഞാന്‍ സ്വര്‍ഗം ഉണ്ട് എന്ന് പറയുന്നത്. ന്യായമായ യുക്തിയും പിന്നെ ഖുര്‍ആനിന്റെ മാര്‍ഗദര്‍ശനവും ഉണ്ട്. പറയുന്നത് ഖുര്‍ആനായത് കൊണ്ട് തെറ്റാണെന്ന് വിലയിരുത്തുന്നതിന് മുമ്പ് ആ ഗ്രന്ഥത്തിന്റെ ദൈവികതയും സത്യസന്ധതയും നാം ഗവേഷണം ചെയ്യേണ്ടതുണ്ട്. അങ്ങേനെയൊരു ഗ്രന്ഥം നിരക്ഷരനായ പ്രവാചകന് എഴുതാന്‍ കഴിയുമായിരുന്നില്ല. ഞാന്‍ പറഞ്ഞ യുക്തിപരമായ ന്യായം അതേ യുക്തി കൊണ്ട് ഖണ്ടിക്കുംപോള്‍ മാത്രമേ യുക്തി വെച്ച് സ്വര്‍ഗമില്ല എന്ന് തെളിയിച്ചുവെന്നു പറയാന്‍ കഴിയൂ. വെറുതെ \'ഇല്ല\' എന്ന് പറയുന്നത് യുക്തിയല്ല. എന്ത് കൊണ്ട് എന്നു പറയണം.
നിഗൂഡമായ പ്രപഞ്ചത്തിന്റെ അതിനിസ്സാരമായ ഒരു ഗോളത്തില്‍ ഇരുന്നു വെറുതെ \'സ്വര്‍ഗമുണ്ട്\' എന്ന് ഞാന്‍ വിളിച്ചു പറഞ്ഞിട്ടില്ല. യുക്തിപരമായ ഒരു കാര്യം ഞാന്‍ സൂചിപ്പിച്ചിട്ടുണ്ടല്ലോ?
3) ഈ നമ്പരില്‍ പറഞ്ഞ കാര്യങ്ങള്‍ എനിക്ക് ശരിക്ക് വ്യക്തമായില്ല. ഒരു കാര്യം പറയട്ടെ. ഇസ്ലാം മുമ്പോട്ട് വെക്കുന്ന നിയമങ്ങള്‍ യുക്തിപൂര്‍വകവും മനുഷ്യത്ത്വപരവുമാണ്. മാനവികമൂല്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് വ്യക്തിക്ക് വേണ്ട അവകാശങ്ങളും സമൂഹത്തോടും മറ്റുള്ള വ്യക്തികളോടും പുലര്‍ത്തേണ്ട ബാധ്യതകളും അത് ചൂണ്ടിക്കാണിക്കുന്നു. ഉദാഹരണത്തിന് ലൈംഗികതയെ തന്നെയെടുക്കാം. അതിനെ ധര്മമായി പഠിപ്പിക്കുന്നു ഇസ്ലാം. കഴിവുല്ലവരെല്ലാം വിവാഹം കഴിക്കണമെന്ന് നബി പഠിപ്പിച്ചു. എന്നാല്‍ വിവാഹേതര ലൈംഗികതയെ അത് അംഗീകരിക്കുന്നില്ല. കാരണം അത് സമൂഹത്തില്‍ അരാജകത്വം ഉണ്ടാക്കും. \'Fatherless America\' എന്നാ പുസ്തകത്തിന്റെ രചനയിലേക്ക് നയിച്ച ഒരു വിഷയമാണിത്. പലതരത്തിലുള്ള ലൈംഗിക വൈകൃതങ്ങളും ചിന്തകളും മനുഷ്യനില്‍ ഉണ്ട്. അവയെ ദൈവിക ബോധം കൊണ്ട് മെരുക്കി എടുക്കണം. അവനാണ് കരുത്തന്‍. ലൈംഗിക വൈകൃതം അസുഖമായാല്‍ ചികിത്സിക്കണം.
4) \'പുസ്തകങ്ങളിലുള്ള കാര്യങ്ങള്‍ക്ക് വേണ്ടി അന്ധമായി കൊല്ലാനും ചാകാനും വരെ തയ്യാറായി ഒരു മതഭ്രാന്തന്‍ ആവേണ്ട കാര്യമില്ല\' എന്നതു ആരും സമ്മതിക്കുന്ന കാര്യമാണ്. എന്നാല്‍ ഒരു പുസ്തകത്തില്‍ പറയുന്ന ആശയം നന്മയാനെങ്കിലോ? അതംഗീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് തെറ്റാവുമോ? തിന്മകളുടെ ശക്തിക്കെതിരില്‍ പോരാടുകയും അതിന്റെ ഫലമായി മരിക്കുകയും ചെയ്യുന്നത് തെറ്റാവുമോ?
6) \"നിലവില്‍ ഉള്ള ഇസ്ലാമില്‍ ഇതൊന്നും നടക്കുന്നില്ല എന്നതാണ് സത്യം\". ശരിയാണ്. \'ഇസ്ലാമില്‍\' എന്നതിന് പകരം \'മുസ്ലിങ്ങളില്‍\' എന്നാക്കണമെന്ന് മാത്രം. ഇസ്ലാമിനെ പൂര്‍ണമായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളുകയും നടപ്പിലാക്കുകയും ചെയ്യുമ്പോഴേ അത് വിജയിക്കൂ. പ്രശനം മതത്തിനല്ല, അത് നടപ്പാക്കുന്നവരിലാണ്.
Feb 09, 2012 11:28 AM IST
Mohammed ali K.C, Kakkadampuram നോട് sarath പറയുന്നു:
ഓഷോയുടെ കാര്യം പറഞ്ഞു നമ്മള്‍ തമ്മില്‍ ഒരു ഒതുതീര്‍പ്പും ഉണ്ടാവില്ല എന്ന്
മനസ്സിലായി. അതിനെക്കുറിച്ച് ഇനി സംവാദം വേണമെന്ന് തോന്നുന്നില്ല.
നമ്മള്‍ സംവദിച്ച മറ്റു കാര്യങ്ങളില്‍ പൂര്‍ണമായി ഇല്ലെങ്കിലും കുറെയൊക്കെ
ഞാന്‍ താങ്കളെ അംഗീകരിക്കുന്നു.
ഞാന്‍ ഈ സൈറ്റിലെ മറ്റു പോസ്റ്റുകള്‍ എല്ലാം സമയം കിട്ടുമ്പോള്‍
നോക്കിക്കൊണ്ടിരിക്കുന്നു. ഇനി അതില്‍ ഏതെങ്കിലും വച്ച് പിന്നീട് സംവദിക്കാം.
Feb 09, 2012 11:39 AM IST
sarath നോട് Mohammed ali K.C, Kakkadampuram പറയുന്നു:
ഒരാളെ പരാജയപ്പെടുത്തലും സ്വന്തം വാദത്തില്‍ അന്ധമായി ഉറച്ചു നില്‍ക്കലും എന്റെ ലക്ഷ്യമല്ല. ഓഷോയുടെ ആശയം അപ്രായോഗികവും അപകടകരവുമാനെന്നു ഇപ്പോഴും ഞാന്‍ ആത്മാര്‍ഥമായി വിശ്വസിക്കുന്നു. ചര്‍ച്ചകള്‍ നല്ലതാണ്. പുതിയ അറിവുകള്‍ നേടാനും പങ്കു വെക്കാനും അത് സഹായിക്കും.
അവസരം കിട്ടിയാല്‍ മറ്റു വിഷയങ്ങളില്‍ ചര്‍ച്ച നടത്താം. വളരെ നന്ദി.
No comments:
Post a Comment